/സ്കൂൾ പ്രവേശനോത്സവം വളാഞ്ചേരി 

സ്കൂൾ പ്രവേശനോത്സവം വളാഞ്ചേരി 

ടി.ആർ.കെ.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.

വളാഞ്ചേരി : വളാഞ്ചേരി മുനിസിപ്പൽ തല സ്കൂൾ പ്രവേശനോത്സവം വളാഞ്ചേരി
ടി.ആർ.കെ.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ്‌ സി രാജേഷ് അധ്യക്ഷനായി.
അക്കാദമിക് മാസ്റ്റർ പ്ലാൻ നഗരസഭ ചെയർമാൻ പ്രധാനധ്യാപികക്ക് നൽകി പ്രകാശനം ചെയ്തു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം വൈസ് ചെയർമാൻ നിർവഹിച്ചു.വൈസ് ചെയർമാൻ റംല മുഹമ്മദ്‌, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, വാർഡ് കൗൺസിലർ തസ്ലീമ നദീർ, ബി ആർ സി പ്രതിനിധി എൻ പി ഷാഹില, മാനേജ്മെന്റ് പ്രതിനിധി
കെ വി സജീവ്, എം ടി എ പ്രസിഡന്റ്‌ കെ വിനീത എന്നിവർ സംസാരിച്ചു.
ശുഭ എസ് നായർ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.തുടർന്ന്| കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുകയും,
മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.
പ്രധാനാധ്യാപിക കെ സ്മിത സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി എസ് ഗോവിന്ദ രാജൻ നന്ദിയും പറഞ്ഞു.ജി.യു.പി.സ്കൂൾ പൈങ്കണ്ണൂർ,ജി.എം.എൽ.പി സ്കൂൾ മൂച്ചിക്കൽ,എ.എം.എൽ.പി സ്കൂൾ തൊഴുവാനൂർ എന്നിവടങ്ങളിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിച്ച പരിപാടികൾ നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.നഗരസഭയിലെ വിവിധ സ്കൂളുകളിൽ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ പ്രവേശനോത്സവം വർണ്ണാഭമായി.