ചാലിശ്ശേരി: വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും എല്ലാസര്‍ക്കാര്‍ സ്‌കൂളുകളുടെയും വികസനത്തിനും പുരോഗതിക്കും അടിസ്ഥാന സൗകര്യങ്ങള്‍ഉറപ്പുവരുത്തുന്നതിനും സാധ്യമായതെല്ലാം ചെയ്യുമെന്നും തദ്ദേശ സ്വയംഭരണ–എക്സൈസ് വകുപ്പ്മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ചാലിശ്ശേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്മ്മിച്ചഗാലറി, സ്റ്റേജ്, ഗേറ്റ് എന്നിവയുടെ ഉദ്ഘാടനം ചാലിശ്ശേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൃത്താല അസംബ്ലി മണ്ഡലത്തിലെ സ്‌കൂളുകള്‍ക്കായികഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 42.5 കോടി രൂപയാണ് കിഫ്ബി വഴിയും പ്ലാന്‍ ഫണ്ട് വഴിയും
ലഭിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ 2021-22 വര്‍ഷത്തെ തനത് ഫണ്ടില്‍ നിന്നും 74 ലക്ഷം രൂപഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയത്. നിരന്തരമായുള്ള ഇടപെടലിന്റെ ഫലമായാണ്ഫണ്ട് ലഭിച്ചത്. ജനുവരി പകുതിയോടെ നിര്‍മ്മാണം ആരംഭിച്ചു. നിര്‍മ്മാണോദ്ഘാടനം നടത്തി എട്ട്മാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.










