*പെരിന്തൽമണ്ണ*: ട്രാഫിക് ജങ്ഷനിലെ സിഗ്‌നൽ തകരാർ പരിഹരിക്കാത്തതുംവാഹനത്തിരക്കേറിയതും പെരിന്തൽമണ്ണ നഗരത്തിൽ ഗതാഗതക്കുരുക്ക് വർധിക്കുന്നു. കോഴിക്കോട്റോഡിലാണ് ഇന്നലെ വലിയ ഗതാഗത കുരുക്കുണ്ടായത്. വാഹനങ്ങൾ കടന്നുപോകാൻ ഏറെസമയമെടുത്തതോടെ സംഗീത റോഡ് വരെ വാഹനത്തിരക്കുണ്ടായി. ട്രാഫിക് ജങ്ഷനിലൂടെവാഹനങ്ങൾക്ക് കടന്നുപോകാൻ ഞായറാഴ്‌ച കുറഞ്ഞ സമയമാണ് സിഗ്‌നലിൽ ക്രമീകരിച്ചിട്ടുള്ളത്.
സാങ്കേതിക തകരാർമൂലം ഞായറാഴ്‌ചയിലെ സമയമാണ് ഇന്നലെയും കാണിച്ചത്. ഇതുമൂലംഎല്ലായിടത്തേക്കും കുറഞ്ഞ സമയമാണ് വാഹനങ്ങൾക്ക് പോകാൻ ലഭിക്കുന്നത്. കുറച്ചുവാഹനങ്ങൾപോകുമ്പോഴേക്കും സിഗ്‌നലിൽ ചുവപ്പ് തെളിയുന്നതോടെ വാഹനങ്ങളുടെ നിര നീളുന്നു.
ഓട്ടോറിക്ഷകളടക്കം തോന്നുംപോലെ കയറിവരുന്ന വാഹനങ്ങൾ ദേശീയപാതയിലൂടെയുള്ളവാഹനങ്ങളുടെ പോക്കിന് തടസ്സമായി. വീതികുറവുള്ള ഈ റോഡ് വൺവേ ആക്കാനായിരുന്നു മുൻപ്തീരുമാനിച്ചതെങ്കിലും ഇപ്പോൾ ഇരുഭാഗത്തേക്കും വാഹനങ്ങൾ പോകുന്നുണ്ട്. നിയന്ത്രിക്കാൻട്രാഫിക് വാർഡനെ നിയോഗിച്ചിട്ടുണ്ടെങ്കിലും തിരക്കേറുമ്പോൾ ഇവരും നിസ്സഹായരാകുന്നസ്ഥിതിയാണ്. സിഗ്‌നൽ തകരാർ പരിഹരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിലുംവാഹനക്കുരുക്കുണ്ടാകാൻ സാധ്യത കൂടുതലാണ്.










