ചങ്ങരംകുളം: ചങ്ങരംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഗർഭിണി അടക്കം മൂന്ന് പേർക്ക്പരിക്കേറ്റു.നന്നംമുക്ക് മുതുകാട് സ്വദേശി പാറക്കാട്ട് അനസ്(26)പള്ളിക്കര സ്വദേശി നെച്ചിക്കൽസൈനുദ്ധീൻ(59) മകൾ ഷിബിലി(22)എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാർചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.ശനിയാഴ്ച കാലത്ത് എട്ട് മണിയോടെ ചങ്ങരംകുളം ഹൈവേജംഗ്ഷനിലെ ടാക്സി സ്റ്റാന്റിന് മുൻവശത്താണ് അപകടം.
CrimeDecember 3, 2022










