/ഷാരോണിന്റെ മരണം കൊലപാതകം; വിഷം കൊടുത്ത് കൊന്നതായി വനിതാ സുഹൃത്ത് സമ്മതിച്ചു

ഷാരോണിന്റെ മരണം കൊലപാതകം; വിഷം കൊടുത്ത് കൊന്നതായി വനിതാ സുഹൃത്ത് സമ്മതിച്ചു

തിരുവനന്തപുരം ∙ പാറശാലയിൽ കഷായവും ജൂസും കുടിച്ചതിനെത്തുടർന്ന് ബിഎസ്‍സി വിദ്യാർഥിഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് കൊലപാതകമെന്നു തെളിഞ്ഞുഷാരോണിന്കഷായത്തിൽ വിഷം കലർത്തി നൽകിയതായി വനിതാ സുഹൃത്ത് ഗ്രീഷ്മ പൊലീസിനു മുന്നിൽകുറ്റസമ്മതം നടത്തിരണ്ടാം വർഷ എംഎ വിദ്യാർഥിനിയാണ് ഗ്രീഷ്മ.

ഫെബ്രുവരിയിൽ വിവാഹം നിശ്ചയിച്ചിരുന്നതിനാൽ അതിനു മുന്നോടിയായി ഷാരോണിനെഒഴിവാക്കുകയായിരുന്നു കൊലപാതകത്തിന്റെ ഉദ്ദേശ്യംകോപ്പർ സൾഫേറ്റ് എന്ന വിഷാംശമാണ്കഷായത്തിൽ കലർത്തി നൽകിയതെന്നാണ് വിവരംവിഷം നൽകുന്നതിനു മുൻപ്വിശദാംശങ്ങൾക്കായി ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞതായും സൂചനയുണ്ട്ഗ്രീഷ്മയുടെ അറസ്റ്റ്ഉടനുണ്ടാകുംഅന്വേഷണ വിവരങ്ങൾ അറിയിക്കുന്നതിനായി എഡിജിപി എം.ആർ.അജിത്കുമാർഉടനെ മാധ്യമങ്ങളെ കാണും.

പാറശാല പൊലീസിൽനിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ‌പെൺകുട്ടിയെഇന്ന് സുദീർഘമായി ചോദ്യം ചെയ്തിരുന്നുഏതാണ്ട് എട്ടു മണിക്കൂറോളമാണ് വനിതാസുഹൃത്തിനെ ചോദ്യം ചെയ്തത്.