വർഗീയ ചിന്തകൾക്കെതിരേ സഹവർതിത്വം ശക്തിപ്പെടുത്തണം: പി.സുരേന്ദ്രൻ

എടപ്പാൾ: വർഗീയ ചിന്തകളെ പ്രതിരോധികന്നതിന് സ്നേഹവും സഹവർതിത്വവുംശക്തിപ്പെടുത്തണമെന്നും കാലുഷ്യത്തിന്റെ കാലത്തിനു നിലനില്പില്ലെന്നും സൗഹൃദത്തിന്റെപഴമയിലേക്കു നാട് മടങ്ങിവരുമെന്നും സാഹിത്യകാരൻ പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പന്താവൂർ ഇർശാദ് മുപ്പതാം വാർഷിക സമ്മേളന ഭാഗമായി അണ്ണക്കമ്പാട് കായലോരത്ത് മാനിപുരത്ത്വസതിയിൽ നടന്ന സൗഹൃദമുറ്റത്തിൽ മുഖ്യപ്രഭാഷണം  ചെയ്യുകയായിരുന്നു അദ്ദേഹം.  ഇർശാദ് പ്രസിഡണ്ട് കെ സിദ്ധീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്മെമ്പർ അഡ്വ.പി പി  മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ബാലൻ മാസ്റ്റർ,  കേശവൻ മന്ദാരത്ത്, കെ. മെയ്തീൻ ഹാജി, സനൽ കുമാർ , ജഅഫർ മാസ്റ്റർ, ബേബി രാജു , ആമിന കുട്ടി ടീച്ചർ, വാരിയത്ത്മുഹമ്മദലി, എം കെ ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി, കെ എം ശരീഫ് ബുഖാരിപ്രസംഗിച്ചു.  ചെറുപ്രായത്തിൽ  യൂണിഫോം തുന്നി മാതൃകയായ എട്ടുവയസ്സുകാരി അനാമികക്ക് ഇർശാദ്ഉപഹാരം നിയുക്ത കാലടി പഞ്ചായത്ത് പ്രസിഡണ്ട്  കെ.ജി ബാബു നൽകി.

സാക്ഷരതാ വാരാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി

മലപ്പുറം*:  ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാക്ഷരതാ വാരാചരണത്തിന്റെജില്ലാതല ഉദ്ഘാടനം ആനക്കയം കാർഷിക ഗവേഷണ കേന്ദ്ര ട്രെയിനിങ് ഹാളിൽ പി. ഉബൈദുള്ളഎം.എൽ.എ നിർവഹിച്ചു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അടോട്ട് ചന്ദ്രൻ അധ്യക്ഷതവഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത മണികണ്ഠൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ യു. മൂസ, കെ.എം. അബ്ദുൽ റഷീദ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എം. മുഹമ്മദലി മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷനും മുൻ പ്രസിഡന്റുമായ കെ.വി മുഹമ്മദലി, ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം മേധാവി  മുസ്തഫ കുന്നതാടി, എം. മുഹമ്മദ് ബഷീർ, കെ. മൊയ്തീൻ കുട്ടി എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ ഷബീബ തസ്‌നി പാണ്ടിക്കാട്, ഷഹ്ന എം കാരക്കുന്ന് എന്നിവരെചടങ്ങിൽ അനുമോദിച്ചു. പ്രേരക് ശ്രീദേവി നന്ദി പറഞ്ഞു.

വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓണനാളിൽ മാതൃ സംഗമം നടത്തി

ചങ്ങരംകുളം: വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓർഫൻ കെയർ സ്കീമിൽസംരക്ഷിച്ചുവരുന്ന കുട്ടികളുടെ മാതാക്കളുടെ സംഗമം ഓണനാളിൽ വളയംകുളത്ത് സംഘടിപ്പിച്ചു.മലപ്പുറം പാലക്കാട് തൃശൂർ ജില്ലകളിൽ നിന്നായി  500 ഓളം പേർപരിപാടിയിൽ സംബന്ധിച്ചു.സംഗമത്തോട നുബന്ധിച്ചുള്ള ധനസഹായ വിതരണം അഷ്റഫ്കോക്കൂർ നിർവഹിച്ചു.ഇസ്ലാഹി അസോസിയേഷൻ ചെയർമാൻ പി പി എം അഷ്റഫ് ചടങ്ങിൽഅധ്യക്ഷ വഹിച്ചു.എൻഎം ജലീൽ മാസ്റ്റർ പാലക്കാട് മുഖ്യപ്രഭാഷണം നടത്തി.പി പി ഖാലിദ്,കെ വിമുഹമ്മദ് റാഫിദ ഖാലിദ്,കെവി റൗലത്,നിയാസ് കോക്കൂർ എന്നിവർ സംസാരിച്ചു. 

അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച വെളിയങ്കോട് ഗവ:  ഹൈസ്കൂൾ ഓഫീസ് & സ്റ്റാഫ് റൂംഉദ്ഘാടനം ചെയ്തു

വെളിയങ്കോട്: മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വെളിയങ്കോട് പഞ്ചായത്തിലെവെളിയൻങ്കോട് ഗവൺമെൻറ് ഹൈസ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചഓഫീസ് & സ്റ്റാഫ്  റൂമിന്റെയും ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വക്കേറ്റ് ഇ സിന്ധു അധ്യക്ഷ വഹിച്ചു  പരിപാടിയിൽവെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാടയിൽ ഷംസു മുഖ്യ അതിഥിയായിരുന്നു.  ബ്ലോക്ക് മെമ്പർപി അജയൻ, ഗ്രാമപഞ്ചായത്ത് അംഗം പ്രിയ, പി ടി എ പ്രസിഡന്റ് എ നിഷിൽ,  എസ് എം സിചെയർമാൻ ശശി, വികസന സമതി ചെയർമാൻ ഉമ്മർപടതകത്തിൽ,ഗിരിവസൻ,ഹയർസെക്കൻഡറിപ്രിൻസിപ്പൽ  കെ ടി നൂർമുഹമ്മദ്, എൽ പി  എച്ച് എം  രഘു മാഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിദ്യാലയത്തിൽ  സ്റ്റേജുംഓഡിറ്റോറിയവും 90% വർക്ക് കഴിഞ്ഞതായും ടോയിലറ്റ് കോംപ്ലക്സും ഹയർസെക്കൻഡറി ക്ലാസ്റൂമും ചുറ്റുമതിലിന്റെയും പ്രവർത്തികൾ ഉടനെ തുടങ്ങുമെന്നും ഡിവിഷൻ മെമ്പർ അറിയിച്ചു.  എച്ഛ്എം രാധിക ടീച്ചർ സ്വഗതവും സ്റ്റാഫ് സെക്രട്ടറി ശൈലബായ് നന്ദിയും പാറഞ്ഞു.

സി എച്ച് അബൂ യൂസഫ് ഗുരുക്കൾ അന്തരിച്ചു

വളാഞ്ചേരി :മുതിർന്ന മുസ്ലിംലീഗ് നേതാവ് സി എച്ച് അബു യൂസഫ് ഗുരുക്കൾ (65) അന്തരിച്ചു.ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സ ഹോസ്പിറ്റലിൽകഴിയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് മരണപ്പെട്ടത് എം എസ് എഫിലൂടെ പൊതുപ്രവർത്തനംരംഗത്ത് സജീവമായ അബൂ യുസഫ് ഗുരുക്കൾ യൂത്ത് ലീഗിന്റെയും മുസ്ലിംലീഗിന്റെയുംവളാഞ്ചേരിയിലെ സമുന്നതനായ നേതാവായിരുന്നു.ദീർഘകാലം വളാഞ്ചേരി ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നീ പദവികളും,കോട്ടക്കൽനിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ,സംസ്ഥാന കൗൺസിലർ എന്നീ സംഘടന പദവികളുംവഹിച്ചിട്ടുണ്ട്.വളാഞ്ചേരിയിലെ പ്രധാനപ്പെട്ട വികസന പദ്ധതികൾ എല്ലാം അബൂ യൂസഫ് ഗുരുക്കളുടെകാലയളവിലാണ് എത്തിയിട്ടുണ്ടായിരുന്നത് . പാലിയേറ്റീവ് ക്ലിനിക്ക്, കൃഷിഭവന സ്വന്തമായകെട്ടിടം,സ്വരാജ് ലൈബ്രറി,വളാഞ്ചേരി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയവയെല്ലാംസിഎച്ച് അബു യൂസഫ് ഗുരുക്കളുടെ കാലയളവിൽ കൊണ്ടുവന്ന വികസന പദ്ധതികൾആയിരുന്നു.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കാലയളവിൽ പകൽ വീടിനുംതുടക്കം കുറിച്ചിരുന്നു.വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കൂടിയാണ് അന്തരിച്ചഅബൂ യൂസഫ് ഗുരുക്കൾ .ഭാര്യ സുബൈദ മക്കൾ മുസ്താഖ്, ഡോ: മൊയ്തീൻ കുട്ടി, സൈറ, ഫിദ, മരുമക്കൾ : ഡോ: ജമാൽ, നുഫീൽ, സബിദ, സഫ്ന.

ഒറ്റനോട്ടത്തിൽ  മാരിലൈറ്റിന്‍റെ ബിസ്കറ്റ് പായ്ക്കറ്റ്;നാല് കിലോ കഞ്ചാവ് എക്സൈസ് പിടികൂടി

പാലക്കാട്: ബിസ്ക്കറ്റ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ നാല് കിലോ കഞ്ചാവ് എക്സൈസ്പിടികൂടി. ആലപ്പുഴ - ധൻബാദ് എക്സ്പ്രസിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിൽ നിന്ന്കഞ്ചാവ് കണ്ടെത്തിയത്. ഓണക്കാലത്തെ ലഹരി ഒഴുക്ക് തടയാനുള്ള പരിശോധനയിൽ ആണ്എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. കേരളത്തിലാദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലാക്കികടത്താൻ ശ്രമിച്ച കഞ്ചവ് പിടികൂടുന്നതെന്ന് വിവരങ്ങളും പുറത്ത് വരുന്നുണ്ട്.മാരിലൈറ്റിന്റെബിസ്ക്കറ്റിന്റെ പായ്ക്കറ്റിൽ അതേ രൂപത്തിൽ തന്നെയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആറ് ബിസ്ക്കറ്റ്പായ്ക്കറ്റുകളിലായി 22 കവറുകളിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ്ഉണ്ടായിരുന്നതെന്നും എക്സൈസ് അറിയിച്ചു.സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന്എക്സൈസ് വ്യക്തമാക്കി.

കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ  കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

ചങ്ങരംകുളം: കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ കാളാച്ചാലിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച്ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.ചങ്ങരംകുളം ആലംകോട് സ്വദേശി പൂവത്ത് പറമ്പിൽഅബ്ദുൽ ലത്തീഫ്(40)നൊണ് പരിക്കേറ്റത്.പരിക്കേറ്റ അബ്ദുൽ ലത്തീഫിനെ എടപ്പാളിലെ സ്വകാര്യആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലുംപ്രവേശിപ്പിച്ചു.തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ കാളാച്ചാൽ എടപ്പാൾ റോഡിലാണ്അപകടം.എടപ്പാൾ ഭാഗത്ത്  ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ഓട്ടോയും ചങ്ങരംകുളം ഭാഗത്ത്നിന്ന്  എടപ്പാൾ ഭാഗത്തേക്ക് പോയിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ ഓട്ടോപൂർണ്ണമായും തകർന്നു.

മാവേലി സ്റ്റോറിന് മുന്നിൽ കലത്തിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു*

പൊന്നാനി: ഓണം അടുത്തെത്തിയിട്ടും ഈഴുവത്തിരുത്തി മാവേലി സ്റ്റോറിൽ ഭക്ഷ്യ സബ്സിഡിസാധനങ്ങൾ എത്തിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അധികൃതരുടെ നടപടികളിൽപ്രതിഷേധിച്ചുകൊണ്ട് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കലത്തിൽ കഞ്ഞി വെച്ച്വിതരണം ചെയ്തു.മാവേലി സ്റ്റോർ വന്നതിനുശേഷം ഉത്സവ ആഘോഷ കാലങ്ങളിൽ സബ്സിഡിഭക്ഷ്യധാന്യങ്ങൾ ലഭിക്കാതെയുള്ള കാലഘട്ടം ആദ്യമായാണ് ഉണ്ടായിട്ടുള്ളതെന്ന് പ്രതിഷേധ സമരംഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ എം പി സി ഹരിദാസ് കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് എൻ പിനബീൽ അധ്യക്ഷത വഹിച്ചു.പുന്നക്കൽ സുരേഷ്, ജെപി വേലാ യുധൻ, എ പവിത്രകുമാർ, സി എശിവകുമാർ, എൻ പി സുരേന്ദ്രൻ, കെ പി സോമൻ, ഉസ്മാൻ തെയ്യങ്ങാട്, സി ജാഫർ കാളമ്മൽഅബു, ഗഫൂർ, അഡ്വ സുജീർ, ശ്രീകല, ഹഫ്സത്ത്, അമ്മുക്കുട്ടി, വി വി യശോദ, റഹീം, നാസർപുത്തൻകുളം, അലി ചെറുവത്തൂർ,ഫസലൂറഹ്മാൻ, ബാലകൃഷ്ണൻ കടവനാട് എന്നിവർ പങ്കെടുത്തുസംസാരിച്ചു.