ആനക്കര: ആനക്കര ഗ്രാമപഞ്ചായത്തിലെ പെരുമ്പലത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കരിങ്കൽക്വാറിയിൽ നിന്നും ഉഗ്ര സ്ഫോടനങ്ങൾ കാരണം പരിസരവാസികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നഭയപ്പാടിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ സംഘടിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നപശ്ചാത്തലത്തിൽ ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ മുഹമ്മദിൻ്റെ നേതൃത്വത്തിൽപഞ്ചായത്ത് വില്ലേജ് അധികൃതരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. ക്വാറി ഉടമയുമായി സംസാരിച്ച് ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുവാൻതീരുമാനിച്ചു. 25ാം തീയതി ചൊവ്വാഴ്ച പഞ്ചായത്ത് ഭരണസമിതിയുടെയും ബന്ധപ്പെട്ട അധികൃതരുടെയുംനാട്ടുകാരുടെയും ക്വാറി ഉടമയുടെയും യോഗം ചേർന്ന് പ്രശ്നം പരിഹാരമാകുന്നത് വരെയാണ്പ്രവർത്തി നിർത്തിവച്ചത് . സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പിസി രാജു ,പി കെ ബാലചന്ദ്രൻ മെമ്പർമാരായ കെപിമുഹമ്മദ് , ടി സാലിഹ് ,ഗിരിജ മോഹൻ ,പി കെ സാബു പഞ്ചായത്ത് സെക്രട്ടറി ഇ എൻഹരിനാരായണൻ വില്ലേജ് ഓഫീസർ രാജേഷ് അസിസ്റ്റൻറ് നിഖിൻ എന്നിവരും സംഘത്തിൽഉണ്ടായിരുന്നു.
എൽദോസ് കുന്നപ്പിള്ളിക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് സസ്പെൻഷൻ. കെ.പി.സി.സി., ഡി.സി.സി. അംഗത്വമാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ്നടപടി. അധ്യാപികയുടെ പരാതിയിൽ ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനായി എൽദോസ് കുന്നപ്പിള്ളിശനിയാഴ്ച ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു. തുടർന്ന് എൽദോസിന്റെ അറസ്റ്റ്രേഖപ്പെടുത്തുകയായിരുന്നു. മുൻകൂർ ജാമ്യമുള്ളസ്ഥിതിക്ക് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. നവംബർ ഒന്നുവരെ അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകാനും മുൻകൂർജാമ്യ ഉപാധിയിൽ കോടതി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തുടർന്നുള്ള ദിവസങ്ങളിൽപോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
പാനൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതിശ്യാംജിത്ത്
കീഴടങ്ങിയതിന് ശേഷം പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് വിഷ്ണുപ്രിയയെകൊലപ്പെടുത്തിയത് താനാണെന്ന് ശ്യാംജിത്ത് സമ്മതിച്ചത്. പ്രണയപ്പകയാണ് കൊലപാതകകാരണമെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. യുവാവിന് നേരത്തെ തന്നെ വിഷ്ണു പ്രിയയുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെയായിപെണ്‍കുട്ടി ഇയാളില്‍ നിന്നും അകലം പാലിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക്നയിച്ചതെന്നാണ് സൂചന. പെണ്‍കുട്ടിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയഅന്വേഷണത്തിലായിരുന്നു ശ്യാംജിത്തിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഉച്ചയോടെയായിരുന്നു ഫാര്‍മസി ജീവനക്കാരിയായ വിഷ്ണുപ്രിയയെ ശ്യാംജിത്ത്കൊലപ്പെടുത്തിയത്. കിടപ്പു മുറിയിലെ കട്ടിലില്‍ കഴുത്ത് അറ്റ് തൂങ്ങിയ നിലയില്‍ ആയിരുന്നുവിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. ഇരു കൈകളിലും വെട്ടേറ്റിട്ടുണ്ട്. ആക്രമണംചെറുത്തപ്പോള്‍ ഏറ്റ പരിക്കാകാം ഇതെന്നാണ് വിലയിരുത്തല്‍ അതേസമയം സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്യുന്നതിനിടെയായിരുന്നു വിഷ്ണുപ്രിയആക്രമിക്കപ്പെട്ടതെന്നും വിവരമുണ്ട്. ശ്യാംജിത്തിനെ സുഹൃത്തിന് കാണിച്ചു കൊടുത്തതായും പേര്പറഞ്ഞതായും നാട്ടുകാര്‍ പറയുന്നു.
കുറ്റിപ്പുറം ഉപജില്ലാ ശാസ്ത്രോത്സവം ശനിയാഴ്ച തുടങ്ങും; സ്വാഗത സംഘം രൂപീകരിച്ചു
വളാഞ്ചേരി : കുറ്റിപ്പുറം ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം ശനിയാഴ്ച ആരംഭിക്കും. വളാഞ്ചേരിഹയർസെക്കൻഡറി സ്‌കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, മാറാക്കര വി.വി.എം. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായാണ് മേള നടക്കുക. വളാഞ്ചേരിഎച്ച്.എസ്.എസിൽ നടന്ന സ്വാഗതസംഘം രൂപവത്കരണയോഗം നഗരസഭാധ്യക്ഷൻ അഷറഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി, കൗൺസിലർമാരായ കെ.വി. ഉണ്ണിക്കൃഷ്ണൻ, സാജിത, കുറ്റിപ്പുറം എ.ഇ.ഒ. വി.കെ. ഹരീഷ്, അബ്ദുൾസലാം കവറൊടി, കെ.പി. അബ്ദുൽകരീം, കരീംനാലകത്ത്, യു. ശിഹാബ്, ഗേൾസ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ വി.കെ. പ്രീത തുടങ്ങിയവർപ്രസംഗിച്ചു. ഭാരവാഹികൾ: അഷറഫ് അമ്പലത്തിങ്ങൽ(ചെയർ.), എം.പി. ഫാത്തിമക്കുട്ടി(ജന. കൺ.).
ശാന്തൻപാറയിൽ നീലക്കുറിഞ്ഞി വസന്തം കാണാൻ എത്തുന്നവരുടെ തിരക്ക്നിയന്ത്രണാതീതമായതോടെ, ഇടപെടലുമായി അധികൃതർ.
ഇടുക്കി: ശാന്തൻപാറയിൽ നീലക്കുറിഞ്ഞി വസന്തം കാണാൻ എത്തുന്നവരുടെ തിരക്ക്നിയന്ത്രണാതീതമായതോടെ, ഇടപെടലുമായി അധികൃതർ. നീലക്കുറിഞ്ഞി കാണാൻ എത്തുന്നസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്രവേശനം രാവിലെ ആറു മുതൽ വൈകുന്നേരം നാലുവരെ മാത്രം. 22, 23, 24 തീയതികളിൽ, മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികളുമായി വരുന്ന ബസുകളും ട്രാവലറുകളും പൂപ്പാറ ജംഗ്ഷനിൽ നിർത്തി, കെഎസ്ആർടിസി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകണം. കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികളുമായി വരുന്ന ബസുകളും, ട്രാവലറുകളും ഉടുമ്പൻചോല ജംഗ്ഷനിൽ നിർത്തി കെഎസ്ആർടിസി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ ഉടുമ്പൻചോല ജംഗ്ഷനിലേക്കും പോകണം. രാവിലെ ആറു മുതൽ വൈകുന്നേരം നാലു വരെയായിരിക്കും നീലക്കുറിഞ്ഞി കാണാൻ സമയം അനുവദിക്കുക.
സിബിഎസ്ഇ മലപ്പുറം ജില്ലാ കലോത്സവം ; ലഹരി വിരുദ്ധ പ്രതിജ്ഞയോടെ നാളെ ഐഡിയൽകാമ്പസിൽ തുടക്കമാവും.
എടപ്പാൾ: മലപ്പുറം ജില്ലാ സിബിഎസ്ഇ സ്കൂൾ കലാമേളക്ക് ലഹരി വിരുദ്ധ പ്രതിജ്ഞയോടെ നാളെഐഡിയൽ കാമ്പസിൽ തുടക്കമാവും. നാളെ മുതൽ മൂന്നു ദിവസങ്ങളിലായി നടക്കുന്നകലോത്സവം മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സ്ഥലം എംഎൽഎയുമായ ഡോക്ടർ കെ.ടി ജലീൽഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരനും കവിയുമായ ആലംകോട് ലീലാകൃഷ്ണൻ മുഖ്യഅതിഥിയാവും. ജില്ലയിലെ സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത 74 സ്കൂളുകളിൽ നിന്നായിമൂവ്വായിരത്തോളം കലാ പ്രതിഭകളാണ് ജില്ലാ കലോത്സവത്തിൽ നാല് കാറ്റഗറികളിലായി 16 വേദികളിൽ മൂന്ന് ദിവസങ്ങളിലായി മാറ്റുരക്കുക. കലാമേളയുടെ സുഗമമായ നടത്തിപ്പിന് എല്ലാവിധസംവിധാനങ്ങളും ഐഡിയൽ ക്യാമ്പസിൽ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പത്രസമ്മേളനത്തിൽഅറിയിച്ചു. കലാ മത്സരങ്ങൾ കാണാൻ വരുന്നവർക്കായി സ്പോർട്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, മോണ്ടിസോറി തുടങ്ങി വിവിധ വിഭാഗങ്ങളുടെ എക്സിബിഷനുകൾ, ബുക്ക് ഫെയർ, ഫുഡ് കോർട്ട്പാർക്ക് തുടങ്ങി വിനോദത്തിനും വിജ്ഞാനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഐഡിയൽക്യാമ്പസിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി കുഞ്ഞാവുഹാജി, ട്രസ്റ്റ് സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ, തവനൂർ പഞ്ചായത്ത് പ്രസിഡണ്ട് സി പിനസീറ, വൈസ് പ്രസിഡണ്ട് ടി.വി ശിവദാസൻ, വാർഡ് മെമ്പർ സിമ മധു, സഹോദയ പ്രസിഡൻറ്സി.സി അനീഷ് കുമാർ, സെക്രട്ടറി അമീൻ ജഹാൻ, ട്രഷറർ ഫാദർ തോമസ് ചാലക്കൽ, സിബിഎസ്ഇ മാനേജ്മെൻറ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കുട്ടി, ജനറൽസെക്രട്ടറി മജീദ്, ഐഡിയൽ പ്രോഗ്രാം കൺവീനർ സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും. പത്ര സമ്മേളനത്തിൽ ഐഡിയൽ സീനിയർ പ്രിൻസിപ്പാൾ എഫ്.ഫിറോസ്, സഹോദയഎക്സിക്യുട്ടീവ് മെമ്പർ റെജി വി ജോർജ്, ഐഡിയൽ ഇംഗ്ലിഷ് സ്കൂൾ പ്രിൻസിപ്പൽ പ്രിയ അരവിന്ദ്, മീഡിയ കോർഡിനേറ്റർ പി ടി എം ആനക്കര, യു വി സജിൻ എന്നിവർ പങ്കെടുത്തു.
മതസൗഹാർദ്ധത്തിന് ഉദാഹരണമായി ചാലിശ്ശേരി ആലിക്കരയിലെ നബി ദിനാഘോഷം
ചാലിശ്ശേരി: ചാലിശ്ശേരി ആലിക്കരയിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക സ്നേഹസംഗമവും കുട്ടികളുടെയും ഒ എസ് എഫ് വിദ്യാർത്ഥികളുടെയും കലാപരിപാടികളും നടന്നു. ഒക്ടോബർ 14,15 തീയതികളിൽ നടന്ന പരിപാടികൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആലിക്കര മഹല്ല് പ്രസിഡന്റ് വി.എ മുഹമ്മദിന്റെ അധ്യക്ഷതയിൽ തുടങ്ങിയ സാംസ്‌കാരികസ്നേഹസംഗമത്തിന്റെ ഉദ്ഘാടനം ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് പി വി ഉമ്മർമൗലവി നിർവഹിച്ചു. കെ.ജെ പ്രവീൺ (സബ് ഇൻസ്‌പെക്ടർ, ചാലിശ്ശേരി ) മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ നബി തിരുമേനിയുടെ കാലത്തെ ചരിത്രങ്ങളും സവിശേഷതകളും ആധുനികസമൂഹത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും സ്വാമി ജ്ഞാനതീർത്ഥയും (ശിവഗിരിമഠം, വർക്കല), ഫാദർ പത്രോസ് (പ്രിൻസിപ്പൽ, ബഥനി സെന്റ് ജോൺസ് ഹയർ സെക്കഡറി സ്കൂൾ, കുന്നംകുളം) എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. രണ്ടാം ദിവസം മദ്രസ്സാ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഒ എസ് എഫ് വിദ്യാർത്ഥികളുടെ ദഫ്മുട്ടും അരങ്ങേറി. പൊതുപരീക്ഷയിലെ മികച്ച പ്രകടനമുൾപ്പെടെ നിരവധി വിദ്യാർഥികൾക്ക്സമ്മാനദാനവും നടത്തി.
ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സുരക്ഷക്കായി സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണം: എ.കെ.പി.എ
പൊന്നാനി: കേരളത്തിലെ ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സുരക്ഷക്കായി സർക്കാർ പദ്ധതികൾആവിഷ്കരിക്കണമെന്ന് എ.കെ.പി.എ പൊന്നാനി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കേരളാ ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ പൊന്നാനി മേഖലാ സമ്മേളനം പൊന്നാനി കർമ്മാറോഡിൽ ഓളം ബോട്ടിൽ പ്രത്യേകം സജ്ജീകരിച്ച ചൈത്ര ഉണ്ണി നഗറിൽ നടന്നു. ജില്ലാ പ്രസിഡൻറ്ഗഫൂർ റിനി സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.കെ സവാദ് അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വിജയൻ മാറഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. ജിത്തു കുറുമ്പൂർ, നാസി അബ്ദുൾ നാസർ, സുനിൽ വേങ്ങര, വി. അഷറഫ്, മനോജ് കുമാർ , സലാംഒളാട്ടയിൽ,അജയ് ഘോഷ്, കൃഷ്ണാനന്ദ്, കെ. എ രഞ്ജിത്ത് , പി. രമേശ് തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി കെ.കെ സവാദ് (പ്രസിഡന്റ്) സലാം ഒളാട്ടയിൽ (ജന. സെക്രട്ടറി) കെ എ. രഞ്ജിത്ത് ( ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
അന്ധവിശ്വാസങ്ങൾക്കെതിരെ പ്രതിഷേധ ശൃംഖല തീർത്ത് ബാലസംഘം എടപ്പാൾ ഏരിയ കമ്മറ്റി
എടപ്പാൾ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ശാസ്ത്ര ചിന്തയും നവോത്ഥാനആശയങ്ങളും ഉയർത്തിപ്പിടിച്ച് ബാലസംഘം എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾചുങ്കത്ത് പ്രതിഷേധ ശൃംഖലയും, അന്ധവിശ്വാസ വിരുദ്ധ പ്രതിജ്ഞയും പ്രതിരോധവും സംഘടിപ്പിച്ചു. ബാലസംഘം മലപ്പുറം ജില്ലാ സെക്രട്ടറി ആയിഷ ഷഹ്‌മ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയപ്രസിഡന്റ് അനാമിക അധ്യക്ഷയായ പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് രോഹിത് പ്രതിജ്ഞചൊല്ലി കൊടുത്തു. ബാലസാഹിത്യകാരൻ എടപ്പാൾ സി.സുബ്രഹ്മണ്യൻ, ബാലസംഘം എടപ്പാൾഏരിയ കൺവീനർ ടി.കെ സൂരജ്, ഏരിയ കോർഡിനേറ്റർ പ്രബീഷ്, ജില്ലാ കമ്മിറ്റിയംഗം പ്രതീജ, ജിതേഷ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി രേവതി സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ്‌വിഷ്ണു നന്ദിയും പറഞ്ഞു.
ടെക്നിക്കൽ സ്കൂൾ കായിക മേളയ്ക്ക് കുറ്റിപ്പുറത്ത് ഒരുക്കങ്ങൾ തുടങ്ങി
എടപ്പാൾ: 38-മത് സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായിക മേളയ്ക്ക് കുറ്റിപ്പുറത്ത് ഒരുക്കങ്ങൾതുടങ്ങി. കുറ്റിപ്പുറം ഗവ.ടെക്നിക്കൽ സ്കൂളിൽ മേളയ്ക്കായി സംഘാടക സമിതി രൂപീകരിച്ചു. ജനുവരി 11 മുതൽ 13 വരെ നടക്കുന്ന മേളയിൽ ആയിരത്തിലേറെ താരങ്ങളാണ് മാറ്റുരക്കുന്നത്. 39 ടെക്നിക്കൽ സ്കൂളുകളിൽ നിന്നും ഒമ്പത് ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിൽ നിന്നുമുള്ള താരങ്ങൾപങ്കെടുക്കും. സംഘാടക സമിതി രൂപീകരണം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനംചെയ്തു. മേളയുടെ ലോഗോ പ്രകാശനവും എം.എൽ.എ നിർവ്വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻറ് വസീമ വേളേരി, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഫസീന അഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിദ്ധീക്ക് പറപ്പാറ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷറഫ്അലി, ജയകുമാർ, ടെക്നിക്കൽ എജുക്കേഷൻ കോഴിക്കോട് റീജിയനൽ ഡയറക്ടർ കെ.എം രമേശ്, കോക്കൂർ ജി.ടി.എച്ച്.എസ് സൂപ്രണ്ട് വി.കെ സുരേന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് ഷാഹിദ്വളാഞ്ചേരി, സ്കൂൾ വെൽഫെയർ കമ്മിറ്റി ചെയർമാൻ മൊയ്തീൻകുട്ടി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ ലുഖ്മാൻ തങ്ങൾ, പാറക്കൽ ബഷീർ, വി.വി രാജേന്ദ്രൻ, വി.കെ രാജീവ് തുടങ്ങിയവർപ്രസംഗിച്ചു. കുറ്റിപ്പുറം ടെക്നിക്കൽ സ്കൂൾ സൂപ്രണ്ട് പി.ജയപ്രസാദ് സ്വാഗതവും എൻജിനീയറിങ് ഇൻസ്ട്രക്ടർഎ.പി സുധീർ നന്ദിയും പറഞ്ഞു.










