/കാപ്പ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിൽ നിന്ന് നാട് കടത്തിയ പ്രതി വീണ്ടും ജില്ലയിൽപ്രവേശിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. 

കാപ്പ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിൽ നിന്ന് നാട് കടത്തിയ പ്രതി വീണ്ടും ജില്ലയിൽപ്രവേശിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. 

പരപ്പനങ്ങാടി : തൃശ്ശൂർ റെയിഞ്ച് ഡിഐജിയുടെ കാപ്പ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിൽ നിന്ന് നാട് കടത്തിയ പ്രതി വീണ്ടും ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ആനങ്ങാടി കടലുണ്ടി നഗരം സ്വദേശി വാടിക്കൽ ഷൌക്കത്ത് ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടർന്ന് കോടതി റിമാൻഡ് ചെയ്തു. പ്രതിക്ക് നിലവിൽ നിരവധി അടിപിടി കേസുകളും കഞ്ചാവ് മറ്റു മയക്കുമരുന്ന് വിൽപ്പന നടത്തിയതിൽ ഉള്ള  കേസുകളും ഉണ്ട്. കാപ്പ പ്രകാരം നാടുകടത്തിയവരെ പരപ്പനങ്ങാടി പോലീസ് ശക്തമായി നിരീക്ഷിച്ചുവരുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. ക്രമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെയുള്ള പരപ്പനങ്ങാടി പോലീസിന്റെ നടപടിയിൽ നാട്ടുകാർക്ക് വളരെ ആശ്വാസമാണ് ഉണ്ടായിട്ടുള്ളത്. മലപ്പുറം എസ്പിയുടെ മേൽനോട്ടത്തിൽ താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നിർദ്ദേശത്തെ തുടർന്ന് പരപ്പനങ്ങാടി സി ഐ ഹരീഷിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അരുൺ പരമേശ്വരൻ, സിപിഒ മാരായ മുജീബ് റഹുമാൻ, രഞ്ജിത്ത്, അഭിലാഷ് ശ്രീനാഥ സച്ചിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.