നമ്മുടെ രാജ്യത്തിന്റെ 75-മാത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച്, കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാൽമഞ്ച് വളാഞ്ചേരി കോൺഗ്രസ് ഭവനിൽ വച്ച് ചരിത്ര ക്വിസ് സംഘടിപ്പിച്ചു. സമ്മാനദാന ചടങ്ങ് സിനിമ സീരിയൽ നടൻ വളാഞ്ചേരി ഉണ്ണി നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.വി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസ്സേനാർ,…
പാലക്കാട് സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു .
പാലക്കാട്: പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎംലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ്ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണിഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്. മലമ്പുഴ കുന്നംങ്കാട് എന്ന് സ്ഥലത്ത് വെച്ചാണ്സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട് സംഘമാണ് ഷാജഹാനെ വെട്ടിയത്. ഗുരുതരമായിപരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുഎന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാജഹാന് വധഭീഷണിഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ പഞ്ചായത്ത് സമ്മേളനം സമാപിച്ചു
എടപ്പാൾ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ പഞ്ചായത്ത് സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ എടപ്പാൾ, കോലളമ്പ് മേഖലാ കമ്മിറ്റികൾ നിലവിൽ വന്നു. എടപ്പാൾ മേഖലാ കമ്മിറ്റി പ്രസിഡണ്ടായി ഷഫ്‌ലകരിമ്പിലിനെയും സെക്രട്ടറിയായി കെ വി ഷീനയെയും ട്രഷററായി റജീന പി പി യേയുംതിരഞ്ഞെടുത്തു. കോലൊളമ്പ് മേഖലാ പ്രസിഡണ്ടായി സജ്ന എൻ വി യേയും സെക്രട്ടറിയായി എൻഷീജയേയും ട്രഷററായി ശോഭനയെയും തിരഞ്ഞെടുത്തു.
ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തും ഗവ: ആയുർവേദ ഡിസ്പെൻസറി ഒതളൂരുംസംയുക്തമായി പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജി എൽ പിഎസ് ചിയ്യാനൂരിൽ വെച്ച് നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ആലംകോട്ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി ഷഹീർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പ്രഭിത, വാർഡ് മെമ്പർമാരായ നിംന ചെമ്പ്ര , ചന്ദ്രമതി, മൈമൂന ഫാറൂഖ്, ശശിപുക്കേപുറത്ത് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ആയുർവേദ മെഡിക്കൽ ഓഫീസർഡോക്ടർ ലീന സ്വാഗതവും വാർഡ് മെമ്പർ തസ്നീം അബ്ദുൾ ബഷീർ നന്ദിയും പറഞ്ഞു.
കാക്കിയണിഞ്ഞ് 11 വർഷം;ചങ്ങരംകുളം ആലംകോട് സ്വദേശിയായ നാസറിന് മുഖ്യമന്ത്രിയുടെപോലീസ് മെഡൽ
ചങ്ങരംകുളം: കേരള പോലീസിന്റെ കാക്കിയണിഞ്ഞ് 11 വർഷം പൂർത്തിയാക്കുന്ന ചങ്ങരംകുളംആലംകോട് സ്വദേശിയായ നാസറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ.മലപ്പുറം എംഎസ്പി യിൽപരിശീലനം പൂർത്തിയാക്കിയ ശേഷം വ ളാഞ്ചേരിയിലും പിന്നീട് പെരുമ്പടപ്പിലുമായി 10 വർഷത്തോളംസേവനം ചെയ്ത് പൊന്നാനി സ്റ്റേഷനിൽ എത്തിയ നാസർ നിരവധി കേസന്വേഷണങ്ങളിൽപങ്കാളിയാവുകയും അന്വേഷണങ്ങളിലെ മികവിന് 65 ഓളം ഗുഡ് സർവിസ് എൻട്രികളുംനേടിയിട്ടുണ്ട്.ആലംകോട് അട്ടേക്കുന്ന് സ്വദേശിയായ നാസർ കോട്ടേല വളപ്പിൽ ആലി കദീജദമ്പതികളുടെ മകനാണ് .മുക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി ഹൈസ്കൂളിലെ പൂർവവിദ്യാർത്ഥിയാണ് നാസർ.
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജില്ല അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു .
തിരൂർ: രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽതങ്ങളുടെ മുന്നിലെത്തുന്ന ഓരോ വിദ്യാർത്ഥികളുടെയും മനസ്സിൽ രാജ്യസ്നേഹവും പൗരബോധവുംസമൂഹത്തിനോട് കടമയുമുള്ള സ്വാതന്ത്ര്യം കൃത്യമായി മനസ്സിലാക്കി കൊടുക്കുന്നതിന് സ്കൗട്ട്സ്ആന്റ് ഗൈഡ്സ് അധ്യാപകർ പ്രതിഞ്ജാബദ്ധമാണെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.ഭാരത് സ്കൗട്ട്സ്ആന്റ് ഗൈഡ്സ് തിരൂർ ജില്ല അസോസിയേഷൻ തിരൂർ എം.ഇ.എസ് സെട്രൽ സ്കൂളിൽഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനംചെയ്തു. സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിഭാഗത്തിൽ വിവിധ അവാർഡുകൾ കരസ്ഥമാക്കിയവരെചടങ്ങിൽ ആദരിച്ചു.ജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി അഞ്ഞൂറോളം യൂണിറ്റ് ലീഡർമാർപങ്കെടുത്തു. അഡൾട്ട് റിസോഴ്സ് കമ്മീഷണർ കെ.എൻ മോഹൻ കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ടി.വി. പീറ്റർ വിഷയാവതരണം നടത്തി.ജില്ല സെക്രട്ടറി പി.ജെ അമീൻ, എ.എസ്.സി രാമചന്ദ്രൻ, എ എസ് ഒ സി . ടി.പി നൂറുൽ അമീൻ, എ.ആർ സി . വത്സല സി, ജില്ലാകമ്മീഷ്ണമാരായ എം. ബാലകൃഷ്ണൻ , പാത്തുമകുട്ടി, കെബി. രാജേഷ്, കെപി. വഹീദ, ജില്ലാവൈസ് പ്രസിഡന്റ് പി. കോയ കുട്ടി, ഡി. ടി. സി മാരായ കോമളവല്ലി, കെ.ശശീന്ദ്രൻ , സി.ഒ. സിമാരായ എം. മനോഹരൻ നായർ, ഷൈബി പാലക്കൽ, ജില്ലാ ട്രഷറർ കെ.കൃഷ്ണകുമാർ , ജില്ലാമീഡിയകോർഡിനേറ്റർ ജലീൽ തൊട്ടി വളപ്പിൽ, ഉപജില്ല സെക്രട്ടറിമാരായ അനൂപ് വയ്യാട്ട്, മിസ്ഹബ്തങ്ങൾ, മുനീർ എടപ്പാൾ , എം. ഇ.എസ്. സ്ക്കൂൾ പ്രധാന അധ്യാപകൻ കെ .മുജീബ് റഹ്മാൻ, വൈസ്പ്രിൻസിപ്പൽ വി.പി. ബെന്നി, വി. നയന,എച്ച്. വീണ ദാസ് , എന്നിവർ പ്രസംഗിച്ചു. സ്വാതന്ത്രത്തിൻ്റെ എഴുപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി തിരൂർ വിദ്യഭ്യാസ ജില്ലയിലെ75 സ്കൂളുകളിലേക്ക് 75 ഫലവൃക്ഷതൈ വിതരണവും നടന്നു.ഫോട്ടോ: സ്കൗട്ട്സ് ആന്റ് ഗൈഡ്സ്തിരൂർ ജില്ല അസോസിയേഷൻ സംഘടിപ്പിച്ച സെമിനാർ കുറുക്കോളി മൊയ്തീൻ എം എൽ എഉദ്ഘാടനം ചെയ്യുന്നു.
കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരം സാഹിത്യകാരൻ കെ.സച്ചിതാനന്ദന് സമ്മാനിച്ചു .
പൊന്നാനി: കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്ന് കെ.സച്ചിതാനന്ദൻ പുതിയിരുത്തിയിൽ നടന്ന കൊളാടി ഗോവിന്ദൻകുട്ടി അനുസ്മരണ സമ്മേളത്തിൽ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നുഅദ്ദേഹം. കൊളാടി പുരസ്കാരം ലഭിച്ച മുൻകാല പ്രതിഭകൾക്കൊപ്പം തന്റെ പേര് കൂടി എഴുതിചേർക്കപ്പെട്ടത് മുജ്ജൻമ സുകൃതം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന റവന്യു വകുപ്പ് മന്ത്രികെ. രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാരം സമർപ്പിച്ചു. പൊന്നാനി മണ്ഡലം സെക്രട്ടറിപി.രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന ഭവന ബോർഡ് ചെയർമാൻ പി.പി.സുനീർഅധ്യക്ഷനായി.ആലംകോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.അജിത്കൊളാടി,ഇ.എം.സതീശൻ,എ.കെ.ജബാർ, പി.പി. ഹനീഫ,അബ്ദുൾ സലീം,സുബൈദ ബക്കർതുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഒ.എം. ജയപ്രകാശ് നന്ദി അറിയിച്ചു.
ബിജെപി ചങ്ങരംകുളത്ത് കെ ടി ജലീലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു .
ചങ്ങരംകുളം: ഭാരതിയ ജനതാപാർട്ടി പ്രതിഷേധ ധർണ നടത്തി കെ ടി ജലീലിന്റെ രാജ്യവിരുദ്ധപരാമർശന ത്തിനെതിരെ യാണ് ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രതിഷേധ പ്രകടനം നടത്തിയത്. തുടർന്ന് കെ ടി ജലീലിന്റെ കോലം കത്തിച്ചു. ബിജെപിചങ്ങരംകുളം മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര ധർണ്ണ സമരം ഉദ്ഘാടനം ചെയ്തുസംസാരിച്ചു ജനാർദ്ദനൻ പട്ടേരി അനീഷ് സുധാകരൻ നന്നംമുക്ക് കുഞ്ഞുണ്ണി കർമത്തിൽഅഖിലേഷ് സന്തോഷ് ചങ്ങരംകുളം എം വിനയകുമാർ ബിജു മാന്തടം എന്നിവർ സംസാരിച്ചു .
തിരൂരിൽ മാധ്യമപ്രവർത്തകനെ അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ.*
തിരൂർ: തിരൂർ ബീവറേജ് പരിസരത്ത് അക്രമം നടത്തി പോകുന്ന സമയത്താണ് മാധ്യമപ്രവർത്തകനെ ആക്രമിച്ചത്.വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു ടിസിവി ക്യാമറമന് നേരെമദ്യപിച്ചെത്തിയ യുവാവ് അക്രമിച്ചത്.തിരൂർ ബീവറേജ് പരിസരത്ത് വ്യാഴാഴ്ച ഉച്ചയോടെ നടന്നഅക്രമത്തിന് ശേഷമാണ് വൈകീട്ടോടെ മാധ്യമ പ്രവർത്തകനെ ആക്രമിക്കുന്നത്. സംഭവത്തിൽപറവണ്ണ സ്രദേശി കമ്മാക്കാൻെറ പുരക്കൽ യൂസഫ്,കാഞ്ഞിരകുറ്റി സ്വദേശി വടക്കേകാരണംവളപ്പിൽ നിസാഫ് എന്നിവർ അറസ്സിലായി. പ്രതികളെ ബീവറേജ് പരിസരത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നു.പ്രതികളെ വെള്ളിയാഴ്ചരാത്രിയോടെയാണ് പിടികൂടിയത്. സംഭവത്തിൽ ഒരു പ്രതിയെ കൂടി പിടികുടാനുണ്ട്.സി.ഐ എം.ജെജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്,സിപിഒ ഉണ്ണികുട്ടൻ,ഹരികുമാർ,സിപിഒജിനീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
ചർക്ക ചെയർമാൻ റിയാസ് മുക്കോളി എടയൂർ മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്ക്
മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന *ചർക്ക അസെറ്റ് ഫോർ നേഷൻ* എന്ന സംഘടനയുടെവളാഞ്ചേരി എടയൂർ അത്തിപ്പറ്റ യിലെ ഒരു വീട്ടിലെ 26, 21 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കാണ്വീൽചെയർ നൽകിയത്. ചർക്ക ചെയർമാൻ റിയാസ് മുക്കോളി എടയൂർ മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്ക് വീൽചെയർ കൈമാറി. ചടങ്ങിൽ ഉമറലി കരേക്കാട്, മോഹനകൃഷ്ണൻ, അനുഷ സ്ലിമോവ്, ബിനു മാസ്റ്റർ, ശബാബ്വക്കരത്ത്,ബഷീർ മാവണ്ടിയൂർ ചർക്ക ഭാരവാഹികളായ അലിമോൻ, ഹുസൈൻ കുട്ടി, ജാസിർ, ഫൈസൽ, സലാം, ഹാരിസ്, ഫഹദ്, കുട്ടൻ, സിനാൻ എന്നിവർ പങ്കെടുത്തു. സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത കിടപ്പിലായ സഹോദരിമാർക്ക് ഏറെ ആശ്വാസമാണ്ചർക്കയുടെ ഇടപെടൽ.

