പട്ടാമ്പി : പട്ടാമ്പി –എടപ്പാള്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളംസ്വദേശി കൊട്ടാരത്തില്‍ വീട്ടില്‍ അബ്ദുല്‍ റസാഖ് (48) നെയാണ് തൃത്താല പോലീസ് അറസ്റ്റ്ചെയ്തത്.
കഴിഞ്ഞദിവസം സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് നേരെ ഇയാള്‍ ബസ്സില്‍ വച്ച്‌ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സ്കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിനി അധ്യാപകരോട് വിവരംപറയുകയും അധ്യാപകര്‍ തൃത്താല പോലീസില്‍ പരാതിപ്പെടുകയും ചെയ്തതോടെ എസ് ഐഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത് . പോക്സോ അടക്കമുള്ള വകുപ്പുകള്‍ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു.










