/പള്ളിയുടെ മുകളില്‍ നിന്ന്  വീണ് മദ്‌റസാധ്യാപകന്‍ മരിച്ചു

പള്ളിയുടെ മുകളില്‍ നിന്ന്  വീണ് മദ്‌റസാധ്യാപകന്‍ മരിച്ചു

കോഴിക്കോട് :നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളില്‍ നിന്ന്  താഴേക്ക് വീണ് മദ്‌റസാധ്യാപകന്‍മരിച്ചുവെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടില്‍ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ (54) ആണ്മരിച്ചത്.

ഇന്ന് ളുഹര്‍ നിസ്‌കാര ശേഷം പള്ളിയുടെ മുകളിലേക്ക് കയറിയതായിരുന്നുപിന്നീട് താഴെ വീണ്കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല.

മയ്യിത്ത് ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി . ദീനീപ്രവർതനത്തിൽ സജീവമായിരുന്നു