/കാലം തെറ്റിയ മഴയിൽ മുങ്ങി മുണ്ടകൻ കൃഷി നന്നംമുക്ക് പഞ്ചായത്തിൽ നടീൽ കഴിഞ്ഞ 13 ഏക്കർകൃഷി വെള്ളത്തിലായി

കാലം തെറ്റിയ മഴയിൽ മുങ്ങി മുണ്ടകൻ കൃഷി നന്നംമുക്ക് പഞ്ചായത്തിൽ നടീൽ കഴിഞ്ഞ 13 ഏക്കർകൃഷി വെള്ളത്തിലായി

ചങ്ങരംകുളംകാലം തെറ്റി വന്ന മഴയിൽ നന്നംമുക്ക് പഞ്ചായത്തിലെ കാഞ്ഞിയൂർ പാടത്ത് 13 ഏക്കറോളം നെൽകൃഷി വെള്ളത്തിലായിഒറ്റത്തറ കോൾ മേഖലയിലെ കാഞ്ഞിയൂർ പാടത്താണ്നടീൽ പൂർത്തിയായ മുണ്ടകൻ കൃഷി വെള്ളത്തിലായത്‌.

കാലാവസ്ഥ വ്യതിയാനത്തെ തുടർന്നാണ് 13 ഏക്കറോളം വരുന്ന നെൽ കൃഷി വെള്ളം കയറിനശിച്ചത്.വെള്ളം ഒഴുകി പോകുന്നതിന് ജില്ലാ പഞ്ചായത്ത് പത്തു ലക്ഷം രൂപ ചിലവിട്ട് ഇവിടെ തോട്നവീകരിച്ച് കോൺഗ്രീറ്റ് ചെയ്തിരുന്നു.എന്നാൽ വീതി കുറച്ച് വെള്ളം ഒഴുകി പോവാൻ കഴിയാത്തരീതിൽ അശാസ്ത്രീയമായ രീതിയിലാണ് നവീകരണ പ്രവൃത്തികൾ നടത്തിയതെന്നും നടീൽപൂർത്തിയായ കൃഷിയിടത്തിൽ നിന്ന് വെള്ളം ഒഴുകി പോവാൻ കഴിയാത്ത അവസ്ഥയാണെന്നുമാണ്കർഷകരുടെ ആരോപണം.