ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൂടാൽ എംപയർ കോളേജ്, കെഎംസിടി കോളേജ്,എം എം ഹൈസ്കൂൾ എന്നി സ്ഥാപനങ്ങളുമായി സഹകരിച്ച് കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കഞ്ഞിപ്പുര മൂടാൽ ബൈപ്പാസിൽ മരത്തൈകൾ നട്ടു പിടിപ്പിച്ചു.കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പറത്തൊടി ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡണ്ട് കെ പി വേലായുധൻ അധ്യക്ഷത വഹിച്ചു.
കഞ്ഞിപ്പുര മൂടാൽ ബൈപ്പാസിൽ എംപെയർ കോളജിന്റെ നേതൃത്വത്തിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു ചടങ്ങ് കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ siddiq പരപ്പാര ഉദ്ഘാടനം ചെയ്തു.സാബാ കരീംതുടങ്ങിയവർ സംബന്ധിച്ചു. കോളേജ് രജിസ്ട്രാർ ടിവി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരും വിദ്യാർത്ഥികളും,കെഎംസിടി കോളേജ് എം എം ഹൈസ്കൂൾ എന്നി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.










