പ്രതിപക്ഷ നേതാവായി പിണറായി വിജയൻ വേണ്ടെന്നും പുതുമുഖങ്ങൾ വരട്ടെയെന്നും സി.പി.ഐനേതൃയോഗം. പിണറായി വിരുദ്ധവികാരം തോൽവിക്ക് കാരണമായെന്നും നേതൃയോഗത്തിൽവിലയിരുത്തൽ. പ്രതിപക്ഷ നേതൃസ്ഥാനത്ത് ആരെന്നതിൽ സാമൂഹ്യ യാഥാർത്ഥ്യങ്ങൾഉൾക്കൊണ്ടുള്ള തീരുമാനം വേണമെന്നും എല്ലാ പാർട്ടികളും തിരുത്തൽ നടത്തണം, ഇടതുമുന്നണികൂട്ടായും തിരുത്തൽ നടത്തിയാലേ മുന്നോട്ടു പോകാനാകൂ എന്നും സിപിഐ നേതാവ്സന്തോഷ്‌കുമാർ അഭിപ്രായപ്പെട്ടു.
അതേസമയം, ഇടതുമുന്നണിയെ
നിയമസഭയിൽ പിണറായി തന്നെ നയിക്കണമെന്നാണ് സിപിഎമ്മിൽ ഭൂരിപക്ഷം നേതാക്കൾക്കുംഅഭിപ്രായം.
കെ.എൻ.ബാലഗോപാൽ പ്രതിപക്ഷനേതാവ് ആകാനുള്ള സാധ്യത നിലനിൽക്കുമ്പോഴുംപാർട്ടിയിൽ ഭൂരിപക്ഷത്തിനും താൽപര്യം പിണറായിയാണ്. ശക്തമായ ഭരണപക്ഷത്തെ നേരിടാൻപിണറായി വിജയൻ തന്നെ വേണമെന്നും അതുമാത്രമാണ് അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചുവരാനുള്ള മാർഗ്ഗമെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. അങ്ങിനെയെങ്കിൽ കനത്തപരാജയത്തിന്റെ സാഹചര്യത്തിൽ പ്രതിപക്ഷ നേതൃസ്‌ഥാനം ഏറ്റെടുക്കാതിരിക്കാനുള്ളപിണറായിയുടെ നീക്കങ്ങൾക്ക് പാർട്ടിയിൽ പിന്തുണ ഉണ്ടാവില്ല.










