കോഴിക്കോട്: അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച് വ്യാജ ആധാർ കാർഡുമായി കേരളത്തില്‍താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റില്‍.കോഴിക്കോട് മാവൂരില്‍ നിന്നാണ്ബംഗ്ലാദേശികളെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് മാവൂർ കല്‍പള്ളിയില്‍ നടത്തിയമിന്നല്‍ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്.
മുഹമ്മദ് വുല ഹുസൈൻ, മുഹമ്മദ് ഹസൻ അലി, മുഹമ്മദ് മെഹദി ഹസൻ എന്നിവരാണ്പിടിയിലായത്. ഇവർ വ്യാജ ആധാർ കാർഡുകള്‍ ഉപയോഗിച്ചാണ് കേരളത്തില്‍താമസിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച വിവരം. ഇവരുടെ പക്കല്‍നിന്ന് ലഭിച്ച വ്യാജ രേഖകളും തിരിച്ചറിയല്‍ വിവരങ്ങളും പൊലീസ് വിശദമായിപരിശോധിച്ചുവരികയാണ്.
ഇവർ ഇന്ത്യയില്‍ എങ്ങനെ പ്രവേശിച്ചു, എത്രകാലമായി കേരളത്തില്‍ താമസിച്ചുവരികയായിരുന്നു, വ്യാജ രേഖകള്‍ എവിടെനിന്ന് സംഘടിപ്പിച്ചു എന്നതടക്കമുളള കാര്യങ്ങളില്‍ അന്വേഷണംപുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.










