/*ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

*ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം*: സി പി എം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻഅന്തരിച്ചു.  ദീർഘനാളായി ചികിത്സയിലായിരുന്നുതിരുവനന്തപുരത്തായിരുന്നു അന്ത്യം.

ട്രേഡ് യൂണിയൻ രംഗത്തെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹംസിഐടിയു സംസ്ഥാനപ്രസിഡന്റായിരുന്നുസിപിഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നുസംസ്ഥാനസെക്രട്ടേറിയേറ്റ് മുൻ അംഗമാണ്മൂന്ന് തവണ അദ്ദേഹം നിയമസഭാംഗമായിരുന്നു. 1987, 1996, 2006 കാലത്താണ് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് എം എൽ എയായത്. 1979 ചിറയിൻകീഴ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

കയർ തൊഴിലാളി മേഖലയായിരുന്നു ആനത്തലവട്ടത്തിൻെറ തട്ടകംകയർ തൊഴിലാളികളെസംഘടിപ്പിച്ചാണ് ട്രേഡ് യൂണിയൻ നേതൃത്വത്തിലേക്ക് എത്തിയത്കയർ മേഖലയിലെചൂഷണത്തിനെതിരായി അദ്ദേഹം സമരങ്ങൾ നയിച്ചു. 2016-21 കാലത്ത് കയർ അപക്സ് ബോഡിഅദ്ധ്യക്ഷനായിരുന്നു.