ചാലിശ്ശേരി : യൂത്ത് കോൺഗ്രസ്സ് കപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീക്ഷ പെയിൻ & പാലിയേറ്റീവ് ക്ലിനിക്കിലേക്ക് മരുന്നുകൾ സംഭാവന നൽകി. പ്രതീക്ഷ പെയിൻ & പാലിയേറ്റീവിന്റെഐ.പി ക്ലിനിക്കിൽ നടന്ന ചടങ്ങിൽ കപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിക്കു വേണ്ടികെ.പി.സി.സി വൈസ് പ്രസിഡന്റും, മുൻ തൃത്താല എം.എൽ.എയുമായ വി.ടി ബൽറാംക്ലിനിക്കിലേക്ക് ആവശ്യമായ ഒരു മാസത്തെ മരുന്നുകൾ സംഭാവനയായി നൽകി. പ്രതീക്ഷരക്ഷാധികാരി ഡോക്ടർ വി.സേതുമാധവൻ മരുന്ന് ഏറ്റുവാങ്ങി.










