എടയൂർ : ചിങ്ങം 1 കർഷക ദിനത്തിൽ എടയൂർ ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായിവിപുലമായ പരിപാടികളോടുകൂടി കർഷക ദിന പരിപാടികൾ സംഘടിപ്പിച്ചു. ഒൻപത് മേഖലകളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെയാണ് ആദരിച്ചത്. പൂക്കട്ടിരി ജംഗ്ഷനിൽ നിന്നുംകൃഷിദർശൻ വിളംബരജാഥ സംഘടിപ്പിച്ചു. പൂക്കട്ടിരി വി പി ഓഡിറ്റോറിയത്തിൽവെച്ച് നടന്നപരിപാടികൾ M L A ആബിദ്ഹുസൈൻ ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൃഷിഓഫീസർ സക്കിയ സ്വാഗതം പറഞ്ഞു. വൈസ്പ്രസിഡന്റ് കെ പി വേലായുധൻ, ജില്ലാപഞ്ചായത്ത് മെമ്പർ എ പി സബാഹ്, ബ്ലോക്ക് വികസനചെയർപേഴ്സൺ ആയിഷ ചിറ്റകത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലുബിറഷീദ്, ജാഫർ പുതുക്കുടി, റസീന തസ്നി, മെമ്പർമാരായ വിശ്വനാഥൻ, കെ ടി നൗഷാദ്, എംമുഹമ്മദ്, അയ്യൂബ് പി ടി, മനീഷ് എം എം, സൈനുദ്ധീൻ വള്ളൂരാൻ, എ ൻ ജോയി മാസ്റ്റർ, കെ കെമോഹനകൃഷ്ണൻ, പി എം മോഹന മാസ്റ്റർ, പി എം സുരേഷ് മാസ്റ്റർ, വിപിൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, പടശേഖര കൺവീണർമാർ, കർഷകർ, കൃഷിഭവൻ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി. ചടങ്ങിൽ കൃഷി അസിസ്റ്റന്റ് റസിയ നന്ദി അറിയിച്ചു.










