എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കനിവ്ബഡ്സ്&റിഹാബിലേറ്റേഷൻ സ്കൂളിലെ കുട്ടികളും,അധ്യാപകരും അവരുടെ സഹപാഠികളായ
ജീവനേയും,മുഹുസിനേയും തേടി വീട്ടിലെത്തി.
സ്കൂളിലേക്ക് വരാൻ കഴിയാതെ പ്രയാസപ്പെടുന്ന കുട്ടുകാരേ കാണാൻ പോയത് വ്യത്യസ്തഅനുഭവമായി മാറി
നട്ട് വളർത്താനും,പരിപാലിക്കാനും ഒരു റോസ
ചെടിയാണ് സമ്മാനം നൽകിയത് ഈ ചെടിയുടെ പൂക്കളുടെ സുഗന്ധം അവർ സ്ക്കൂളിനോടുള്ളആത്മബന്ധം ഊട്ടി
ഉറപ്പിക്കാൻ കഴിയും.
ഒരു ശലഭമായി പറക്കണമെങ്കിൽ,അതിന് മുമ്പ് ഒരു പാട് ത്യാഗവും, പ്രയത്നവും
ആവിശ്യമാണ് ഈ ശലഭങ്ങൾക്കും അതിന്
കഴിയട്ടേ” ശലഭങ്ങളേ തേടി ഇനിയും വരാമെന്ന് പറഞ്ഞ് കൈനിറയേ മിഠായിയും നൽകി മടങ്ങിസ്ക്കൂളിലെ അധ്യാപികമാരായ,ഗിരിജ ടീച്ചർ,ഷീല ടീച്ചർ, തറാപ്പിസ്റ്റ് പാർവ്വതി, PTA പ്രസിഡന്റ് എംഎം ഉണ്ണികൃഷ്ണൻ എന്നിവരും കുട്ടികളോടപ്പം പങ്കെടുത്തു.










