പ്രശ്ന പരിഹാരത്തിന് പൂജാരിയുടെ വീട്ടിൽ ഇടക്കിടെ വരും; 12 ലക്ഷത്തിന്റെ സ്വർണാഭരണംഅടിച്ചു മാറ്റി; ആർഭാട ജീവിതം; യുവതി ഒടുവിൽ കുടുങ്ങി

തൃശൂർ: പ്രശ്ന‌ പരിഹാരത്തിനായി പൂജാരിയുടെ വീട്ടിൽ എത്തിയ യുവതി 12 പവൻ വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. പൂജാരിയായ കൊടകര മറ്റത്തൂർമൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടിൽ പ്രശ്ന പരിഹാരത്തിനായി എത്തിയപറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)യാണ് മോഷണം നടത്തിയത്. യുവതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. സൂക്ഷിച്ചിരുന്ന 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വിലവരുന്നതുമായ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. യുവതി പ്രശ്നപരിഹാരത്തിനായിഇടക്കിടെ പൂജാരിയുടെ വീട്ടിൽ വരാറുണ്ട്. ഈ പരിചയം മുതലാക്കിയാണ് പൂജാരിഅടുക്കളയിലേക്ക് മാറിയ സമയത്ത് യുവതി തന്ത്രപൂർവം അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾഅടിച്ചുമാറ്റിയത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ ഫിനാൻസ് കമ്പനിയിൽ വിറ്റു. കിട്ടിയ പണം കൊണ്ട്പ്രതി പുതിയ സ്വർണാഭരണങ്ങളും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിൽആയിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുത്തു. ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ്പൊലീസിന്റെ വലയിലായത്.

പ്രണയിച്ച ആളുമായി കല്യാണം ഉറപ്പിച്ചു, ജാതകം നോക്കിയ ജ്യോത്സ്യൻ പ്രതിശ്രുതവരന്അൽപ്പായുസ് പ്രവചിച്ചു; യുവതി ജീവനൊടുക്കി

ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിക്കാൻ തീരുമാനിച്ചയാൾക്ക് ജ്യോത്സ്യൻഅല്പായുസ്സ് പ്രവചിച്ചതിനെത്തുടർന്ന് യുവതി ജീവനൊടുക്കി. ബെംഗളൂരു എം.ഇ.ഐ. ലേഔട്ടിൽതാമസിച്ചിരുന്ന എം.ബി.എ. ബിരുദധാരിയായ വിദ്യാജ്യോതിയാണ് (27) ജീവനൊടുക്കിയത്. പ്രണയിച്ചയാളെ വിവാഹംകഴിക്കാൻ ഒരുങ്ങുമ്പോഴാണ് ജാതകം പരിശോധിച്ച ജോത്സ്യൻ പ്രതിശ്രുതവരന് അല്പായുസ്സ് പ്രവചിച്ചത്. ഇതിനുള്ള പരിഹാരക്രിയകൾ നടത്തുന്നതിനിടെയാണ്വിദ്യാജ്യോതിയുടെ മരണം. മാനസിക സമ്മർദ്ദത്തിലായിരുന്നു യുവതിയെന്നാണ് പുറത്തുവരുന്നവിവരം.

നടൻ വിജയ് വിവാഹമോചിതനാകുന്നു; ഭാര്യ വിവാഹമോചന ഹരജി ഫയൽ ചെയ്‌തു

ടി.വി.കെ അധ്യക്ഷനും തമിഴ്‌നടനുമായ വിജയിയുടെ ഭാര്യ സംഗീത സ്വർണലിംഗം കോടതിയിൽവിവാഹമോചന ഹരജി ഫയൽ ചെയ്തു. വിജയിയുമായുള്ള 25 വർഷത്തെദാമ്പത്യത്തിനൊടുവിലാണ് അവരുടെ വിവാഹമോചന ഹരജി. 1999 ആഗസ്റ്റിലാണ് ഇരുവരുംവിവാഹിതരാവുന്നത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ഹരജി നൽകിയിരിക്കുന്നത്. വിജയിക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഹരജിയിൽ സംഗീത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021ലാണ് ഇത്തരമൊരു ബന്ധമുള്ളത് താൻ മനസിലാക്കിയതെന്നും ഹരജിയിൽ പറയുന്നു. ഇതേതുടർന്നാണ് നടനുമായി വിവാഹമോചനത്തിലെത്താൻ താൻ തീരുമാനമെടുത്തതെന്നുംസംഗീത സ്വർണലിംഗം പറഞ്ഞു. ബന്ധംഅവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിട്ടും, യാതൊരുപശ്ചാത്താപവുമില്ലാതെ വിജയ് ബന്ധം തുടർന്നുവെന്നും ഹരജിയിൽ പറയുന്നു. ഇത് സ്പെഷ്യൽമാര്യേജ് ആക്‌ടിലെ സെക്ഷൻ 27(1)(എ), 27(1)(ഡി) പ്രകാരം വിവാഹമോചനത്തിനുള്ളകാരണമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

വയനാട് ദുരിതാശ്വാസത്തിന് ഫണ്ട്അനുവദിച്ചപ്പോൾ പ്രിയങ്കഗാന്ധി എന്ത് നൽകി?

മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽചടങ്ങിനെത്തിയ വയനാട് എംപി പ്രിയങ്ക ഗാന്ധിയോട് ചോദ്യങ്ങളുമായി സിപിഎം ജില്ലാ സെക്രട്ടറിറഫീഖ് . സംസ്ഥാനത്തെ വിവിധ എംപിമാർ വയനാട് ദുരിതാശ്വാസത്തിന് ഫണ്ട്അനുവദിച്ചപ്പോൾപ്രിയങ്കഗാന്ധി എന്ത് നൽകി? സംസ്ഥാനത്തെ വിവിധ എംപിമാർ വയനാട് ദുരിതാശ്വാസത്തിന് ഫണ്ട് അനുവദിച്ചപ്പോൾ പ്രിയങ്ക ഗാന്ധി എന്ത് നൽകിയെന്നാണ് റഫീഖ് ചോദിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം വയനാട്ടിലെത്തിയ വയനാട് എം പിയോട്, ജോൺ ബ്രിട്ടാസ്, വിശിവദാസൻ, കെ രാധാകൃഷ്ണൻ, എഎ റഹീം, പി പി സുനീർ, പി സന്തോഷ് കുമാർ, ജോസ് കെമാണി ഇവരാരും വയനാടിന്റെ എംപിമാർ അല്ല എന്നാൽ ഇവരെല്ലാം 25 ലക്ഷം മുതൽ ഒരു കോടിരൂപ വരെ എം പി ഫണ്ടിൽ നിന്നും ചൂരൽമല മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഇതിന് പുറമേ110000 രൂപ വെച്ച് ഒരുമാസത്തെ ശമ്പളവും കൈമാറി. ഇനി ചോദിക്കട്ടെ, താങ്കൾ എന്ത് നൽകി? ഇന്ത്യ കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം താങ്കൾ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലെപ്രദേശമായ ചൂരൽമല മുണ്ടക്കൈയിൽ ഉണ്ടായപ്പോൾ ഒരു എംപി എന്ന നിലയിൽ ദുരന്ത ബാധിതരെ സഹായിക്കാൻ താങ്കൾക്ക് എളുപ്പംകഴിയുമായിരുന്നു. എന്നിട്ടും ദുരന്ത ബാധിതർക്കായി എംപി ഫണ്ടിൽ നിന്ന് പോലും ഒരു നയാ പൈസ നൽകാതെ, ദുരന്ത ബാധിതരെ മനുഷ്യരായി പോലും പരിഗണിക്കാത്തതെന്താണ്?

കേരള സ്റ്റോറി 2ന്റെ ടീസർ പിൻവലിക്കും; നിർമാതാക്കൾ ഹൈക്കോടതിയിൽ

കേരള സ്‌റ്റോറി 2ൻ്റെ ടീസർ പിൻവലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിർമാതാക്കൾ. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾപരിഗണിക്കുന്നതിനിടെ ടീസർ പിൻവലിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ്ടീസർ പിൻവലിക്കാമെന്ന് നിർമാതാക്കൾ അറിയിച്ചത്. ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. കേരള സ്റ്റോറി 2 കണ്ട് പ്രദർശനാനുമതിസംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കിയത്. നാളെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തന്നെയാകും സിനിമ കാണുക. കൊച്ചിയിൽ സിനിമയുടെ പ്രദർശനം ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ലവ് ജിഹാദിൻ്റെ ഇരകൾ എന്ന പേരിൽ ഒരുകൂട്ടം യുവതികളെ നിർമാതാക്കൾഅവതരിപ്പിച്ചുവെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇതിൽ കേരളത്തിൽ നിന്ന് ഇരയാക്കപ്പെട്ടഒരാൾ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും സിനിമയ്ക്ക് നൽകിയ തലക്കെട്ട് കേരള സ്റ്റോറി എന്നാണ്. കേരള സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

മലപ്പുറം ജില്ലാ കളക്ടർക്കും എസ്പിക്കും സ്ഥലംമാറ്റം

മലപ്പുറം: ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ.വിനയ് ഗോയലിനെ പുതിയ മലപ്പുറം ജില്ലാകലക്ടറായി നിയമിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയുംഅദ്ദേഹം വഹിക്കും. ഉപതെരഞ്ഞെടുപ്പുകളുടെ ചുമതല വഹിച്ച കലക്ടർമാരെ നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പ് ജില്ലയ്ക്ക് പുറത്ത് നിയമിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. മലപ്പുറം കലക്ടറായിരുന്ന വി.ആർ വിനോദിനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു. ചൈത്ര തെരേസ ജോൺ ആണ് പുതിയ മലപ്പുറം ജില്ലാ പോലീസ് മേധാവി. മലപ്പുറം എസ്പിആർ.വിശ്വനാഥിനെ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എസ്പി ആയി നിയമിച്ചു. വിഐപി സുരക്ഷകമ്മീഷണറുടെ അധിക ചുമതലയും വിശ്വനാഥ് വഹിക്കും.

എസ്ഐആർ നടപടികൾ പൂർത്തിയായെങ്കിലും പുതിയ വോട്ടർമാർക്ക് ഇനിയും വോട്ടർപട്ടികയിൽപേര് ചേർക്കാനാകും

സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിലൂടെ (എസ്ഐആർ) പുതിയ വോട്ടർപട്ടികനിലവിൽ വന്നിരിക്കുകയാണ്. അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്. എസ്ഐആർ നടപടികൾക്കായി തെരഞ്ഞെടുത്ത 2025 ഒക്ടോബറിലെ വോട്ടർ പട്ടിക പ്രകാരം8.97 ലക്ഷം പേരുടെ കുറവ് അന്തിമ പട്ടികയിലുണ്ട്. എസ്ഐആറിനുള്ള അപേക്ഷാ നടപടികൾ ജനുവരി 31ഓടെ പൂർണമായും അവസാനിച്ചിരുന്നു. പല ഘട്ടങ്ങളിലായി നടന്ന എസ്ഐആർ നടപടികൾ പൂർത്തിയായെങ്കിലും പുതിയ വോട്ടർമാർക്ക്ഇനിയും വോട്ടർപട്ടികയിൽ പേര് ചേർക്കാനാകും. പുതിയ വോട്ടർമാരെ കൂട്ടിച്ചേർക്കുന്നതിനുള്ള ഫോം 6 വഴിയാണ് വോട്ടർപട്ടികയിൽ ഉൾപ്പെടാൻഅപേക്ഷിക്കേണ്ടത്. ഇതിനായുള്ള അപേക്ഷകൾ കമ്മിഷന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 16 വരെയുള്ള കണക്ക് പ്രകാരം 1.23 ലക്ഷം പേർ പുതുതായി വോട്ട് ചേർക്കാൻഅപേക്ഷിച്ചിട്ടുണ്ട്. പ്രവാസികളുടെ 7421 അപേക്ഷകളും ഉൾപ്പെടും. എസ്ഐആർ അന്തിമ പട്ടികപ്രസിദ്ധീകരിച്ച ശേഷമാണ് ഈ അപേക്ഷകളിൽ നടപടിയെടുക്കുകയെന്നാണ് തെരഞ്ഞെടുപ്പ്കമ്മിഷൻ വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയം വരെ ഇനിയും പുതിയവോട്ടർമാർക്കു പേര് ചേർക്കാൻ അവസരമുണ്ട്. ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയശേഷംസപ്ലിമെന്ററി ലിസ്റ്റിലാണ് ഉൾപ്പെടുത്തുക.

കേരളത്തിൽ എസ്.ഐ.ആർ അന്തിമ പട്ടികയായി; 2.69 കോടി വോട്ടർമാർ, കുറഞ്ഞത് 8.97 ലക്ഷം

ഹിയിറങ്ങും മാപ്പിങ് കടമ്പകളുമെല്ലാം പിന്നിട്ട് സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ(എസ്.ഐ.ആർ)ത്തിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടത് 2,69,53,644 പേർ. ഒക്ടോബറിലെതെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ 8.97 ലക്ഷംപേരുടെ കുറവുണ്ട്. അന്തിമ പട്ടിക ശനിയാഴ്ച ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. ഇതിന്റെ കോപ്പിമണ്ഡലാടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറും. ഈ പട്ടിക ഉപയോഗിച്ചാകുംനിയമസഭതെരഞ്ഞെടുപ്പ് നടക്കുക.

ആരും എന്നെ മതംമാറ്റാൻ ശ്രമിച്ചിട്ടില്ല, ഐഎസിൽ ചേരാൻ നിർബന്ധിച്ചിട്ടില്ല’; പർദ്ദ ധരിച്ചത്മുസ്ലീങ്ങളോട് ഐക്യപ്പെടാനെന്ന് ശ്രീജ നെയ്യാറ്റിൻകര

കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ ബിയോണ്ട് ദ കേരള സ്റ്റോറിഎന്നസിനിമക്കെതിരെഫേസ്ബുക്ക്കുറിപ്പുമായി സാമൂഹ്യപ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. വെറുപ്പ്ഉത്പാദിപ്പിക്കുന്ന കേരളസ്റ്റോറി'യുടെ രണ്ടാം ഭാഗമായ പ്രൊപ്പഗണ്ട സിനിമ 'ബിയോണ്ട് ദ കേരള സ്റ്റോറി' ട്രെയിലർറിലീസ്ചെയ്തിരിക്കുകയാണ്.മുസ്ലീങ്ങൾക്കെതിരെ വർഗീയത മാത്രം തുപ്പുന്ന,വെറുപ്പ് മാത്രം  പടർത്തുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളതെന്ന് ഇവർ ആരോപിച്ചു. കേരളത്തിന്റെ മതേതരത്വത്തെ, സാമൂഹികാന്തരീക്ഷത്തെ വെല്ലുവിളിക്കുന്ന ഈസിനിമയ്ക്കെക്കെതിരെമതേതരകേരളത്തിൽശക്തമായ പ്രതിഷേധങ്ങൾ ഉയരണം.എണ്ണമില്ലാത്തത്രയും മുസ്ലീം വീടുകളിൽകിടന്നുറങ്ങിയിട്ടുണ്ട് .. അവർ നൽകുന്ന ഷണം കഴിച്ചുംഅവരോടൊപ്പംരാപകൽവ്യത്യാസമില്ലാതെ യാത്ര ചെയ്‌മുള്ള എന്റെജീവിതത്തിൽ "ദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ,നിങ്ങൾഞങ്ങളുടെ പ്രാർത്ഥനയിൽഉണ്ടെന്ന"ല്ലാത്ത സ്നേഹവാക്കുകൾക്കപ്പുറം ഒരു മത പരിവർത്തനത്തെ കുറിച്ചും അവരാരുംസംസാരിച്ചിട്ടില്ലെന്നും ഇവർപറഞ്ഞു.മുസ്ലീങ്ങളുടെ വീടുകളിൽ ചെല്ലുമ്പോൾ ബീഫ് വിളമ്പിയാൽകഴിക്കില്ലെന്ന് പറയും ഒരിക്കലും അവർ അത് കഴിക്കാൻ എന്നെനിർബന്ധിച്ചിട്ടില്ല, ബലം പ്രയോഗിച്ച്എന്നെബീഫ്കഴിപ്പിച്ചിട്ടില്ല. പകരം ഇഷ്ടമുള്ളത് എന്താണോ അത്ചോദിച്ച്സ്നേഹത്തോടെഉണ്ടാക്കിതരുമെന്നും ശ്രീജ കുറിച്ചു. പർദ്ദ ധരിച്ച എന്റെ ഈ ചിത്രംചേർക്കാനുള്ള രാഷ്ട്രീയ കാരണം മറ്റൊന്നുമല്ല.ഒരുസംഘ് പരിവാർ-നുണകൾക്കും വഴങ്ങില്ലെന്ന്പ്രഖ്യാപിക്കാനും വിദ്വേഷപ്രചാരണങ്ങൾക്കിരയാകുന്ന മുസ്ലീം സമൂഹത്തോടൊപ്പംഐക്യപ്പെടാനുമാണെന്നുംഇവർവ്യക്തമാക്കി

റമദാൻ 2026; 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ തടവുകേന്ദ്രങ്ങളിൽ കഴിയുന്ന 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ. പുണ്യമാസത്തിൻ്റെ ഭാഗമായി എല്ലാ വർഷവും യുഎഇ ഭരണാധികാരികൾ നടത്തുന്ന മാനുഷികനടപടികളുടെ ഭാഗമായാണ് പ്രഖ്യാപനം.തടവുകാരുടെ മോചനത്തിന് പുറമെ, വിവിധ കേസുകളിൽശിക്ഷിക്കപ്പെട്ടവർ അടയ്ക്കേണ്ടി വരുന്ന പിഴയുംമറ്റ്സാമ്പത്തിക ബാധ്യതകളും പ്രസിഡന്റ് നേരിട്ട്തീർപ്പാക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ജയിൽവാസം അനുഭവിക്കുന്നവർക്ക് വലിയആശ്വാസമാണ് ഈ തീരുമാനം.