പാലക്കാട്ട് രണ്ട് യുവമോർച്ച പ്രവർത്തകർക്കും ഒരു സ്ത്രീയ്‌ക്കും വെട്ടേറ്റു

പാലക്കാട്: പഴമ്പാലക്കോട് സിപിഎം ആക്രമണത്തിൽ രണ്ട് യുവമോർച്ച പ്രവർത്തകർക്കും ഒരുസ്ത്രീയ്‌ക്കും വെട്ടേറ്റു. യുവമോർച്ച പ്രവർത്തകരായ വിഷ്ണു, ദിനേശ് എന്നിവർക്കും വിഷ്ണുവിന്റെഅമ്മ പാർവതിയ്‌ക്കുമാണ് വെട്ടേറ്റത്. 25 ഓളം സിപിഎം പ്രവർത്തകര് വീട് കയറിആക്രമിക്കുകയായിരുന്നു എന്ന് ബി ജെ പി ആരോപിച്ചു.ആക്രമണത്തിൽ പരിക്കേറ്റവരെ ആലത്തൂർതാലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു.

വളാഞ്ചേരി :നദീ ദിനാചരണത്തിന്റെ ഭാഗമായി പുറമണ്ണൂർ മജ്‌ലിസ് കോളേജ് നാച്ചുറൽ ക്ലബ് സംഘടിപ്പിച്ച പുഴ,തീരശുചീകരണ പ്രവർത്തനവും ബോധവൽക്കരണ ക്ലാസും പ്രജ്ഞയും കുറ്റിപ്പുറം നിള,യോരം പരിസരത്ത്‌ സംഘടിപ്പിച്ചു ബദലില്ലാത്ത പ്രകൃതി വിഭവ സംരക്ഷണ പ്രവർത്തനങ്ങളുടെ അനിവാര്യത ഈ തലമുറയുടെയും ഭാവി തലമുറയുടെയും ജീവിതം തന്നെയാണ് സാധ്യമാക്കുന്നതെന്നും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ…

സിദ്ധിഖ് കാപ്പന്‍ കേരളത്തിലെത്തി*

മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍ കേരളത്തിലെത്തി. കുടുംബാംഗങ്ങളും സുഹൃത്തുക്കളുംമനുഷ്യാവകാശ പ്രവര്‍ത്തകരും കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിദ്ധിഖ് കാപ്പനെ സ്വീകരിച്ചു. ജയില്‍മോചിതനായെങ്കിലും ജാമ്യ വ്യവസ്ഥകള്‍ പ്രകാരം ആറ് ആഴ്ച ഡല്‍ഹിയില്‍ കഴിയുകയായിരുന്നുകാപ്പന്‍. 27 മാസം നീണ്ട ജയില്‍വാസത്തിന് ശേഷമായിരുന്നു സിദ്ധിഖ് കാപ്പന്‍ ജയില്‍ മോചിതനായത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് കാപ്പന്റെ ജയില്‍മോചനത്തിന് വഴിയൊരുങ്ങിയത്.

കുന്നംകുളം സ്റ്റേഷനിൽ സ്നേഹ തണ്ണീർ കുടം സ്ഥാപിച്ചു.

കുന്നംകുളം _കൊടുംവേനലിൽ  ദാഹിച്ചു വലയുന്ന പറവകൾക്കായി ഒരല്പം ദാഹജലം നൽകുക ഉദ്ദേശത്തോടെ  പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി  നടത്തിവരുന്ന  സ്നേഹ തണ്ണീർക്കുടംപദ്ധതിയുടെ ഉദ്ഘാടനം കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ UK ഷാജഹാൻ നിർവ്വഹിച്ചു.  പദ്ധതിയുടെ  ബ്രോഷർ  പ്രകൃതി സംരക്ഷണ സംഘം    ജില്ലാ സെക്രട്ടറി ഷാജി തോമസ് N  കൈമാറി. സബ് ഇൻസ്പെക്ടർ ഷിജു , പ്രകൃതി സംരക്ഷണ സംഘം നിർദേശക നിർവാഹക സമിതി അംഗംജിതിൻ മാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിൽ പ്രതിപക്ഷ പാർട്ടികളും ബിജെപിയും തമ്മിൽ അകലം കുറയുന്നു ; പന്ന്യൻ രവീന്ദ്രൻ

എടപ്പാൾ: കേരള രാഷ്ട്രീയത്തിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ബിജെപിയും തമ്മിൽ അകലംകുറഞ്ഞതായി സി പി ഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു ചമ്രവട്ടത്ത് നടന്നജനകീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റസാക്ക് തൂമ്പിൽഅധ്യക്ഷത വഹിച്ചു. കെ എൻ ഉദയൻ, പ്രഭാകരൻ നടുവട്ടം, മോഹനൻ മംഗലം, ഇസ്മയിൽ ആച്ചികുളം, സുധീർ ചമ്രവട്ടം, സുരേഷ് അതളുർ, മണി ചമ്രവട്ടം എന്നിവർ സംസാരിച്ചു. 

എടപ്പാൾ വിദ്യാഭ്യാസ ഉപജില്ല അധ്യാപക സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു

എടപ്പാൾ: എടപ്പാൾ വിദ്യാഭ്യാസ ഉപജില്ലയിലെ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറിവിഭാഗങ്ങളിലെ മുഴുവൻ അധ്യാപകരുടേയും സംഗമം ജില്ലാ പഞ്ചായത്ത് മെംബർ അഡ്വ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പാൾ. ഡോ. നാരായണനുണ്ണി മുഖ്യപ്രഭാഷണംനടത്തി.  എച്ച് എം ഫോറം സെകട്ടറി ശീ മോഹൻദാസ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഉപജില്ല വിദ്യാഭ്യാസഓഫീസർ ശ്രീ. വി.കെ. നാസർ അധ്യക്ഷത വഹിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശീമതി. സുബൈദ ടീച്ചർ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മജീദ് കഴുങ്ങിൽ, ആലങ്കോട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഷെഹീർ എന്നിവർ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു.  തിരൂർ ഡി ഇ ഒ ശ്രീമതി. പ്രസന്ന, ജില്ലാ നൂൺമീൽ സൂപ്പർവൈസർ ശ്രീ. ദിനേഷ്, ഡയറ്റ് സീനിയർലക്ചർ ശ്രീ. സുനിൽ അലക്സ്, ശ്രീ. വിനോദ് എന്നിവർ സംസാരിച്ചു. തുടർന്ന് അധ്യാപകരുടെകലാപരിപാടികൾ നടന്നു. 

കൂറ്റനാട് കാറും ബസ്സും കൂട്ടിയിടിച്ച് അപകടം

കൂറ്റനാട്: ന്യൂ ബസാറിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കാണ് സംഭവം. ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട ബസിന് പുറകെ കാർ വന്നിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾപറഞ്ഞു കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു ആർക്കും പരിക്കില്ല. ചാലിശ്ശേരി പോലീസ്സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

കുട്ടികളിൽ നവരസങ്ങൾ ഉണർത്തി നാടകക്കളരി

എടപ്പാൾ: കാലടി വിദ്യാപീഠം യുപി സ്കൂളിൽ ശ്രീ ശിവാനന്ദൻ കുറ്റിപ്പാലയുടെ നേതൃത്വത്തിൽനാടകക്കളരി സംഘടിപ്പിച്ചു. അഭിനയത്തിന്റെ വിവിധ തലങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താൻ  നാടകക്കളരിയിലൂടെ സാധ്യമായി. ഹെഡ്മാസ്റ്റർ ശ്രീ ഗിരീഷ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ്ശ്രീ ഗണേഷ് കോലോത്ര ഉദ്ഘാടനം നിർവഹിച്ചു. എംടിഎ പ്രസിഡന്റ് ശ്രീമതി ഷൈനി, ഇംഗ്ലീഷ്അധ്യാപിക ശ്രീമതി ദീപ്തി, കെ ആർ സാവിത്രി എന്നിവർ ആശംസകൾ അറിയിച്ചു. ഇംഗ്ലീഷ്അധ്യാപിക ഉമാദേവി നന്ദി പ്രകാശിപ്പിച്ചു.

കെ പി എസ് ടി എ എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

എടപ്പാൾ: അശാസ്ത്രീയമായ പരീക്ഷാ ടൈം ടേബിൾ പുന:പരിശോധിക്കുക, മുഴുവൻഅധ്യാപകർക്കും നിയമനാംഗീകാരം നൽകുക,ഫിക് സേഷൻ നടപടികൾ ഉടൻ പൂർത്തീകരിക്കുക, ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് കുടിശ്ശികയുള്ള തുക അനുവദിക്കുക, തുക വർദ്ധിപ്പിക്കുകമുതലായ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കെ.പി.എസ്.ടി.എ സംസ്ഥാനവ്യാപകമായി ഉപജില്ലാകേന്ദ്രങ്ങളിൽ  സായാഹ്ന ധർണ്ണ നടത്തി. എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടത്തിയ സായാഹ്ന ധർണ്ണ സംസ്ഥാനഎക്സിക്യുട്ടീവ് കമ്മറ്റിയംഗം സി.വി.സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ്രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ചു. പ്രഷീദ് മൂക്കുതല, സി.എസ്.മനോജ്, എൻ.എസ്.ബീനാമോൾ, സിന്ധു.ഇ.ടി, മുഹമ്മദ് ജലീൽ എന്നിവർ പ്രസംഗിച്ചു.

എടപ്പാൾ ഹോസ്പിറ്റലിൽ 25 വർഷം പൂർത്തിയാക്കിയ വനിതാ ജീവനക്കാരെയും ഡോക്ടർമാരെയുംആദരിച്ചു.

എടപ്പാൾ: ലോക വനിതാദിനത്തോടനുബന്ധിച്ച് എടപ്പാൾ ഹോസ്പിറ്റലിൽ 25 വർഷംപൂർത്തിയാക്കിയ 50 വനിതാ ജീവനക്കാരെയും   ഡോക്ടർമാരായ ഡോ.ആശ അനിൽ, ഡോക്ടർശാലിനി രാജൻ, ഡോക്ടർ ഉഷ സതീഷ്, ഡോക്ടർ ഉഷ  എന്നിവരെയും ആദരിച്ചു. മാനേജിംഗ്ഡയറക്ടർ ചിത്ര ഗോപിനാഥ് ഉപഹാരം നൽകി. വനിതാ ഡയറക്ടർ ആയ  വത്സല പിഷാരടിമാനേജിംഗ് ഡയറക്ടർ  ചിത്ര ഗോപിനാഥ് എന്നിവരെ  ജീവനക്കാർ പൊന്നാടഅണിയിച്ച് ആദരിച്ചു. മാനേജർ ഓപ്പറേഷൻ ജ്യോതി ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വനിതജീവനക്കാർക്കായി ക്വിസ് മത്സരവും നടത്തി.