എസ്എഫ്ഐ ജില്ലാ സമ്മേളനം; എടപ്പാളിൽ വിളംബര ജാഥ നടത്തി

എടപ്പാൾ: എസ്എഫ്ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി വിളംബര ജാഥ നടത്തി. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ നടന്ന ജാഥയിൽ നിരവധി  പ്രവർത്തകർപങ്കെടുത്തു. മെയ്‌ 29,30,31 തീയതികളിലായി  താനൂരിലാണ് സമ്മേളനം. സമ്മേളനം കോടിയേരിബാലകൃഷ്ണൻ നഗറിലും ( വൈലത്തൂർ പാർക്കിംഗ് ഗ്രൗണ്ട്) പ്രതിനിധി സമ്മേളനം സൈതാലി, മുഹമ്മദ് മുസ്തഫ നഗറിലും ( മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം)നടക്കും.

വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കരിദിനം ആചാരിച്ചു. 

മാസങ്ങളോളമായി തകരാരിലായ ഇ. പോസ് മെഷീൻ കാരണം റേഷൻ വിതരണ മുടങ്ങി പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാക്കിയ പിണറായി സർക്കാരിനെതിരെ വൈക്കത്തൂർ റേഷൻ കടക്കു മുമ്പിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കരിദിനം ആചാരിച്ചു. വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പാറശ്ശേരി അസ്സനാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി യൂത്ത്…

തൃത്താലയിലെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ വേഗം പൂര്‍ത്തിയാക്കണം; മന്ത്രി എം.ബി രാജേഷ്

തൃത്താല: തൃത്താല നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍ദേശിച്ചു.  ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികളുടെ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ഉടന്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നപി.ഡബ്ല്യു.ഡി - കെ.ആര്‍.എഫ്.ബി റോഡ് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച്സംസാരിക്കുകയായിരുന്നു മന്ത്രി.

എസ് കെ എസ് എസ് എഫ് സഹചാരി ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം*: ആതുര സേവന രംഗത്ത് പാവപ്പെട്ട പതിനായിരക്കണക്കിന് രോഗികൾക്ക് ആശ്വാസംപകർന്ന എസ് കെ എസ് എസ് എഫ് സഹചാരിയുടെ ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനംപാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസിഡണ്ട് സയ്യിദ് നിയാസ് അലി ശിഹാബ്തങ്ങൾക്ക് തുക കൈമാറിക്കൊണ്ട് നിർവഹിച്ചു. സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, യൂനുസ്ഫൈസി വെട്ടുപാറ, സലിം യമാനി, ഹസൻ ദാരിമി തുടങ്ങിയവർ പങ്കെടുത്തു.

വട്ടംകുളം ഗ്രാമപഞ്ചായത്തിലേക്ക് എൽ ഡി എഫ് പ്രതിഷേധ മാർച്ച് നടത്തി

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിലേക്ക് എൽ ഡി എഫ് പ്രതിഷേധ മാർച്ച് നടത്തി. പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഉടൻ നന്നാക്കുക, ഇരുട്ടിലാക്കിയ തെരുവുവിളക്കുകൾ റിപ്പയർ ചെയ്യുക, ജലജീവൻ പദ്ധതി ഉടൻ പൂർത്തികരിക്കുക, കൃഷിക്ക് കൂടുതൽ തുക അനുവദിക്കുക, ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കുക, പൊതുജനങ്ങൾക്കായുള്ള വികസന പ്രവർത്തനം സമയ ബന്ധിതമായി പൂർത്തീകരിക്കുക, നല്ലമതിൽ പൊളിച്ച് പുതിയത് പണിയുന്ന അഴിമതിയും ധൂർത്തും അവസാനിപ്പിക്കുക, മണ്ണ് വിറ്റതിലെഅഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ മാർച്ച് സിപിഐഎംജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വക്കറ്റ് പി കെ ഖലീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. സിപിഐ വട്ടംകുളം ലോക്കൽ സെക്രട്ടറി പി വി ബൈജു അധ്യക്ഷത വഹിച്ചു. എം മുസ്തഫ, പ്രഭാകരൻ നടുവട്ടം, എം.ബി ഫൈസൽ, എസ് സുജിത്, എ സിദ്ധീഖ്, സി.രാഘവൻ തുടങ്ങിയവർസംസാരിച്ചു. കെ.കുമാരൻ സ്വാഗതം പറഞ്ഞു.

കോൺക്രീറ്റ് ചെയ്ത കല്ലിങ്ങൽ ഇടവഴി എൻ.ടി മൊയ്തീൻകുട്ടി പടി റോഡ്   ഉദ്ഘാടനം ചെയ്തു.  

വളാഞ്ചേരി: എടയൂർ ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷംരൂപ വകയിരുത്തി കോൺക്രീറ്റ് ചെയ്ത കല്ലിങ്ങൽ ഇടവഴി എൻ.ടി മൊയ്തീൻകുട്ടി പടി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പിവേലായുധൻ അദ്ധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജഹഫർ പുതുക്കുടി, പി.പിജമാൽ, വി.പി മുഹമ്മദ് കുഞ്ഞി, എം.പി ഇബ്രാഹിം മാസ്റ്റർ എന്നിവർ സംസാരിച്ചു. പി. മുഹമ്മദ് കുട്ടിഹാജി, എൻ.ടി മൊയ്തീൻ കുട്ടി, കെ.പി മൊയ്തീൻ, എൻ.ടി ശിഹാബ്, കെ.പി ബാസിത്ത് വാഫിഎന്നിവർ നേതൃത്വം നൽകി.                      

ഇഎംഎസ് – എകെജി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

എടപ്പാള്‍: സിപിഐ എം എടപ്പാള്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഎംഎസ്-എകെജിഅനുസ്മരണ സദസ് സംഘടിപ്പിച്ചു. എടപ്പാള്‍ പൊന്നാനി റോഡിലുള്ള ഗോള്‍ഡണ്‍ ടവറില്‍സംഘടിപ്പിച്ച പരിപാടി. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. സിരാമകൃഷ്ണൻ അധ്യക്ഷനായി. ചടങ്ങിൽ എടപ്പാൾ ഏരിയയിലെ ആദ്യകാല പ്രവർത്തകരെആദരിച്ചു. പ്രൊഫ. എം എം നാരായണൻ, അഡ്വ. പി പി മോഹൻദാസ്, എം മുസ്തഫ, പി വിജയൻ, അഡ്വ. എം ബി ഫൈസൽ, ഇ രാജഗോപാൽ, സി രാഘവൻ, സി എസ് പ്രസന്ന, ആരിഫ നാസർഎന്നിവർ സംസാരിച്ചു. സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ സ്വാഗതം പറഞ്ഞു.

മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പദയാത്രയ്ക്ക് തുടക്കമായി

പൊന്നാനി: മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പദയാത്രയ്ക്ക് തുടക്കമായിരണ്ട് ദിവസം നീണ്ടുനിൽക്കുന്ന മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ടി. ശ്രീജിത്ത്‌ നയിക്കുന്ന ഹാത് സെഹാത് ജോഡോ പദയാത്ര കുണ്ടുകടവ് സെന്ററിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻഷൌക്കത്ത് ഉദ്ഘാടനം ചെയ്തു. യു ഡി ഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി അജയ് മോഹൻ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൌക്കത്ത്, പി സി യു ബി ചെയർമാൻ എം.വി. ശ്രീധരൻമാസ്റ്റർ എന്നിവർ ചേർന്ന് ജാഥാ ക്യാപ്റ്റന് പതാക കൈമാറി. വാർഡ് മെമ്പറും കോൺഗ്രസ്‌ മണ്ഡലംവർക്കിംഗ്‌ പ്രസിഡന്റ്മായ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌മുസ്തഫ വടമുക്ക്, എ. കെ ആലി, സി എം ഹനീഫ, ഹൈദരലി മാസ്റ്റർ, ജയൻ അറക്കൽ, പിനൂറുദ്ധീൻ,നസീർ മാസ്റ്റർ, ഉബൈദ് എം ടി,സംഗീത രാജൻ, പാലക്കൽ അബ്ദുറഹ്മാൻ, ശ്യാം പ്രസാദ്, ഗിരീഷ് അവിണ്ടിത്തറ, കാദർ ഏനു, സത്താർ അമ്പാരത്, നജീം, വഹാബ് ഉള്ളത്തേൽ എന്നിവർസംസാരിച്ചു.