*പെരിന്തൽമണ്ണ*: കോഴിക്കോട്– പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് മാഞ്ഞുപോയ സീബ്രാലൈനുകൾ വർഷങ്ങൾക്കുശേഷം പുനഃസ്ഥാപിച്ചു. അമ്പലപ്പടി, തളി ക്ഷേത്രത്തിന് മുൻവശം, അങ്ങാടിപ്പുറം ജങ്ഷൻ, പോളിടെക്നിക് കോളേജിന് മുൻവശം എന്നിവിടങ്ങളിലാണ് സീബ്രാലൈനുകൾ പുനഃസ്ഥാപിച്ചത്. അതേസമയം തളിക്ഷേത്രത്തിനു മുൻവശത്തെ പൂർണമായുംമാഞ്ഞുപോയ വരകൾ ഇത്തവണ പുനഃസ്ഥാപിച്ചില്ല. ഇത് ദർശനത്തിനെത്തുന്ന വിശ്വാസികൾക്ക്ബുദ്ധിമുട്ടുണ്ടാക്കും. അർബൻ സഹകരണ ബേങ്ക്, എ.ടി.എം., മെഡിക്കൽ ലാബ് എന്നിവയടക്കംഏറെ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. ഈ ഭാഗത്തെ സീബ്രാ ലൈനുകൾപുനഃസ്ഥാപിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. പോളിടെക്നിക് കോളേജിന് മുൻവശത്തുംസീബ്രാ ലൈനുകൾ പുനഃസ്ഥാപിച്ചില്ല. തരകൻ സ്കൂൾ, ഐ.എച്ച്.ആർഡി., നഴ്‌സിങ് കോളേജ്തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള കുട്ടികൾക്ക് ഈ ഭാഗത്ത് സീബ്രാ ലൈനുകൾഇല്ലാത്തതും പ്രയാസമാണ്. കോഴിക്കോട്, പാലക്കാട് ഭാഗങ്ങൾക്കു പുറമേ മഞ്ചേരി, വളാഞ്ചേരി, കോട്ടയ്ക്കൽ, തിരൂർ, കുറ്റിപ്പുറം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും അങ്ങാടിപ്പുറം വഴിയാണ്കടന്നുപോകുന്നത്. വളാഞ്ചേരി റോഡിൽ വൈലോങ്ങര, പുത്തനങ്ങാടി ഭാഗങ്ങളിൽ സീബ്രാലൈനുകൾ മാഞ്ഞുപോയിട്ട് കാലമേറെ കഴിഞ്ഞു. സംസ്ഥാന പാതയായ പെരിന്തൽമണ്ണ– വളാഞ്ചേരിറോഡിലും സീബ്രാ ലൈനുകൾ പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് യാത്രക്കാർ പറയുന്നു.
CultureApril 19, 2023










