വേങ്ങരയിൽ 26 ലക്ഷത്തിലേറെ രൂപയുടെ കുഴൽ പണം പിടികൂടി.

വേങ്ങര:*മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് . ശശിധരൻ IPS ന് ലഭിച്ച രഹസ്യ വിവരത്തെതുടർന്നു ഇന്ന് (20-05-2024 )   രാവിലെ   വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടശേരിയാറ വെച്ച്  വേങ്ങര ഐ.പി. ദിനേശ് കോറോത്തും  സംഘവും നടത്തിയ   വാഹനപരിശോധനയിൽ  26,95000 -രൂപയുടെ കുഴൽ പണം  പിടികൂടി.പണം കൊണ്ട് വന്ന വള്ളുവമ്പ്രംസ്വദേശിയായ മഞ്ചേരിതോടി മുഹമ്മദ്‌ മകൻ ഫസലു നഹീം (39)മിനെയാണ് പണവുമായികസ്റ്റഡിയിൽ എടുത്തത് . ഇയാൾ ഓടിച്ചിരുന്ന KL-10-BJ-0146 രജിസ്റ്റർ നമ്പർ സ്കൂട്ടറിൽസീറ്റിനടിയിൽ ആയിരുന്നു പണം  ഒളിപ്പിച്ചിരുന്നത്. മലപ്പുറം ജില്ലയിൽ വിവിധ ഭാഗങ്ങളിൽവിതരണത്തിനായിട്ടായിരുന്നു പണം  കൊണ്ടുവന്നിരുന്നത്.

വളാഞ്ചേരി നഗരസഭ മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിനിന്റെ ഭാഗമായി  സർവ്വകക്ഷി യോഗംചേർന്നു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിനിന്റെ ഭാഗമായി സർവ്വകക്ഷി യോഗം ചേർന്നു.യോഗം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിൽ ഉദ്ഘാടനം ചെയ്തു.ശനി,ഞായർ തിയ്യതികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.ഇതിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ഫുട്ബോൾ ടീമിന്റെ നേതൃത്വത്തിൽ വളാഞ്ചേരി പട്ടാമ്പി റോഡ് പരിസരത്ത് നടക്കും.അന്നേ ദിവസങ്ങളിൽ നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ…

കുടുംബശ്രീ, ഓക്സിലറി ഗ്രൂപ്പ്‌ സർഗോത്സവം സംഘടിപ്പിച്ചു.

വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസിനു കീഴിൽ അരങ്ങ് 2024 - കുടുംബശ്രീ, ഓക്സിലറിഗ്രൂപ്പ്‌ അംഗങ്ങളുടെ സർഗോത്സവം സംഘടിപ്പിച്ചു.നഗരസഭയിലെ 33 വാർഡുകളിലെ കുടുംബശ്രീഅംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. നഗരസഭ ചെയർമാൻ അഷ്‌റഫ്‌അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തിശൈലേഷ് അധ്യക്ഷത വഹിച്ചു, ഐഡിയ സ്റ്റാർ സിംഗർ ആഗ്നസ് ബിനോയ്‌ അഗസ്റ്റിൻമുഖ്യാത്ഥിതിയായി.കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഷൈനി സി സ്വാഗതം ആശംസിച്ചു. കൂടുതൽ വനിതകളെ കുടുംബശ്രീയിൽ അംഗങ്ങളാക്കുന്നതിനും മാറുന്ന കാലഘട്ട ത്തിനനുസരിച്ചുനൂതന സംരംഭപ്രവർത്തങ്ങൾ ആരംഭിക്കുന്നതിനും അതിലൂടെ ഉയർന്ന വരുമാനംലാഭ്യമാക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിന് ചെയർമാൻ നിർദേശംനൽകി. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമുജീബ് വാലാസി, നഗരസഭ സെക്രട്ടറി സീന എച്ച്, നഗരസഭ കൗൺസിലർമാരായകൗൺസിലർമാരായനൂർജഹാൻ എൻ,താഹിറ ഇസ്മായിൽ,ആബിദ മൻസൂർ,സദാനന്ദൻകോട്ടീരി,സാജിത ടീച്ചർ,ശൈലജ പി.പി,ഉമ്മുഹബീബ,റസീന മാലിക്ക്,സുബിതരാജൻ,ശൈലജകെ.വി, കുടുംബശ്രീ മെമ്പർ സെക്രട്ടറി പത്മിനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമും പരിസരവും മലപ്പുറം ജില്ലാ ട്രോമ കെയർ മേലാറ്റൂർസ്റ്റേഷൻ യൂണിറ്റ് വളണ്ടിയെര്സ് ശുജീകരിച്ചു 

പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമും പരിസരവും മലപ്പുറം ജില്ലാ ട്രോമ കെയർ മേലാറ്റൂർസ്റ്റേഷൻ യൂണിറ്റ് വളണ്ടിയെര്സ് ശുജീകരിച്ചു മഴക്കാലത്തോടനുബന്ധിച്ചു വിവിധ സന്നദ്ധസംഘടനകൾ നടത്തി വരാറുള്ള മുഴുവൻ ശുചീകരണം പദ്ധതി ഇപ്രാവശ്യം ട്രോമ കെയർ ടീമിന്റെ20പേരടങ്ങുന്ന സംഖം വളരെ വൃത്തിയായും മനോഹരമായും ഏറ്റെടുത്തു. നിരവധി തവണകളായിസ്റ്റേഷനിൽ നടക്കുന്ന വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ട്രോമ കെയർടീമിന് "TEAM RAILWAY PATTIKKAD" ന്റെ  നേത്രത്വത്തിൽ RPF അസി.സബ് ഇൻസ്‌പെക്ടർ സി. അരവിന്തക്ഷൻ, ആർ. മോഹനകൃഷ്ണൻ,സ്റ്റേഷൻ ചുമതലയുള്ള സലിംചുങ്കത്ത് എന്നിവർ ചേർന്ന്സ്നേഹോപഹാരം നൽകി ആദരിച്ചു.

തൃശൂർ ജില്ല ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന അക്കാദമി ലീഗിന്റെ മത്സരങ്ങളുടെ ഉദ്ഘാടനം

തൃശൂർ ജില്ല ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന അക്കാദമി ലീഗിന്റെ മത്സരങ്ങളുടെ ഭാഗമായി കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ ഫെയർ എഫ് സി കുന്നംകുളവും സെന്റ് തോമസ് ടീമും തമ്മിലുള്ള (U-15, U-13) മത്സരം നടന്നു. മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ബഥനി ഗ്രൂപ്പ് ഓഫ്…

മാധ്യമപ്രവര്‍ത്തകനും സംസ്ഥാന ആസൂത്രണ ബോർഡ്‌ വൈസ് ചെയർമാൻ്റെ പ്രൈവറ്റ്സെക്രട്ടറിയുമായ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു.

സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകനാണ് ബിപിന്‍ ചന്ദ്രന്‍. അസുഖ ബാധിതനായിതിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്‌ച വൈകിട്ട്നാലിന് തൈക്കാട് ശാന്തികവാടശാന്തികവാടത്തിൽ സംസ്‌കരിക്കും. ദില്ലിയില്‍ മാധ്യമപ്രവർത്തകനായി ഏറെക്കാലം ജോലി ചെയ്തു. എൻ്റർപ്രണർ ബിസിനസ്മാഗസിൻ്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്‌റ്റാൻഡേർഡിലും ഇന്ത്യൻഎക്പ്രസിലും ജോലി ചെയ്‌തു. ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ അഡീഷണൽ പ്രൈവറ്റ്സെക്രട്ടറി ആയും സേവനമനുഷ്‌ഠിച്ചിരുന്നു. അമ്മ: പരേതയായ രത്നമ്മ. ഭാര്യ: ഷൈജ(മാധ്യമപ്രവർത്തക, ദില്ലി), മക്കൾ: ആദിത് പിള്ള (ഫിനാൻഷ്യൽ അനലിസ്റ്റ്, ബെംഗളൂരു), ആരോഹിപിള്ള.

ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.

*ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു* കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്നാട്വാൽപ്പാറയ്ക്കടുത്ത് നെടുംങ്കുട്ര ആദിവാസി ഊരിലെ രവിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9 നാണ് സംഭവം. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഊരിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രവിയെ ആക്രമിക്കുകയായിരുന്നു. ചവിട്ടേറ്റ രവിയെ രക്ഷിക്കാനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍സ്വീകരിച്ചുവരുകയാണ്.

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

എടപ്പാൾ : പെരിന്തൽമണ്ണ ഗവണ്മെന്റ് ബ്ലഡ്‌ സെന്ററിൽ നേരിടുന്ന രൂക്ഷമായ രക്തക്ഷാമംപരിഹരിക്കാൻ ബി ഡി കെ പൊന്നാനി എയ്ഞ്ചൽസ് വിങിന്റെ ആഭിമുഖ്യത്തിൽ എടപ്പാൾ എമിറേറ്റ്‌സ്മാളുമായും SQUIRR സലോൺ & സ്പായുമായും സഹകരിച്ചു കൊണ്ട് എമർജൻസി സന്നദ്ധരക്തദാന ക്യാമ്പ് എടപ്പാൾ എമിറേറ്റ്‌സ് മാളിൽ വെച്ചു സംഘടിപ്പിച്ചു.. 130 പേർ രജിസ്റ്റർ ചെയ്തക്യാമ്പിൽ 8 വനിതകളും 17 ആദ്യ രക്തദാതാക്കളും ഉൾപ്പെടെ 65 പേർ രക്തദാനം നിർവ്വഹിച്ചു.  ക്യാമ്പിലുടനീളം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് ബി ഡി കെ സംസ്ഥാന ജില്ലാ താലൂക്ക്ഭാരവാഹികളും കോർഡിനേറ്റർമാരും എയ്ഞ്ചൽസ് വിങ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.  ക്യാമ്പിന് വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു തന്ന എമിറേറ്റ്സ് മാൾ, SQUIRR സലൂൺ & സ്പാമാനേജ്മെന്റിനും ബി ഡി കെ മലപ്പുറം ജില്ലാകമ്മിറ്റി പ്രത്യേക സ്നേഹം  അറിയിച്ചു.

കുറ്റിപ്പുറത്ത് പൊള്ളലേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു

കുറ്റിപ്പുറം: ഭാരതപ്പുഴയോരത്ത് ഞായറാഴ്ച വൈകിയിട്ടുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ്മരിച്ചയാളെ തിരിച്ചറിഞ്ഞു.തൃപ്പാലൂർ  സ്വദേശി നാലുകള്ളി പറമ്പിൽ 58 വയസുള്ളഅച്ചുതാനന്ദനാണ് പൊള്ളലേറ്റ് മരിച്ചത്.തീപിടിച്ച പുൽകാടുകൾക്ക് സമീപം ശരീരം മുഴുവൻപൊള്ളലേറ്റ നിലയിലാണ് അച്ചുദാനന്ദന്റെ മൃതദേഹം കണ്ടെത്തിയത്. 

ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

വളാഞ്ചേരി*:ദമ്മാം കോട്ടക്കൽ മണ്ഡലം കെ.എം.സി.സി കമ്മിറ്റി വളാഞ്ചേരി ശിഹാബ് തങ്ങൾഡയാലിസിസ് സെൻററിന് നൽകുന്ന ധനസഹായം  മണ്ഡലം കെ.എം.സി.സി  ആക്റ്റിങ് പ്രസിഡണ്ട്ജാഫർ  കോട്ടക്കൽ   വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ്  ആബിദലി സാഹിബിന്കൈമാറുന്നു*. *ചീഫ് കോർഡിനേറ്റർ സലാം വളാഞ്ചേരി, ദമ്മാം കോട്ടക്കൽ മണ്ഡലം  കെ.എം.സി.സി മുൻ ഉപാധ്യക്ഷൻ  സൈതലവി സാഹിബ് എടയൂർ*,*ഭാരവാഹികളായ ആറ്റതങ്ങൾ, മെമ്പർ ഗഫൂർ വളാഞ്ചേരി, ഇബ്രാഹിം കോട്ടക്കൽ,മുൻ ജിദ്ദ കെ എം സി സി നേതാവ് ജാഫർനീറ്റുക്കാട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു*