മാസങ്ങളോളമായി തകരാരിലായ ഇ. പോസ് മെഷീൻ കാരണം റേഷൻ വിതരണ മുടങ്ങി പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാക്കിയ പിണറായി സർക്കാരിനെതിരെ വൈക്കത്തൂർ റേഷൻ കടക്കു മുമ്പിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിദിനം ആചാരിച്ചു. വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാറശ്ശേരി അസ്സനാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പാറയിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ വി ഉണ്ണികൃഷ്ണൻ, റംല മുഹമ്മദ്, പി ഭക്തവാത്സലൻ, ടി പി ഹമീദ്, പി മുത്തു, ടി വി ശ്രീകുമാർ, വി കെ രാജേഷ്, നൗഫൽ പാലാറ, മുനിസിപ്പൽ കോൺസിലർമാർ, വി ടി മുസ്തഫ,കെ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
KeralaMay 3, 2023










