എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പൊൻമണി ജെ എൽ ജെ ഗ്രൂപ്പ് നെൽകൃഷിയുടെകൊയ്ത്തുത്സവം സംഘടിപ്പിച്ചു. തരിശ് രഹിത കൃഷിയിടത്തിന്റെ ഭാഗമായി നടുവട്ടം ഐക്യപാടo 25 ഏക്കർ കൃഷിയിടത്തിൽ നടത്തിയ കൃഷിയുടെ ഉത്സവമാണ് നടന്നത്.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം റാബിയസ്വാഗതം പറഞ്ഞു. പ്രഭാകരൻ നടുവട്ടം, നാസർ കോലക്കാട്, ബബിനി, ശശികല, ഗ്രൂപ്പ് അംഗങ്ങൾതുടങ്ങിയവർ പങ്കെടുത്തു.