/ആലുവയില്‍ 12-കാരിയെ കാണാതായ സംഭവം: പിടിയിലായ ആണ്‍സുഹൃത്തിന് പോക്സോ കേസ്; ലഹരിക്കേസിലെ പ്രതിയെന്നും പോലീസ്

ആലുവയില്‍ 12-കാരിയെ കാണാതായ സംഭവം: പിടിയിലായ ആണ്‍സുഹൃത്തിന് പോക്സോ കേസ്; ലഹരിക്കേസിലെ പ്രതിയെന്നും പോലീസ്

ആലുവയില്‍ നിന്ന് കാണാതായ 12-കാരിയെ മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്ന് കണ്ടെത്തിയസംഭവത്തില്‍പിടിയിലായ ഓച്ചിറ സ്വദേശിയായ യുവാവിനെതിരെ പോക്സോ ഉള്‍പ്പെടെയുള്ളവകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.

പോലീസിന്റെ വിവരമനുസരിച്ച്പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ലഹരിക്കേസില്‍പ്രതിയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്പെണ്‍കുട്ടിയുമായി ഇയാള്‍പരിചയപ്പെട്ടത് കൊച്ചിയിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണെന്നാണ് കണ്ടെത്തല്‍പിന്നീട്ഇന്‍സ്റ്റാഗ്രാം ഐഡി കൈമാറിയതോടെ ഇരുവരും സ്ഥിരമായി ആശയവിനിമയം നടത്തിയതായുംപോലീസ് പറയുന്നു.

പൂനെയില്‍ നിന്ന് പെണ്‍കുട്ടിയെയും യുവാവിനെയും പോലീസ് കണ്ടെത്തിഅവിടെ നിന്ന്ഡല്‍ഹിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന സമയത്താണ് ഇരുവരെയുംകസ്റ്റഡിയിലെടുത്തത്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.