യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ ആര്‍ടിഒ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

ആലപ്പുഴ: ആവേശം സിനിമാ മോഡലില്‍ കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ ആര്‍ടിഒ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സഞ്ജുവിന്റെ പ്രവര്‍ത്തികളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ആര്‍ടിഒയ്ക്ക് നല്‍കിയ നിര്‍ദേശത്തിന് പിന്നാലെയാണ് വീണ്ടും റിപ്പോര്‍ട്ട് നല്‍കുന്നത്. മോട്ടോര്‍…

സ്കൂൾ പ്രവേശനോത്സവം; കുട്ടികളുടെ സുരക്ഷക്കായി ഇരിമ്പിളിയം പഞ്ചായത്തിൽ ജനകീയമായിശുചീകരണ പ്രവർത്തികൾ ആരംഭിച്ചു.

Valanchery-ജൂണ്‍ മൂന്ന് മുതൽ സ്കൂളുകള്‍ തുറക്കുന്നതിൻ്റെ ഭാഗമായി കുട്ടികളുടെസുരക്ഷക്കായി ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സംയോജിച്ച്വിപുലമായമുന്നൊരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇതോടനുബന്ധിച്ച് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് പൊതു ശുചിത്വ ദിന പരിപാടിയിൽ ഉൾപ്പെടുത്തിവാർഡിലെ ഇരുമ്പിളിയം ഗവ: ഹയർ സെക്കൻഡറിസ്ക്കൂൾ,ആലും കൂടം അംഗനവാടി എന്നിവവൃത്തിയാക്കി.  ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ്പി.ടി.ഷഹനാസ്  നിർവഹി ച്ചു. വാർഡ് മെമ്പർ കെ. മുഹമ്മദലി അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റും പഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി അദ്ധ്യക്ഷനുമായ വി.ടി. അമീർ,മെഡിക്കൽ ഓഫീസർ ഡോ.അലിമുഹമ്മദ്,സ്കൂൾ പ്രിൻസിപ്പൽ ഡോ.ശ്രീ ലേഖ,ഹെഡ് മിസ്ട്രസ് ജീജ, ജെ.എച്ച്.ഐമാരായരാജേഷ്,ഫ്രാൻസിസ്,രാകേഷ് സംസാരിച്ചു.  അധ്യാപകരായ സിത , ഹാജറ, രാജൻ,ആഷ വർക്കർ ഉഷ,തൊഴിലുറപ്പ് തൊഴിലാളികൾ,ഹരിതസേന അംഗങ്ങൾ,  സ്കൗട്ട് & ഗൈഡ്, എൻ.എസ്.എസ് വളണ്ടിയർമാർ നേതൃത്വം നൽകി

എസ് .എസ് .എൽ സി. പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളേയുംആദരിച്ചു.

മാവൂർ.പതിമൂന്നാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ വിജയിച്ച വാർഡിലെ മുഴുവൻ വിദ്യാർത്ഥികളേയുംആദരിച്ചു.പാറമ്മൽ മദ്രസ്സ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ വളപ്പിൽ റസാഖ്അദ്ധ്യക്ഷത വഹിച്ചു.എം.ഇ.എസ്.കോളേജ് അസി: പ്രൊഫസർ ഷാഫി പുൽപ്പാറ ക്ലാസ്സെടുത്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി, മാവൂർഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കുർ, കെ.ടി.അഹമ്മദ് കുട്ടി, പഞ്ചായത്തംഗംവളപ്പിൽ റസാഖ് എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.ഗിരീഷ് കമ്പളത്ത് ,മുജീബ് ബിസ്ബിസ്, പി.എം.സി മുഹമ്മദ്‌, പുനത്തിൽ ഉമ്മർ മാസ്റ്റർ, ബീരാൻ കുട്ടി കെ.വി എന്നിവർപ്രസംഗിച്ചു.ടി.എം കരീം സ്വാഗതവും പി.എം ബഷീർ നന്ദിയും പറഞ്ഞു.

സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; പ്രതി പിടിയിൽ.

കുറ്റിപ്പുറം:കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ കേസിലെപ്രതി പിടിയിൽ. പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശി പള്ളിക്കരകത്ത് അനസ്(29) നെയാണ്പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയി ലിലടച്ചു. കേസിൽ ഒളിവിൽ പോയ പ്രതി അനസിനെ ഒരു മാസത്തിന് ശേഷം മലപ്പുറം, തിരൂർ എക്സൈസ്നാർകോ ട്ടിക്സ് സ്പെഷൽ സംഘം നടത്തിയ സംയുക്ത ഓപറേഷനിലാണ് കോട്ടക്കലിൽ വച്ച്പിടിയിലാകുന്നത്. കുറ്റി പ്പുറത്തെ സ്വകാര്യ ലോഡ്ഡിൽ സ്ഥിരമായി മുറിയെടുത്ത് താമസിച്ച് ഇയാൾലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ കച്ചവടം നടത്തുകയായിരുന്നു.മാർക്കറ്റിൽ നിന്നുംലഭിക്കുന്ന ചോക്ലേറ്റ് മിഠായിയുടെ കവറിനകത്ത് ഒളിപ്പിച്ചായിരുന്നു ആവശ്യക്കാർക്ക്നൽകിയിരുന്നത്. മലപ്പുറം നാർകോട്ടിക്സ് സ്പെഷൽ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തിൽ ലോഡ്ജ് മുറിയിൽ പരിശോധന നടത്തിയെങ്കിലും അനസിനെ സംഘത്തിന് പിടികൂടാനയില്ല. എന്നാൽ മുറിയിൽ പരിശോധന നടത്തിയ സംഘത്തിന് കച്ചവടത്തിനായി തയാ റാക്കിയചോക്ലേറ്റ് കവറുകളിൽ മിഠായി രൂപത്തിലും മുറിക്കക ത്തെ മേശക്കടിയിലും ഒളിപ്പിച്ചുവെച്ച 200 ഗ്രാംഎം.ഡി.എം .എ കണ്ടെത്താൻ കഴിഞ്ഞിരുന്നു. അറസ്റ്റിലായ അനസിനെതിരേ പൊലിസിലുംനാർകോട്ടിക്സ് സെല്ലിലും നേരത്തെ സമാന രീതിയിലുള്ള കേസുകളും നിലവിലുണ്ട്. അസി. കമീഷണർ കെ.പി മോഹൻ, മലപ്പുറംഎക്സൈസ് നാർകോട്ടിക്സ് സ്പെഷൽ സ്ക്വാഡ് സി.ഐ വി.ആർ സജികുമാർ എന്നിവർസംഘത്തിലുണ്ടായിരുന്നു.

കടയുടെ സൈഡില്‍ കയറി നിന്നപ്പോള്‍ തൂണില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. 

മഴത്ത് സ്കൂട്ടർ കേടായതിനെ തുടർന്നാണ് കടയ്ക്കരികിൽ കയറിയത്. രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു കോഴിക്കോട് : മഴയില്‍ സ്‌കൂട്ടര്‍ കേടായതിനെത്തുടര്‍ന്ന് കടയുടെ സൈഡില്‍ കയറി നിന്നപ്പോള്‍തൂണില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ മുഹമ്മദ് റിജാസ് (19) ആണ്മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിജാസ്. സ്‌കൂട്ടര്‍ കേടായതിനെത്തുടര്‍ന്ന്സഹോദരനെ വിളിച്ചു. സ്‌കൂട്ടര്‍ കടയുടെ സൈഡിലേക്ക് കയറ്റിവെക്കുന്നതിനിടെ, വണ്ടിചരിഞ്ഞപ്പോള്‍ കടയിലെ തൂണില്‍ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. രക്ഷിക്കാന്‍ ശ്രമിച്ച റിജാസിന്റെസഹോദരനും ഷോക്കേറ്റു. പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു റിജാസ്. ഈ അപകടം ഉണ്ടാകുന്നതിന്മുമ്പ് മറ്റൊരാള്‍ക്കും ഷോക്കേറ്റിരുന്നു. രാത്രി 9.30 ഓടെ കടയില്‍ തേങ്ങ കൊണ്ടു കൊടുക്കുന്നതിന്എത്തിയപ്പോഴാണ് കടയുടെ തൂണില്‍ നിന്നും വൈദ്യുതാഘാതമേറ്റതെന്ന് ഇയാള്‍ പറയുന്നു. കടയുടെ തൂണില്‍ ഷോക്കുണ്ടെന്ന് പരാതിപ്പെട്ടിട്ടും കെഎസ്ഇബി അനങ്ങിയില്ലെന്ന് കടയുടമപരാതിപ്പെട്ടു. അപകടം ഉണ്ടായത് അറിഞ്ഞതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കടയിലേക്കുള്ളവൈദ്യുതി ബന്ധം വിച്ഛേദിക്കുക മാത്രമാണ് ചെയ്തത്. സര്‍വീസ് ലൈന്‍ മുറിച്ചിടുകയാണ് ചെയ്തത്. കടയുമായി മുട്ടി നില്‍ക്കുന്ന മരച്ചില്ലകള്‍ ഒന്നും വെട്ടി മാറ്റാന്‍ തയ്യാറായിട്ടില്ലെന്നും കടയുടമപറയുന്നു.

നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘങ്ങളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

പരപ്പനങ്ങാടി : പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ഇന്നലെ നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘങ്ങളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ ഇന്നലെ രാത്രി എട്ട് മണിയോടടുത്താണ് രണ്ട് കാറിൽ എത്തിയ അഞ്ചംഗ ക്വട്ടേഷൻ സംഘങ്ങളും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടിയത്. ദിവസങ്ങൾക്ക് മുന്നെ ചെട്ടിപ്പടി ആലുങ്ങൽ സ്വദേശി…

വേങ്ങരയിൽ 26 ലക്ഷത്തിലേറെ രൂപയുടെ കുഴൽ പണം പിടികൂടി.

വേങ്ങര:*മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് . ശശിധരൻ IPS ന് ലഭിച്ച രഹസ്യ വിവരത്തെതുടർന്നു ഇന്ന് (20-05-2024 )   രാവിലെ   വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടശേരിയാറ വെച്ച്  വേങ്ങര ഐ.പി. ദിനേശ് കോറോത്തും  സംഘവും നടത്തിയ   വാഹനപരിശോധനയിൽ  26,95000 -രൂപയുടെ കുഴൽ പണം  പിടികൂടി.പണം കൊണ്ട് വന്ന വള്ളുവമ്പ്രംസ്വദേശിയായ മഞ്ചേരിതോടി മുഹമ്മദ്‌ മകൻ ഫസലു നഹീം (39)മിനെയാണ് പണവുമായികസ്റ്റഡിയിൽ എടുത്തത് . ഇയാൾ ഓടിച്ചിരുന്ന KL-10-BJ-0146 രജിസ്റ്റർ നമ്പർ സ്കൂട്ടറിൽസീറ്റിനടിയിൽ ആയിരുന്നു പണം  ഒളിപ്പിച്ചിരുന്നത്. മലപ്പുറം ജില്ലയിൽ വിവിധ ഭാഗങ്ങളിൽവിതരണത്തിനായിട്ടായിരുന്നു പണം  കൊണ്ടുവന്നിരുന്നത്.

വളാഞ്ചേരി നഗരസഭ മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിനിന്റെ ഭാഗമായി  സർവ്വകക്ഷി യോഗംചേർന്നു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിനിന്റെ ഭാഗമായി സർവ്വകക്ഷി യോഗം ചേർന്നു.യോഗം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിൽ ഉദ്ഘാടനം ചെയ്തു.ശനി,ഞായർ തിയ്യതികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.ഇതിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ഫുട്ബോൾ ടീമിന്റെ നേതൃത്വത്തിൽ വളാഞ്ചേരി പട്ടാമ്പി റോഡ് പരിസരത്ത് നടക്കും.അന്നേ ദിവസങ്ങളിൽ നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ…

കുടുംബശ്രീ, ഓക്സിലറി ഗ്രൂപ്പ്‌ സർഗോത്സവം സംഘടിപ്പിച്ചു.

വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസിനു കീഴിൽ അരങ്ങ് 2024 - കുടുംബശ്രീ, ഓക്സിലറിഗ്രൂപ്പ്‌ അംഗങ്ങളുടെ സർഗോത്സവം സംഘടിപ്പിച്ചു.നഗരസഭയിലെ 33 വാർഡുകളിലെ കുടുംബശ്രീഅംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. നഗരസഭ ചെയർമാൻ അഷ്‌റഫ്‌അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തിശൈലേഷ് അധ്യക്ഷത വഹിച്ചു, ഐഡിയ സ്റ്റാർ സിംഗർ ആഗ്നസ് ബിനോയ്‌ അഗസ്റ്റിൻമുഖ്യാത്ഥിതിയായി.കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഷൈനി സി സ്വാഗതം ആശംസിച്ചു. കൂടുതൽ വനിതകളെ കുടുംബശ്രീയിൽ അംഗങ്ങളാക്കുന്നതിനും മാറുന്ന കാലഘട്ട ത്തിനനുസരിച്ചുനൂതന സംരംഭപ്രവർത്തങ്ങൾ ആരംഭിക്കുന്നതിനും അതിലൂടെ ഉയർന്ന വരുമാനംലാഭ്യമാക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിന് ചെയർമാൻ നിർദേശംനൽകി. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമുജീബ് വാലാസി, നഗരസഭ സെക്രട്ടറി സീന എച്ച്, നഗരസഭ കൗൺസിലർമാരായകൗൺസിലർമാരായനൂർജഹാൻ എൻ,താഹിറ ഇസ്മായിൽ,ആബിദ മൻസൂർ,സദാനന്ദൻകോട്ടീരി,സാജിത ടീച്ചർ,ശൈലജ പി.പി,ഉമ്മുഹബീബ,റസീന മാലിക്ക്,സുബിതരാജൻ,ശൈലജകെ.വി, കുടുംബശ്രീ മെമ്പർ സെക്രട്ടറി പത്മിനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമും പരിസരവും മലപ്പുറം ജില്ലാ ട്രോമ കെയർ മേലാറ്റൂർസ്റ്റേഷൻ യൂണിറ്റ് വളണ്ടിയെര്സ് ശുജീകരിച്ചു 

പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമും പരിസരവും മലപ്പുറം ജില്ലാ ട്രോമ കെയർ മേലാറ്റൂർസ്റ്റേഷൻ യൂണിറ്റ് വളണ്ടിയെര്സ് ശുജീകരിച്ചു മഴക്കാലത്തോടനുബന്ധിച്ചു വിവിധ സന്നദ്ധസംഘടനകൾ നടത്തി വരാറുള്ള മുഴുവൻ ശുചീകരണം പദ്ധതി ഇപ്രാവശ്യം ട്രോമ കെയർ ടീമിന്റെ20പേരടങ്ങുന്ന സംഖം വളരെ വൃത്തിയായും മനോഹരമായും ഏറ്റെടുത്തു. നിരവധി തവണകളായിസ്റ്റേഷനിൽ നടക്കുന്ന വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ട്രോമ കെയർടീമിന് "TEAM RAILWAY PATTIKKAD" ന്റെ  നേത്രത്വത്തിൽ RPF അസി.സബ് ഇൻസ്‌പെക്ടർ സി. അരവിന്തക്ഷൻ, ആർ. മോഹനകൃഷ്ണൻ,സ്റ്റേഷൻ ചുമതലയുള്ള സലിംചുങ്കത്ത് എന്നിവർ ചേർന്ന്സ്നേഹോപഹാരം നൽകി ആദരിച്ചു.