തൃശൂർ: നാലാം ഓണത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ അരങ്ങേറുന്ന പുലിക്കളിക്കെതിരെവിമർശനവുമായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുലിക്കളിക്കായി പരിശീലനംനടത്തുന്നവരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വിമർശനംഉന്നയിച്ചത്. പുരുഷന്മാരുടെ മാറിടവും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ആ വൈകൃതത്തെകലയുടെ പേരിൽ ഉപയോഗിക്കുന്നത് ആഭാസമാണെന്നും ശ്രീരാമൻ ഫേസ്ബുക്ക് കുറിപ്പിൽആരോപിച്ചു. ലോകത്ത് മറ്റെവിടെയും കണ്ടാൽ ഓക്കാനം വരുന്നതരത്തിലുള്ള ഇത്തരം ഒരുകലാവൈകൃതം ഉണ്ടാകില്ലെന്നും അദ്ദേഹം കുറിച്ചു. പുലിക്കളി ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂലവിക്രീഡിതം’ എന്ന് ഈകുംഭകുലുക്കിക്കളിയെക്കുറിച്ച് പരാമർശമുണ്ടെന്നും അദ്ദേഹം പരിഹാസരൂപേണ കുറിപ്പിൽപറഞ്ഞു. ശ്രീരാമന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സമൂഹമാധ്യമങ്ങളിൽരംഗത്തെത്തി.
മാവേലിക്കര പ്രഭാകരവർമ്മ യുവ പ്രതിഭാ പുരസ്കാരം ഗോകുല്‍ ആലങ്കോടിന്
ചങ്ങരംകുളം: തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ സംഗീത സഭയുടെ ഈ വർഷത്തെ 'മാവേലിക്കരപ്രഭാകരവർമ്മ ' യുവ പ്രതിഭാ പുരസ്കാരത്തിന് ശീ ഗോകുല്‍ ആലങ്കോട് അർഹനായി.നവംബര്‍ആറിന് തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ വെച്ചു നടക്കുന്ന ചടങ്ങില്‍ ലോക പ്രശസ്ത ഘടംവിദ്വാന്‍ പത്മവിഭൂഷൻ വിക്കു വിനായക റാം പുരസ്കാരം സമ്മാനിക്കും.
എടപ്പാൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗം ചേർന്നു.
എടപ്പാൾ: എടപ്പാൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 2021-22 വർഷത്തെ പി.ടി.എ ജനറൽബോഡി യോഗം സ്കൂളിൽ വെച്ച് ചേർന്നു. പി.ടി.എ പ്രസിഡണ്ട് സലാം പോത്തനൂർ അധ്യക്ഷതവഹിച്ച യോഗം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഗഫൂർ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ്സെക്രട്ടറി സതീശൻ മാസ്റ്റർ ഹയർ സെക്കൻഡറി സ്കൂളിന്റെയും രഘു മാസ്റ്റർ ഹൈസ്കൂളിന്റെയുംറിപ്പോർട്ടുകൾ അവതരിപ്പിച്ചു. പ്രധാനാധ്യാപിക സരോജിനി ടീച്ചർ വരവ് ചെലവ് കണക്കുകളുംഅവതരിപ്പിച്ചു. യോഗത്തിൽ 2022-23 വർഷത്തെ പി.ടി.എ പ്രസിഡണ്ടായി അഡ്വ.കബീർകാരിയാട്ടിനെയും പിടിഎ വൈസ് പ്രസിഡണ്ടായി രശ്മിയെയും എസ്എംസി ചെയർമാനായിസുന്ദരനെയും എസ്എംസി വൈസ് ചെയർമാനായി രഞ്ജിത്തിനെയും പി.ടി.എ എക്സിക്യൂട്ടീവ്അംഗങ്ങളായി ഹമീദ് എടപ്പാൾ, നാസർ എടപ്പാൾ, റൗഫ്, നിഷ, പ്രബിൻ, പ്രജിത, റഷീദ്, സുന്ദരൻതൈക്കാട്, നിഷ പ്രേം, വിനീത എന്നിവരെ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. സലാം പോത്തനൂർ നന്ദി രേഖപ്പെടുത്തി.
കുറ്റിപ്പുറം ഉപജില്ലാ ശാസ്ത്രോത്സവം ശനിയാഴ്ച തുടങ്ങും; സ്വാഗത സംഘം രൂപീകരിച്ചു
വളാഞ്ചേരി : കുറ്റിപ്പുറം ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം ശനിയാഴ്ച ആരംഭിക്കും. വളാഞ്ചേരിഹയർസെക്കൻഡറി സ്‌കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, മാറാക്കര വി.വി.എം. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായാണ് മേള നടക്കുക. വളാഞ്ചേരിഎച്ച്.എസ്.എസിൽ നടന്ന സ്വാഗതസംഘം രൂപവത്കരണയോഗം നഗരസഭാധ്യക്ഷൻ അഷറഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി, കൗൺസിലർമാരായ കെ.വി. ഉണ്ണിക്കൃഷ്ണൻ, സാജിത, കുറ്റിപ്പുറം എ.ഇ.ഒ. വി.കെ. ഹരീഷ്, അബ്ദുൾസലാം കവറൊടി, കെ.പി. അബ്ദുൽകരീം, കരീംനാലകത്ത്, യു. ശിഹാബ്, ഗേൾസ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ വി.കെ. പ്രീത തുടങ്ങിയവർപ്രസംഗിച്ചു. ഭാരവാഹികൾ: അഷറഫ് അമ്പലത്തിങ്ങൽ(ചെയർ.), എം.പി. ഫാത്തിമക്കുട്ടി(ജന. കൺ.).
ശാന്തൻപാറയിൽ നീലക്കുറിഞ്ഞി വസന്തം കാണാൻ എത്തുന്നവരുടെ തിരക്ക്നിയന്ത്രണാതീതമായതോടെ, ഇടപെടലുമായി അധികൃതർ.
ഇടുക്കി: ശാന്തൻപാറയിൽ നീലക്കുറിഞ്ഞി വസന്തം കാണാൻ എത്തുന്നവരുടെ തിരക്ക്നിയന്ത്രണാതീതമായതോടെ, ഇടപെടലുമായി അധികൃതർ. നീലക്കുറിഞ്ഞി കാണാൻ എത്തുന്നസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്രവേശനം രാവിലെ ആറു മുതൽ വൈകുന്നേരം നാലുവരെ മാത്രം. 22, 23, 24 തീയതികളിൽ, മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികളുമായി വരുന്ന ബസുകളും ട്രാവലറുകളും പൂപ്പാറ ജംഗ്ഷനിൽ നിർത്തി, കെഎസ്ആർടിസി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകണം. കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികളുമായി വരുന്ന ബസുകളും, ട്രാവലറുകളും ഉടുമ്പൻചോല ജംഗ്ഷനിൽ നിർത്തി കെഎസ്ആർടിസി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ ഉടുമ്പൻചോല ജംഗ്ഷനിലേക്കും പോകണം. രാവിലെ ആറു മുതൽ വൈകുന്നേരം നാലു വരെയായിരിക്കും നീലക്കുറിഞ്ഞി കാണാൻ സമയം അനുവദിക്കുക.
സിബിഎസ്ഇ മലപ്പുറം ജില്ലാ കലോത്സവം ; ലഹരി വിരുദ്ധ പ്രതിജ്ഞയോടെ നാളെ ഐഡിയൽകാമ്പസിൽ തുടക്കമാവും.
എടപ്പാൾ: മലപ്പുറം ജില്ലാ സിബിഎസ്ഇ സ്കൂൾ കലാമേളക്ക് ലഹരി വിരുദ്ധ പ്രതിജ്ഞയോടെ നാളെഐഡിയൽ കാമ്പസിൽ തുടക്കമാവും. നാളെ മുതൽ മൂന്നു ദിവസങ്ങളിലായി നടക്കുന്നകലോത്സവം മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സ്ഥലം എംഎൽഎയുമായ ഡോക്ടർ കെ.ടി ജലീൽഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരനും കവിയുമായ ആലംകോട് ലീലാകൃഷ്ണൻ മുഖ്യഅതിഥിയാവും. ജില്ലയിലെ സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത 74 സ്കൂളുകളിൽ നിന്നായിമൂവ്വായിരത്തോളം കലാ പ്രതിഭകളാണ് ജില്ലാ കലോത്സവത്തിൽ നാല് കാറ്റഗറികളിലായി 16 വേദികളിൽ മൂന്ന് ദിവസങ്ങളിലായി മാറ്റുരക്കുക. കലാമേളയുടെ സുഗമമായ നടത്തിപ്പിന് എല്ലാവിധസംവിധാനങ്ങളും ഐഡിയൽ ക്യാമ്പസിൽ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പത്രസമ്മേളനത്തിൽഅറിയിച്ചു. കലാ മത്സരങ്ങൾ കാണാൻ വരുന്നവർക്കായി സ്പോർട്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, മോണ്ടിസോറി തുടങ്ങി വിവിധ വിഭാഗങ്ങളുടെ എക്സിബിഷനുകൾ, ബുക്ക് ഫെയർ, ഫുഡ് കോർട്ട്പാർക്ക് തുടങ്ങി വിനോദത്തിനും വിജ്ഞാനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഐഡിയൽക്യാമ്പസിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി കുഞ്ഞാവുഹാജി, ട്രസ്റ്റ് സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ, തവനൂർ പഞ്ചായത്ത് പ്രസിഡണ്ട് സി പിനസീറ, വൈസ് പ്രസിഡണ്ട് ടി.വി ശിവദാസൻ, വാർഡ് മെമ്പർ സിമ മധു, സഹോദയ പ്രസിഡൻറ്സി.സി അനീഷ് കുമാർ, സെക്രട്ടറി അമീൻ ജഹാൻ, ട്രഷറർ ഫാദർ തോമസ് ചാലക്കൽ, സിബിഎസ്ഇ മാനേജ്മെൻറ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കുട്ടി, ജനറൽസെക്രട്ടറി മജീദ്, ഐഡിയൽ പ്രോഗ്രാം കൺവീനർ സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും. പത്ര സമ്മേളനത്തിൽ ഐഡിയൽ സീനിയർ പ്രിൻസിപ്പാൾ എഫ്.ഫിറോസ്, സഹോദയഎക്സിക്യുട്ടീവ് മെമ്പർ റെജി വി ജോർജ്, ഐഡിയൽ ഇംഗ്ലിഷ് സ്കൂൾ പ്രിൻസിപ്പൽ പ്രിയ അരവിന്ദ്, മീഡിയ കോർഡിനേറ്റർ പി ടി എം ആനക്കര, യു വി സജിൻ എന്നിവർ പങ്കെടുത്തു.
ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സുരക്ഷക്കായി സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണം: എ.കെ.പി.എ
പൊന്നാനി: കേരളത്തിലെ ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സുരക്ഷക്കായി സർക്കാർ പദ്ധതികൾആവിഷ്കരിക്കണമെന്ന് എ.കെ.പി.എ പൊന്നാനി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കേരളാ ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ പൊന്നാനി മേഖലാ സമ്മേളനം പൊന്നാനി കർമ്മാറോഡിൽ ഓളം ബോട്ടിൽ പ്രത്യേകം സജ്ജീകരിച്ച ചൈത്ര ഉണ്ണി നഗറിൽ നടന്നു. ജില്ലാ പ്രസിഡൻറ്ഗഫൂർ റിനി സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.കെ സവാദ് അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വിജയൻ മാറഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. ജിത്തു കുറുമ്പൂർ, നാസി അബ്ദുൾ നാസർ, സുനിൽ വേങ്ങര, വി. അഷറഫ്, മനോജ് കുമാർ , സലാംഒളാട്ടയിൽ,അജയ് ഘോഷ്, കൃഷ്ണാനന്ദ്, കെ. എ രഞ്ജിത്ത് , പി. രമേശ് തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി കെ.കെ സവാദ് (പ്രസിഡന്റ്) സലാം ഒളാട്ടയിൽ (ജന. സെക്രട്ടറി) കെ എ. രഞ്ജിത്ത് ( ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
അന്ധവിശ്വാസങ്ങൾക്കെതിരെ പ്രതിഷേധ ശൃംഖല തീർത്ത് ബാലസംഘം എടപ്പാൾ ഏരിയ കമ്മറ്റി
എടപ്പാൾ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ശാസ്ത്ര ചിന്തയും നവോത്ഥാനആശയങ്ങളും ഉയർത്തിപ്പിടിച്ച് ബാലസംഘം എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾചുങ്കത്ത് പ്രതിഷേധ ശൃംഖലയും, അന്ധവിശ്വാസ വിരുദ്ധ പ്രതിജ്ഞയും പ്രതിരോധവും സംഘടിപ്പിച്ചു. ബാലസംഘം മലപ്പുറം ജില്ലാ സെക്രട്ടറി ആയിഷ ഷഹ്‌മ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയപ്രസിഡന്റ് അനാമിക അധ്യക്ഷയായ പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് രോഹിത് പ്രതിജ്ഞചൊല്ലി കൊടുത്തു. ബാലസാഹിത്യകാരൻ എടപ്പാൾ സി.സുബ്രഹ്മണ്യൻ, ബാലസംഘം എടപ്പാൾഏരിയ കൺവീനർ ടി.കെ സൂരജ്, ഏരിയ കോർഡിനേറ്റർ പ്രബീഷ്, ജില്ലാ കമ്മിറ്റിയംഗം പ്രതീജ, ജിതേഷ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി രേവതി സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ്‌വിഷ്ണു നന്ദിയും പറഞ്ഞു.
ടെക്നിക്കൽ സ്കൂൾ കായിക മേളയ്ക്ക് കുറ്റിപ്പുറത്ത് ഒരുക്കങ്ങൾ തുടങ്ങി
എടപ്പാൾ: 38-മത് സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായിക മേളയ്ക്ക് കുറ്റിപ്പുറത്ത് ഒരുക്കങ്ങൾതുടങ്ങി. കുറ്റിപ്പുറം ഗവ.ടെക്നിക്കൽ സ്കൂളിൽ മേളയ്ക്കായി സംഘാടക സമിതി രൂപീകരിച്ചു. ജനുവരി 11 മുതൽ 13 വരെ നടക്കുന്ന മേളയിൽ ആയിരത്തിലേറെ താരങ്ങളാണ് മാറ്റുരക്കുന്നത്. 39 ടെക്നിക്കൽ സ്കൂളുകളിൽ നിന്നും ഒമ്പത് ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിൽ നിന്നുമുള്ള താരങ്ങൾപങ്കെടുക്കും. സംഘാടക സമിതി രൂപീകരണം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനംചെയ്തു. മേളയുടെ ലോഗോ പ്രകാശനവും എം.എൽ.എ നിർവ്വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻറ് വസീമ വേളേരി, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഫസീന അഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിദ്ധീക്ക് പറപ്പാറ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷറഫ്അലി, ജയകുമാർ, ടെക്നിക്കൽ എജുക്കേഷൻ കോഴിക്കോട് റീജിയനൽ ഡയറക്ടർ കെ.എം രമേശ്, കോക്കൂർ ജി.ടി.എച്ച്.എസ് സൂപ്രണ്ട് വി.കെ സുരേന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് ഷാഹിദ്വളാഞ്ചേരി, സ്കൂൾ വെൽഫെയർ കമ്മിറ്റി ചെയർമാൻ മൊയ്തീൻകുട്ടി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ ലുഖ്മാൻ തങ്ങൾ, പാറക്കൽ ബഷീർ, വി.വി രാജേന്ദ്രൻ, വി.കെ രാജീവ് തുടങ്ങിയവർപ്രസംഗിച്ചു. കുറ്റിപ്പുറം ടെക്നിക്കൽ സ്കൂൾ സൂപ്രണ്ട് പി.ജയപ്രസാദ് സ്വാഗതവും എൻജിനീയറിങ് ഇൻസ്ട്രക്ടർഎ.പി സുധീർ നന്ദിയും പറഞ്ഞു.










