പെരുമ്പിലാവ്: കടവല്ലൂർ വടക്കുമുറിയിലാണ് അപകടം നടന്നത്. വളയംകുളം എം.വി.എം ഹയർസെക്കൻഡറി സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് കാലത്ത് 8 മണിയോടെയാണ്അപകടം നടന്നത്. 15 ഓളം കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത് കടവല്ലൂർ വടക്കുമുറിഭാഗത്തുനിന്നും വളയംകുളത്തേക്ക് പോവുകയായിരുന്നു ബസ്. മറ്റൊരു വാഹനത്തിന് സൈഡ്കൊടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വാട്ടർ അതോറിറ്റി പൈപ്പിടാനായി കുഴിച്ചകുഴിയിലേക്കാണ് ബസിന്റെ ഒരു വശത്തെ ടയറുകൾ താഴ്ന്നത്. മണ്ണിട്ട് മൂടിയ കുഴികൾ കനത്ത മഴപെയ്തതിനെ തുടർന്ന് മണ്ണ് കുഴഞ്ഞ നിലയിലായിരുന്നു. ബസിലുണ്ടായിരുന്ന കുട്ടികളെ മറ്റൊരുവാഹനത്തിൽ സ്കൂളിലേക്കയച്ചു. പലഭാഗങ്ങളിലും മണ്ണിട്ട് മൂടിയത് ശരിയായ രീതിയിൽ അല്ലെന്ന്നാട്ടുകാർ പറഞ്ഞു മഴ തുടരുന്നതിനാൽ പലഭാഗങ്ങളിലെ മണ്ണ് ഒളിച്ച് പോയ നിലയിലാണ്ഇവിടങ്ങളിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ബസ് ചരിഞ്ഞെങ്കിലും മറിഞ്ഞില്ല. അതിനാൽ തന്നെ, കുട്ടികൾക്ക് ആർക്കും പരിക്കേറ്റില്ല. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.










