/നൊ ടുബാക്കൊ കാംപയിൻ സംഘടിപ്പിച്ചു. 

നൊ ടുബാക്കൊ കാംപയിൻ സംഘടിപ്പിച്ചു. 

വളാഞ്ചേരി: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) കേരള ഘടകവും, ചെഗുവേര കൾച്ചറൽ ആൻറ് വെൽഫെയർ ഫോറം വളാഞ്ചേരിയും സംയുക്തമായി
‘നൊ ടുബാക്കൊ കാംപയിൻ സംഘടിപ്പിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഐ.ഡി.എ സംസ്ഥാന പ്രസിഡൻറ് ഡോ. ടെറി തോമസ് എടത്തൊട്ടി അധ്യക്ഷത വഹിച്ചു.,ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറം പ്രസിഡൻറ് വി.പി.എം. സാലിഹ് സ്വാഗതം പറഞ്ഞു. ഡോ. ശ്രീകുമാര മേനോൻ വിഷയാവതരണം നടത്തി.ജില്ലാ പ്രസിഡൻറ് ഡോ. നവീൻ ജയരാജ്, നിയുക്ത സംസ്ഥാന പ്രസിഡൻറ് സുഭാഷ് മാധവൻ, സി.ഡി.എച്ച് ചെയർമാൻ ദീപക് കളരിക്കൽ, നഗരസഭ വൈ.ചെയർമാൻ റംല മുഹമ്മദ്, വെസ്റ്റേൺ പ്രഭാകരൻ, തൊടിയൂർ രാധാകൃഷ്ണൻ, ഡോ.എൻ. മുഹമ്മദലി, മാനവേന്ദ്രനാഥ്, പി. രാജൻ, സുരേഷ് പൂവാട്ടു മീത്തൽ, നന്മ കുഞ്ഞിപ്പ, സി.കെ. സലീം, കെ. സുധാകരൻ, ജിഷാദ് വളാഞ്ചേരി, ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. ദീബു ജെ.മാത്യു, നൗഷാദ്, സദാനന്ദൻ കോട്ടിരി, പി. സെയ്താലിക്കുട്ടി, അബ്‌ദുൽ അസീസ് പാണ്ടികശാല, മോഹൻകുമാർ അഴിക്കാട്ടിൽ എന്നിവർ സംബന്ധിച്ചു. , ഡോ. അനന്തപത്മനാഭൻ നന്ദിയും പറഞ്ഞു.
മെജിഷ്യൻ നിലമ്പൂർ സേതുമാധവൻ മാജിക് അവതരിപ്പിച്ചു. ബോധവൽക്കരണ ക്ലാസ്, ലഘുലേഖ വിതരണം, തെരുവുനാടകം, ഫ്ളാഷ് മോബ് എന്നിവയും നടത്തി.