ആലംകോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേളക്ക് തുടക്കമായി

ചങ്ങരംകുളം:  ആലംകോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പപ്പടം 2023 ഓണം വിപണനമേളക്ക്ചങ്ങരംകുളത്ത് തുടക്കമായി.ഹൈവേ ജംഗ്ഷനിൽ ആരംഭിച്ച മേള   പെരുമ്പടപ്പ് ബ്ളോക്ക് പ്രസിഡണ്ട്അഡ്വക്കറ്റ് ഇ സിന്ധു ഉദ്ഘാടനം ചെയ്തു.

ഓണ ചങ്ങാതി പരിപാടിക്ക് എടപ്പാൾ ഉപജില്ലയിൽ തുടക്കമായി

ചങ്ങരംകുളം: ബി ആർ സി യുടെ പരിധിയിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്കായിനടത്തുന്ന ഓണ ചങ്ങാതി പരിപാടിക്ക് ഉപജില്ലയിൽ തുടക്കമായി. ഓണ സമ്മാനങ്ങളും ഓണപ്പാട്ടുംപൂക്കളവുമായി വീശിഷ്ടശേഷി ഉള്ള കുട്ടികളുടെ വീട്ടിൽ ഒത്തുകൂടുന്ന  പരിപാടിയുടെ ബ്ലോക്ക് തലഉദ്ഘാടനം പി സി എൻ ജി എച്ച് എസ് എസ് മൂക്കുതല ആറാം ക്ലാസിൽ പഠിക്കുന്ന ഐഷാനിഹയുടെ  വീട്ടിൽ പെരുമ്പടപ്പ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ഇ.സിന്ധു നിർവഹിച്ചു. 

ചങ്ങരംകുളത്ത് കെ എസ് ആർ ടി സി ബസ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

ചങ്ങരംകുളം: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കെ എസ് ആർ ടി സി ബസ്ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.ചേലക്കടവ് സ്വദേശി നാണു (69)  വിനാണ് പരിക്കേറ്റത്.  പറവൂരിൽ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ മുൻ വശത്താണ് ബൈക്ക്ഇടിച്ചത്. നിർത്തിയിട്ടിരുന്ന ബൈക്ക് ബസ്സ്‌ വരുന്നത് നോക്കാതെ പെട്ടന്ന്തിരിക്കുകയായിരുന്നുവെന്ന് ബസ്സ്‌ ഡ്രൈവർ പറഞ്ഞു.  ബസ്സിന് അടിയിലേക്ക് പോയ ബൈക്ക് നാട്ടുകാർ ചേർന്നാണ് പുറത്ത് എടുത്തത്. പരിക്കേറ്റയാളെചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കുംമാറ്റി.

ഇന്ത്യയിലെ ഏറ്റവും മികച്ച ഗൈഡായി ഐശ നിയ

എടപ്പാൾ: ഇന്ത്യയിലെ ഏറ്റവും മികച്ച ഗൈഡായി എടപ്പാൾ നടുവട്ടം കോലക്കാട്ട് നാസർ സൗമാബിദമ്പതികളുടെ മകൾ ഐശ നിയ തിരഞ്ഞെടുക്കപ്പെട്ടു. ഐഡിയൽ ഇന്റർനാഷനൽ സ്കൂൾ 10 th ക്ലസ്സ് വിദ്യാർത്ഥിയായിരിക്കുന്ന സമയത്താണ് പരീക്ഷയിൽ പങ്കെടുത്താണ് ഈ നേട്ടംകൈവരിച്ചത്. ഇപ്പോൾ എടപ്പാൾ MH ഇംഗ്ലീഷ് മീഡിയം CBSC + 1 വിദ്യാർത്ഥിനിയാണ് ഐശ നിയ.

കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ  കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

ചങ്ങരംകുളം: കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ കാളാച്ചാലിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച്ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.ചങ്ങരംകുളം ആലംകോട് സ്വദേശി പൂവത്ത് പറമ്പിൽഅബ്ദുൽ ലത്തീഫ്(40)നൊണ് പരിക്കേറ്റത്.പരിക്കേറ്റ അബ്ദുൽ ലത്തീഫിനെ എടപ്പാളിലെ സ്വകാര്യആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലുംപ്രവേശിപ്പിച്ചു.തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ കാളാച്ചാൽ എടപ്പാൾ റോഡിലാണ്അപകടം.എടപ്പാൾ ഭാഗത്ത്  ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ഓട്ടോയും ചങ്ങരംകുളം ഭാഗത്ത്നിന്ന്  എടപ്പാൾ ഭാഗത്തേക്ക് പോയിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ ഓട്ടോപൂർണ്ണമായും തകർന്നു.

മാവേലി സ്റ്റോറിന് മുന്നിൽ കലത്തിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു*

പൊന്നാനി: ഓണം അടുത്തെത്തിയിട്ടും ഈഴുവത്തിരുത്തി മാവേലി സ്റ്റോറിൽ ഭക്ഷ്യ സബ്സിഡിസാധനങ്ങൾ എത്തിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അധികൃതരുടെ നടപടികളിൽപ്രതിഷേധിച്ചുകൊണ്ട് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കലത്തിൽ കഞ്ഞി വെച്ച്വിതരണം ചെയ്തു.മാവേലി സ്റ്റോർ വന്നതിനുശേഷം ഉത്സവ ആഘോഷ കാലങ്ങളിൽ സബ്സിഡിഭക്ഷ്യധാന്യങ്ങൾ ലഭിക്കാതെയുള്ള കാലഘട്ടം ആദ്യമായാണ് ഉണ്ടായിട്ടുള്ളതെന്ന് പ്രതിഷേധ സമരംഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ എം പി സി ഹരിദാസ് കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് എൻ പിനബീൽ അധ്യക്ഷത വഹിച്ചു.പുന്നക്കൽ സുരേഷ്, ജെപി വേലാ യുധൻ, എ പവിത്രകുമാർ, സി എശിവകുമാർ, എൻ പി സുരേന്ദ്രൻ, കെ പി സോമൻ, ഉസ്മാൻ തെയ്യങ്ങാട്, സി ജാഫർ കാളമ്മൽഅബു, ഗഫൂർ, അഡ്വ സുജീർ, ശ്രീകല, ഹഫ്സത്ത്, അമ്മുക്കുട്ടി, വി വി യശോദ, റഹീം, നാസർപുത്തൻകുളം, അലി ചെറുവത്തൂർ,ഫസലൂറഹ്മാൻ, ബാലകൃഷ്ണൻ കടവനാട് എന്നിവർ പങ്കെടുത്തുസംസാരിച്ചു.

സംസ്ഥാന പാതയോരത്ത് ഓടയിൽ സാമൂഹ്യ വിരുദ്ധർ സെപ്ടിക് ടാങ്ക്‌ മാലിന്യം തള്ളി

ചങ്ങരംകുളം: സംസ്ഥാന പാതയോരത്ത് ഓടയിൽ സാമൂഹ്യ വിരുദ്ധർ സെപ്ടിക് ടാങ്ക്‌ മാലിന്യംതള്ളി.ചങ്ങരംകുളം മേലെ മാന്തടത്താണ് രാത്രിയുടെ മറവിൽ സെപ്റ്റിക്ക് മാലിന്യംതള്ളിയത്.ഞായറാഴ്ച കാലത്ത് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന്പ്രദേശവാസികൾ വന്ന് നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.കഴിഞ്ഞ ദിവസങ്ങളിൽപ്രദേശത്ത് പാതയോരത്ത് അടഞ്ഞ് കിടന്ന ഓടകൾ ശുചീകരണ പ്രവൃത്തികൾനടത്തിയിരുന്നു.വാഹനം നിർത്തി ഓടയിലേക്ക് മാലിന്യം ഒഴുക്കി വിട്ട നിലയിലാണ്.സാമൂഹ്യവിരുദ്ധരെ എത്രയും വേഗം കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

യുവകലാസാഹിതി കഥാപുരസ്കാരം സോമൻ ചെമ്പ്രേത്ത് ഏറ്റു വാങ്ങി

ചങ്ങരംകുളം: യുവകലാസാഹിതി കഥാപുരസ്കാരം സോമൻ ചെമ്പ്രേത്ത് ഏറ്റു വാങ്ങി.സംസ്ഥാനപ്രസിഡണ്ട് ആലംകോട് ലീലാകൃഷ് ണൻ പുരസ്കാര ദാനം നിർവ്വഹിച്ചു.ചങ്ങരംകുളത്തെ കലാസാഹിത്യ സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകനായ സോമൻ ചെമ്പ്രേത്തിൻ്റെ ലാൽമൈതാൻ എന്ന കഥക്കാണ് പുരസ്കാരം ഇതര സംസ്ഥാനത്തൊഴിലാളികളുടെ ജീവിതമാണ് കഥയുടെപ്രമേയം.

പൂവിളി പുഷ്പ കൃഷി ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി.

എടയൂർ ഗ്രാമപഞ്ചായത്തിൻ്റെ 20 23- 24വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തിലെ വനിതക ർഷക ഗ്രൂപ്പുകൾ കൃഷി ചെയ്തുണ്ടാക്കിയ ചെണ്ടുമല്ലികൃഷിയുടെവിളവെടുപ്പ് മഹോത്സവം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസി ഡൻറ് ശ്രീമതി ഹസീന ഇബ്രാഹിംനിർവഹിച്ചു.

ഓണക്കാല വിളവെടുപ്പ് വെണ്ടല്ലൂർ പാടശേഖരത്ത് ഉൽസവാന്തരീക്ഷത്തിൽ നടന്നു…

ഓണത്തിന് മുന്നോടിയായി ഇരിബിളിയം വെണ്ടല്ലൂർ കർഷകകൂട്ടായ്മയുടെ നേതൃത്വത്തിൽഓണക്കാല വിളവെടുപ്പ് വെണ്ടല്ലൂർ പാടശേഖരത്ത് ഉൽസവാന്തരീക്ഷത്തിൽ നടന്നു... ഇരിബിളിയം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മാനുപ്പ മാസ്റ്റർ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തിവളാഞ്ചേരി മേഖല IMA പ്രസിഡണ്ട് മുഹമ്മദലിക്ക് നൽകി ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് യഥാക്രമം വെസ്റ്റേൺ പ്രഭാകരൻ,ഇരിബിളിയം പഞ്ചായത്ത്വികസനകാര്യ സ്റ്റാൻഡിംങ്ങ്  കമ്മിറ്റി ചെയർമാർ വി.ടി. അമീർ വാർഡ് മെംപർമരായ ഷെഫീദബേബി,സുനിത, എം.ഇ.എസ്. ഹെയർസെക്കണ്ടറി സ്കൂളിലെ NSS വിദ്യാർത്ഥികളും NSS കോർഡിനേറ്റർ സൈനുദ്ദീനും ചേർന്ന് നിർവ്വഹിച്ചു.... അഗ്രോകേരള ചീഫ് അഡ്മിൻ അനിൽ മാനിയംകുന്നത്ത് ചടങ്ങിന് സ്വാഗതം ആശംസിച്ചുസൈതലവി പൂങ്ങോട്ടിൽ അധ്യക്ഷനായി...