ചങ്ങരംകുളം: വളയംകുളം അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്സ്ഡിപ്പാർട്ട്മെൻറിന് കീഴിലുള്ള കൊമേഴ്സ് ക്ലബ്ബിൻറെ ഉദ്ഘാടനം റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടർപിപിഎം അഷ്റഫ് നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മുഹമ്മദ് കോയ അധ്യക്ഷതവഹിച്ചു.കോളേജ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഉണ്ണി ഹാജി കുഞ്ഞുമുഹമ്മദ് പന്താവൂർ എം.വി. സാലിഹ് കെ. ഹമീദ് മാസ്റ്റർ, കോളേജ് യൂണിയൻ സെക്രട്ടറി മുഹമ്മദ് ഷിബിൽ എന്നിവർആശംസകൾ നേർന്നു.തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചയിൽ വൈസ് പ്രിൻസിപ്പൽ ഡോ.ബൈജു എം കെസ്റ്റാഫ് സെക്രട്ടറി പ്രവീൺ പ്രനീഷ കെ എസ് സ്റ്റുഡൻറ് അഡ്വൈസർ രഞ്ചു രാജ് ഡിപ്പാർട്ട്മെൻറ്മേധാവി ജൂബി,എന്നിവർ നേതൃത്വം നൽകി.ഗ്രിഗറി സാം വിൽസൺ “ജി എസ് ടി റവല്യൂഷൻ ഓൺഇന്ത്യൻ ടാക്സ് സിസ്റ്റം“എന്ന വിഷയത്തിൽ നടത്തിയ സെമിനാറിന് നേതൃത്വംനൽകി.ഇൻറർനാഷണൽ കോമേഴ്സ് ഡേ യോട് അനുബന്ധിച്ച് നടത്തിയ ക്വിസ്കോമ്പറ്റീഷൻ,സ്പോട്ട് ടോപ് കോമ്പറ്റീഷൻ എന്നിവയിലെ വിജയികൾക്കും കൊമേഴ്സ് ഡേ ലോഗോഡിസൈൻ ചെയ്ത ഹരികൃഷ്ണ നെയും ചടങ്ങിൽ അനുമോദിച്ചു
കൊമേഴ്സ് വിഭാഗം മേധാവി സ്മിത,കൊമേഴ്സ് ക്ലബ് സെക്രട്ടറി ഐശ്വര്യ എന്നിവർ സെമിനാർനിയന്ത്രിച്ചു.