ചങ്ങരംകുളം: പള്ളിക്കര തെക്കുമുറി പ്രവാസദളം ഗ്രൂപ്പും ചങ്ങരംകുളം ഏബിൾക്യൂർ മെഡിക്കൽസെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.തെക്കുമുറി സിറാജുൽ ഹുദാമദ്രസ യിൽ നടന്ന ക്യാമ്പ് മഹല്ല് ഖത്തീബ് അബ്ദുൽ ജലീൽ അസ്ഹനി ഉദ്ഘാടനം ചെയ്തു.ഹമീദ്ചങ്ങരംകുളം അധ്യക്ഷത വഹിച്ചു.യാഹുദ്ധീൻ പള്ളിക്കര സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സാദിക്നെച്ചിക്കൽ,കെഎം ഷൗക്കത്തലി,കെഎസ് ബഷീർ,ലത്തീഫ് കെവി,ദാവൂദ് കെകെ,ഇർഷാദ്കെവി,സുധിർ കെഎം തുടങ്ങിയവർ നേതൃത്വത്തം നൽകി
