എടയൂർ കെ.എം.യു പി സ്കൂളിൽ ചിങ്ങം ഒന്ന്, കർഷക ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണക്ലാസും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
മൂർക്കനാട് കൃഷി അസിസ്റ്റൻ്റ് ഓഫീസർ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. എടയൂർപഞ്ചായത്തിലെ മികച്ച കർഷകനായ പോക്കർ മുളക്കലിനെ ആദരിച്ചു.
സ്കൂളിൽ ആരംഭിക്കുന്ന ശലഭോദ്യാനം പദ്ധതി ഉദ്ഘാടനത്തിന് എം.പി.ടി.എ പ്രസിഡണ്ട്എൻ.റസിയ നേതൃത്വം നൽകി.
കെ.കെ.ഗിരിജ ടീച്ചർ അധ്യക്ഷത വഹിച്ചു, മാനേജർ പി.പി പ്രേമജ ടീച്ചർ, അധ്യാപകരായ പി.ഷെരീഫ് മാസ്റ്റർ, എം.പി ബാബു, സി പി ഷഹർബാൻ, ഐശ്വര്യ അനൂപ്, മരക്കാർ അലി,ഹഫീസ്മുഹമ്മദ് ചടങ്ങിൽ സംബന്ധിച്ചു.
എസ്.രേവതി സ്വാഗതവും, ബേബി രവി നന്ദിയും പറഞ്ഞു










