മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പദയാത്രയ്ക്ക് തുടക്കമായി

പൊന്നാനി: മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പദയാത്രയ്ക്ക് തുടക്കമായിരണ്ട് ദിവസം നീണ്ടുനിൽക്കുന്ന മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ടി. ശ്രീജിത്ത്‌ നയിക്കുന്ന ഹാത് സെഹാത് ജോഡോ പദയാത്ര കുണ്ടുകടവ് സെന്ററിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻഷൌക്കത്ത് ഉദ്ഘാടനം ചെയ്തു. യു ഡി ഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി അജയ് മോഹൻ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൌക്കത്ത്, പി സി യു ബി ചെയർമാൻ എം.വി. ശ്രീധരൻമാസ്റ്റർ എന്നിവർ ചേർന്ന് ജാഥാ ക്യാപ്റ്റന് പതാക കൈമാറി. വാർഡ് മെമ്പറും കോൺഗ്രസ്‌ മണ്ഡലംവർക്കിംഗ്‌ പ്രസിഡന്റ്മായ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌മുസ്തഫ വടമുക്ക്, എ. കെ ആലി, സി എം ഹനീഫ, ഹൈദരലി മാസ്റ്റർ, ജയൻ അറക്കൽ, പിനൂറുദ്ധീൻ,നസീർ മാസ്റ്റർ, ഉബൈദ് എം ടി,സംഗീത രാജൻ, പാലക്കൽ അബ്ദുറഹ്മാൻ, ശ്യാം പ്രസാദ്, ഗിരീഷ് അവിണ്ടിത്തറ, കാദർ ഏനു, സത്താർ അമ്പാരത്, നജീം, വഹാബ് ഉള്ളത്തേൽ എന്നിവർസംസാരിച്ചു.

ലൈഫ് പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽ ദാനം നടത്തി

എടപ്പാൾ: പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീട് കൈമാറി. അയിലക്കാട്പടിക്കപറമ്പിൽ ജിഷ ഗംഗാധരനാണ് വീട്. പ്രസിഡന്റ് സി വി സുബൈദ താക്കോൽ ദാനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് വൈസ്പ്രസിഡന്റ് ആർ ഗായത്രി, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി പി മോഹൻദാസ്, പഞ്ചായത്ത് സെക്രട്ടറിസുനിൽ കുമാർ എന്നിവർ സംസാരിച്ചു. ജനത മനോഹരൻ സ്വാഗതം പറഞ്ഞു.

സഹകരണ തണ്ണീർ പന്തൽ പദ്ധതി ചങ്ങരംകുളത്ത് തുടക്കമായി

ചങ്ങരംകുളം: സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന സഹകരണ തണ്ണീർ പന്തൽ പദ്ധതിചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിൽ തുടങ്ങി. പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നവിധത്തിലുള്ള  സൗകര്യമാണ് ബാങ്ക് പരിസരത്ത് ക്രമീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ. സിദ്ധിഖ് പന്താവൂർ നിർവഹിച്ചു.  ബാങ്ക് വൈസ് പ്രസിഡന്റ് ഹമീദ് ചിയാനൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പിപി യൂസഫലി ,  സഹകരണ വകുപ്പ് ഇൻസ്‌പെക്ടർ ഷൈലേഷ് കുമാർ, പിടി ഖാദർ, വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം യൂണിറ്റ് പ്രസിഡന്റ് പി പി ഖാലിദ്, ടി കൃഷ്ണൻ നായർ, മാമു വളയംകുളം, സുബൈദ അച്ചാരത്ത് , മനീഷ് കുമാർ , ഷെമീർ ചമയം , ഉമ്മർകുളങ്ങര ബാങ്ക് സെക്രട്ടറി സവിത പി. ബാങ്ക് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

മാറാടി സ്വദേശി സുജിത്ത് പി ഏലിയാസ് ആണ് മരിച്ചത്. യാക്കോബായ സുറിയാനി സഭ ട്രഷറർ പിവി ഏലിയാസിന്റെ മകനാണ്.

അടുത്ത ദിവസം യുകെയിലേക്ക്  പറക്കാനിരുന്ന, വെറും 36 വയസ്സ് മാത്രം പ്രായമുള്ള NHM മെയിൽസ്റ്റാഫ്‌ നഴ്‌സ്‌ വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടു.. വിസ വന്നതിനാൽ ടിക്കറ്റ് കൂടി റെഡിയായാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ യുകെയിലേക്ക്പോകാൻ കഴിയുമെന്ന സന്തോഷത്തിലായിരുന്നു സുജിത്തും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും.. അതിനിടെയാണ് ഇടിത്തീ പോലെ മരണമെത്തിയത്...

വട്ടംകുളം സി.പി.എൻ.യു.പി സ്കൂളിൽ പാനീയമേള സംഘടിപ്പിച്ചു.

എടപ്പാൾ : പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഹാപ്പി ഡ്രിങ്ക്സ് ക്യാമ്പയിൻ്റെ ഭാഗമായി വട്ടംകുളം സി പിഎൻ യു പി സ്കൂളിൽ പാനീയമേള സംഘടിപ്പിച്ചു. ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത മേളയിൽ150 ഓളം വ്യത്യസ്ത തരം പ്രകൃതിദത്ത പാനിയങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു. "പ്രകൃതിദത്തപാനീയങ്ങളും കൃത്രിമ പാനീയങ്ങളും  ഗുണദോഷങ്ങൾ "എന്ന വിഷയത്തെക്കുറിച്ച് സ്റ്റാഫ് സെക്രട്ടറിസജി മാസ്റ്റർ ക്ലാസെടുത്തു .മേളയുടെ ഉദ്ഘാടനം പിടിഎ  പ്രസിഡണ്ട് എം എ നവാബ് നിർവഹിച്ചു.പ്രധാന അധ്യാപിക ലളിത സി അധ്യക്ഷത വഹിച്ചു. ഹരിശങ്കർ, ശ്രീദൻ, വിജയ, ശ്രീജിത്ത്, സിൽജി, സുജ ബേബി ,നസീമാബി,ജസ്ന രമേശ്, രമ്യ കെ എം, നാരായണൻ ,ഇ പി സുരേഷ് എന്നിവർനേതൃത്വം നൽകി 

വട്ടംകുളം സി പി എൻ യു പി സ്കൂളിൽ ഇല –മധുരം മലയാളം ശില്പശാല നടത്തി.

എടപ്പാൾ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ "ഇല" പഠന പരിപോഷണ പരിപാടിയുടെ ഭാഗമായിവട്ടംകുളം സിപിഎൻ യു പി സ്കൂളിൽ മധുരം മലയാളം രചനാ ശില്പശാല നടത്തി. ബാലസാഹിത്യകാരൻ എടപ്പാൾ സി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ശില്പശാലക്ക്നേതൃത്വം നൽകി. യോഗത്തിൽ പിടിഎ പ്രസിഡണ്ട് എം എ നവാബ് അധ്യക്ഷത വഹിച്ചു. പി.ടി.എഅംഗങ്ങളായ സതീഷ് കുറുപ്പ് മുഹമ്മദാലി ശശി തൈക്കാട് എന്നിവരും അധ്യാപകരായ ഹരിശങ്കർ,ശ്രീദൻ ,വിജയ  എന്നിവരും പരിപാടിക്ക് ആശംസകൾ അറിയിച്ചു. പ്രധാന അധ്യാപിക ലളിത. സിസ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി സജി നന്ദിയും പറഞ്ഞു .

പാലക്കാട്ട് രണ്ട് യുവമോർച്ച പ്രവർത്തകർക്കും ഒരു സ്ത്രീയ്‌ക്കും വെട്ടേറ്റു

പാലക്കാട്: പഴമ്പാലക്കോട് സിപിഎം ആക്രമണത്തിൽ രണ്ട് യുവമോർച്ച പ്രവർത്തകർക്കും ഒരുസ്ത്രീയ്‌ക്കും വെട്ടേറ്റു. യുവമോർച്ച പ്രവർത്തകരായ വിഷ്ണു, ദിനേശ് എന്നിവർക്കും വിഷ്ണുവിന്റെഅമ്മ പാർവതിയ്‌ക്കുമാണ് വെട്ടേറ്റത്. 25 ഓളം സിപിഎം പ്രവർത്തകര് വീട് കയറിആക്രമിക്കുകയായിരുന്നു എന്ന് ബി ജെ പി ആരോപിച്ചു.ആക്രമണത്തിൽ പരിക്കേറ്റവരെ ആലത്തൂർതാലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു.

വളാഞ്ചേരി :നദീ ദിനാചരണത്തിന്റെ ഭാഗമായി പുറമണ്ണൂർ മജ്‌ലിസ് കോളേജ് നാച്ചുറൽ ക്ലബ് സംഘടിപ്പിച്ച പുഴ,തീരശുചീകരണ പ്രവർത്തനവും ബോധവൽക്കരണ ക്ലാസും പ്രജ്ഞയും കുറ്റിപ്പുറം നിള,യോരം പരിസരത്ത്‌ സംഘടിപ്പിച്ചു ബദലില്ലാത്ത പ്രകൃതി വിഭവ സംരക്ഷണ പ്രവർത്തനങ്ങളുടെ അനിവാര്യത ഈ തലമുറയുടെയും ഭാവി തലമുറയുടെയും ജീവിതം തന്നെയാണ് സാധ്യമാക്കുന്നതെന്നും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ…