ചങ്ങരംകുളം: സംസ്കാര സാഹിതി മലപ്പുറം ജില്ലാ കമ്മറ്റിയുടെ പ്രഥമ ‘പ്രേംനസീർ പുരസ്കാരം‘ 07.02.2023 ചൊവ്വാഴ്ച്ച വൈകീട്ട് 6 മണിക്ക് ചങ്ങരംകുളത്ത് വച്ച് നടൻ ലുക്ക്മാൻ അവറാന്സമ്മാനിക്കും. സിനിമാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ചങ്ങരംകുളംഇന്ദിരാഭവനില് ചേര്‍ന്ന് സംഘാടക സമതി രൂപീകരണ യോഗം സംസ്കാര സാഹിതി ജില്ലചെയര്മ്മാന് റിയാസ് മുക്കോളി,ഉദ്ഘാടനം ചെയ്തു.
എ പി അനിൽകുമാർ എംഎൽഎ, വി എസ് ജോയ്, ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല
സി ഹരിദാസ് ex MP, സമദ് മങ്കട എന്നിവർ മുഖ്യ രക്ഷാധികാരികളും പിടി അജയ്മോഹൻചെയർമാനും ആയ 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത. യോഗത്തില്‍
പ്രണവം പ്രസാദ് അധ്യക്ഷം വഹിച്ചു. സിദ്ധീഖ് പന്താവൂർ, കെഎം അനന്തകൃഷ്ണൻ മാസ്റ്റർ, അടാട്ട്വാസുദേവൻ, നാഹിർ ആലുങ്ങൾ, പിടി അബ്ദുൽ ഖാദർ, കെ മുരളീധരൻ, കാരയിൽ അപ്പു, ഹുറൈർ കൊടക്കാട്ട്,ഇടവേള റാഫി തുടങ്ങിയവർ സംസാരിച്ചു.