ജനവിരുദ്ധ ഭരണത്തിനെതിരെ , പൗരവി ചാരണ ” എന്ന മുദ്രാവാക്യം ഉയത്തി കുറ്റിപ്പുറം ബ്ലോക്ക്കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ: മുജീബ് കൊളക്കാടിന്റെ നേതൃത്വത്തിൽ നവമ്പർ 29, 30 ദിവസങ്ങളിലായി കുറ്റിപ്പുറം, വളാഞ്ചേരി, എടയൂർ, ഇരിമ്പിളിയം മേഘലകളിലെ 43 കേന്ദ്രങ്ങളിലെസ്വീകരണങ്ങൾക്കു ശേഷം വലിയ കുന്ന് ടൗണിൽ നടന്ന സമാപന പൊതുസമ്മേളനത്തോടെ ജാഥക്ക്പരിസമാപ്തിയായി. സമാപന പൊതുയോഗം ഡി.സി.സി. ജനറൽ സെക്രട്ടറി പി.സി.എ. നൂർഉദ്ഘാടനം ചെയ്തു. ഡി.സി. ജന: സെക്രട്ടറി അഡ്വ: സിദ്ദീഖ് പന്താവൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ടി.മൊയ്തുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽബ്ലോക്ക് കോൺഗ്രസ്സ് ഉപാദ്ധ്യക്ഷന്മാരായ പി.അബ്ദുൾ റഹ്മാൻ , കെ.മുരളീധരൻ ,എ.പി.നാരായണൻമാസ്റ്റർ, മഠത്തിൽ ശ്രീകുമാർ, സി.കരുണ കുമാർ , പി.സുരേഷ്, അഷ്റഫ് രാങ്ങാട്ടൂർ, കെ.ടി.സിദ്ദീഖ്, മുഹമ്മദലി കീഴേപാട്ട് അഹമ്മദ് കുട്ടി ചെമ്പിക്കൽ, മുഹമ്മദ് പാറയിൽ ശബാബ് വക്കരത്ത്, വിനുപുല്ലാനൂർ , പി ടി ഷഹനാസ് മാസ്റ്റർ,ബാവ മാസ്റ്റർ കാളിയത്ത്, എൻ. നൗഷാദ്, എ എ സുൽഫിക്കർ, ബിനേഷ് മങ്കേരി, ഗഫൂർ കൊടുമുടി എന്നിവർ പ്രസംഗിച്ചു. മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിപി.സി. മരക്കാർ അലി ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ചു സ്വീകരിച്ചു.
KeralaDecember 1, 2022










