ചങ്ങരംകുളം: മലപ്പുറം ഡയറ്റ് തിരൂരിൽ സഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിൽ ആലംകോട് ജനത എഎൽ പി സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.
ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളാണ് സെമിനാറിൽ പങ്കെടുത്തത്. നിരവധിഅംഗീകാരങ്ങളും പുരസ്കാരങ്ങളും ഇതിനോടകം ജനത സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. പ്രധാനധ്യാപിക എൻ.എസ് ബീനമോൾ , അധ്യാപകരായ എം.ആർ ഷൈനി, ഫസ്ന പി.എ , വിദ്യാർത്ഥികളായ കൃഷ്ണവേണി, കാവ്യ സംബന്ധിച്ചു. മുൻ വിഭ്യാഭ്യാസ മന്ത്രിപ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.










