മലപ്പുറം ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബുകള്‍ക്കുളള നെഹ്റു യുവകേന്ദ്രയുടെ അവാർഡിന് പുഴച്ചാൽSFC ആർട്സ് & സ്പോർട്സ് ക്ലബ്ബ് അർഹരായി.
2021 -22 വർഷം നടത്തിയ ജീവ കാരുണ്യ പ്രവർത്തനം,
ശുചീകരണ പ്രവർത്തനം,
കോവിഡ് പ്രവർത്തനങ്ങൾ,കലാ കായിക രംഗത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ്മികച്ച യൂത്ത് ക്ലബ്ബിനെ തെരെഞ്ഞെടുത്തത്.
പെരിന്തൽമണ്ണ EVENTIVE ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നജീബ് കാന്തപുരം എം എൽ എയിൽ നിന്ന് ക്ലബ്ബ് പ്രവർത്തകർ അവാർഡ് ഏറ്റ് വാങ്ങി. NYK സ്റ്റേറ്റ് ഡയറക്ടർ കെ.കുഞ്ഞമ്മദ് ,ജില്ലയൂത്ത് ഓഫീസർ ഡി.ഉണ്ണികൃഷ്ണൻ പി അസ്മാബി,എന്നിവർ സംബന്ധിച്ചു.










