താനൂർ ഉപജില്ലാ മേളയിൽ ഉറുദു വിഭാഗത്തിൽ ഒന്നും ജനറൽ വിഭാഗത്തിൽ രണ്ടും അറബി- സംസ്കൃത വിഭാഗങ്ങളിൽ മൂന്നും സ്ഥാനം നേടിയതിൽ എഎംയുപി സ്കൂൾ അരീക്കാട് ആഹ്ലാദ പ്രകടനം നടത്തി. വാദ്യഘോഷ അകമ്പടിയോടും വിവിധ വേഷവിധാനത്തോടും കൂടി ഇട്ടിലാക്കൽ അയ്യായ റോഡിൽ നിന്നും ആരംഭിച്ച വിജയാഘോഷ യാത്ര സ്കൂൾ മൈതാനത്ത് അവസാനിച്ചു. പ്രധാന അധ്യാപിക സുധാകുമാരി, പിടിഎ പ്രസിഡണ്ട് പി.ടി ഷാജി, അധ്യാപകരായ ടി.പി റഹീം, സാഹിർ എം.സി, ടി. റഹീം, ബാസിമ, മിഥു മോൾ, സനീബ് കെ, സാബു, നഹാസ്, ഷാനിൽഎന്നിവരോടപ്പം ആയിരത്തോളം വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾതുടങ്ങിയവർ പങ്കാളികളായി.
*പ്രൊഫ. കടവനാട് മുഹമ്മദ് അന്തരിച്ചു*
*പ്രൊഫ. കടവനാട് മുഹമ്മദ് അന്തരിച്ചു* പൊന്നാനി: എം.ഇ.എസ്. സംസ്ഥാന ജനറൽസെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ് (77) അന്തരിച്ചു. പൊന്നാനി എം.ഇ.എസ്. കോളേജിലെ ചരിത്രവിഭാഗം റിട്ട. അധ്യാപകനാണ്. തിങ്കളാഴ്ച രാത്രിഒൻപതരയോടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. കോൺഗ്രസ് പൊന്നാനി ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡന്റ്, പൊന്നാനി നഗരസഭ മുൻ സ്ഥിരംസമിതിഅംഗം, എം.ഇ.എസ്. എയ്ഡഡ് കോളേജ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, എം.ഇ.എസ്. മുൻജില്ലാസെക്രട്ടറി, സംസ്ഥാന ട്രഷറർ, മൊയ്തു മൗലവി, കൃഷ്ണപ്പണിക്കർ ചാരിറ്റബിൾ ട്രസ്റ്റ്ചെയർമാൻ, പി.സി.ഡബ്ല്യു.എഫ്. രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചു. പിതാവ്: പരേതനായ കടപ്രത്തകത്ത് അബ്ദുല്ലഹാജി. മാതാവ്: ഖദീജ ഹജ്ജുമ. ഭാര്യ: ഫാത്തിമമുഹമ്മദ്. മക്കൾ: ഷിറാസ് പർവീൺ, ഡോ. ഗസ്നഫർ റോഷൻ (എം.ഇ.എസ്. മെഡിക്കൽകോളേജ്), ഷറീന പർവീൺ, ഷബ്നം ബിനു പർവീൺ. മരുമക്കൾ: റൂബി മഞ്ചേരി, ഷമീർ (ഖത്തർ), തസ്നീം, ഡോ. ഫിദ ഗസ്നഫർ. സഹോദരങ്ങൾ: അബൂബക്കർ, ഇബ്രാഹിംകുട്ടി, അബ്ദുൾ റസാഖ്(മൂവരും ഖത്തർ), അശ്റഫ്, ഫാത്തിമ, ആയിഷ, ആമിന, ഹഫ്സ. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട്അഞ്ചിന് പൊന്നാനി കടവനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. കടവനാട് മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്തെ എം.ഇ.എസ്. സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് പ്രസിഡന്റ് ഡോ. ഫസൽഗഫൂർ അറിയിച്ചു.
Marakkara panjayath
മാറാക്കര പഞ്ചായത്ത് കുടുബാരോഗ്യ കേന്ദ്രത്തിന് 35 ലക്ഷം രൂപ എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച് നിർമ്മിച്ച കെട്ടിടോത്ഘാടനം പ്രൊഫസർ അബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.നിർവഹിച്ചു
*” സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.*
ബ്ലഡ് ഡോണേഴ്സ് കേരള തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും, അർജന്റീന ഫാൻസ് കോട്ടക്കലും, റിയൽ കൾച്ചറൽ വെന്യൂ ചാപ്പനങ്ങാടിയും സംയുക്തമായി കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായും, മുക്കം എം വി ആർ ക്യാൻസർ സെന്ററുമായും സഹകരിച്ചുകൊണ്ട്, കോട്ടക്കൽ മിംസ് ബ്ലഡ് സെന്ററിലും, പി എം എസ് എ വൊക്കേഷണൽ ഹയർ…
കമ്മുട്ടിക്കുളം കോട്ടാണിപ്പുറം റോഡ് നാടിനു സമർപ്പിച്ചു
കോട്ടക്കൽ നിയോജകമണ്ഡലം എംഎൽഎ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങളുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ച് പൂർത്തീകരിച്ച കമ്മുട്ടിക്കുളം - കോട്ടാണിപ്പുറം റോഡ് നാടിന് സമർപ്പിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനംനിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിൽ അധ്യക്ഷത വഹിച്ചു.മരാമത്ത്സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റൂബി ഖാലിദ്,കൗൺസിലർമാരായ നൗഷാദ് നാലകത്ത്, സിദ്ദീഖ് ഹാജി കളപ്പുലാൻ, ടി.കെ ആബിദലി,മുസ്തഫ മാസ്റ്റർ, ഷാഹുൽഹമീദ് എം.പി,ബഷീർടി.ടി,കുഞ്ഞാപ്പു ഹാജി കളപ്പുലാൻ ,മാനു പാലാറ, കെ.പി അബ്ദുൽ ജബ്ബാർ, നിസാർ പി.ടി, മൻസൂർപി.ടി, തുടങ്ങിയവർ സംസാരിച്ചു.
പാഠ്യപദ്ധതി പരിഷ്‍കരണം ;പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്തല ജനകീയ ചർച്ച സംഘടിപ്പിച്ചു
എടപ്പാൾ: വിദ്യാഭ്യാസ വകുപ്പിന്റെ പാഠ്യപദ്ധതി പരിഷ്‍കരണത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക്പഞ്ചായത്ത്തല ജനകീയ ചർച്ച ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ബ്ലോക്ക് പ്രസിഡന്റ്‍ സി. രാമകൃഷ്‍ണൻ ചർച്ച ഉദ്‍ഘാടനം ചെയ്‌തു. വൈസ്‍ പ്രസിഡൻറ്‍ അഡ്വ.ആർ. ഗായത്രി അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, പ്രധാനാധ്യപകർ, ബി.ആർ.സിജീവനക്കാർ, ആർ പിമാർ, പി ടി എ പ്രസിഡന്റുമാർ, എസ് എം സി ചെയർമാൻമാർ, എം പി ടി എ , പാചക തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
പൊന്നാനി സർക്കിൾ സഹകരണ വാരോഘോഷം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം: അറുപത്തി ഒമ്പതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച്പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ്റെ ആഘോഷം ചങ്ങരംകുളം ഷൈൻഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി പി യൂസഫലി അധ്യക്ഷത വഹിച്ചപരിപാടിയിൽ ആലംകൊട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ ഭദ്ര ദീപം കുളത്തിആഘോഷത്തിന് തുടക്കം കുറിച്ചു. പൊന്നാനി എംഎൽഎ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മുൻഎം പി സി ഹരിദാസ്, ശ്രീധരൻ മാസ്റ്റർ, സിദ്ധീഖ് പന്താവൂർ, ആലംകൊട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ, ടി പി ഉമ്മർ,ടി എം സിദ്ധിക്ക്, പിവിജയൻ, കുഞ്ഞിമുഹമ്മദ്, അഡ്വ. ഫൈസൽ, വി വി അസ്‌ലം എന്നിവർ സംസാരിച്ചു.
തെരുവ് നായകളുടെ ആക്രമണത്തിൽ ആടുകൾക്ക് പരിക്ക്
ചങ്ങരംകുളം: തെരുവ് നായകളുടെ ആക്രമണത്തിൽ ചിയ്യാനൂരിൽ മൂന്ന് ആടുകൾക്ക് പരിക്കേറ്റു.ചിയ്യാനൂർ വെട്ടെക്കരൻ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പിലാവളപ്പിൽ ബഷീറിന്റെ വീട്ടിലെ മൂന്ന് ആടുകളെയാണ് തെരുവ് നായകൾ കൂട്ടത്തോടെ അക്രമിച്ചത്.ബുധനാഴ്ച ഉച്ചക്ക് ഒന്നര മണിയോടെയാണ് പത്തിലതികം വരുന്ന നായകൾ ആടുകളെ അക്രമിച്ചത്. ആടുകളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആടുകളുടെ ജീവൻ രക്ഷിച്ചത്.പരിക്കേറ്റ ആടുകളെ ആലംകോട് മൃഗാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.മൂന്ന് ആടുകൾക്കും നായകളുടെകടിയേറ്റിട്ടുണ്ട്. പരിക്കേറ്റ ഒരു ആടിന്റെ നില അൽപം ഗുരുതരമാണ്.
ഗൃഹ പ്രവേശന ചടങ്ങ് പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തിയ ജിഷയെയുംകുടുംബത്തിനെയും ആദരിച്ചു.
എടപ്പാൾ : ഗൃഹപ്രവേശന ചടങ്ങ് പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തിയഹരിതകർമ്മസേന പ്രസിഡന്റ് ജിഷയെയും കുടുംബത്തിനെയും വീട്ടിലെത്തി ആദരിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്ങിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസ്, ഭരണസമിതി അംഗങ്ങൾ, ഐ.ആർ.ടി.സി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മികച്ചമാതൃകയാണ് കുടുംബം സൃഷ്ടിച്ചതെന്നും പഞ്ചായത്തിലെ എല്ലാവരും ഇത് മാതൃകയാക്കിചടങ്ങുകൾ ഗ്രീൻ പ്രോട്ടോകോളിലേക്ക് മാറ്റാൻ തയ്യാറാവണമെന്നും പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. ഐആർടിസി റീജിയണൽ കോർഡിനേറ്റർ ജയ് സോമനാഥൻ, സുധീഖ് ചേകവർ, പ്രേംകുമാർ, ഹാരിസ് മൂതൂർ, സിഡിഎസ് ചെയർപേഴ്സൻ കാർത്യായനി എന്നിവർ സംസാരിച്ചു.










