എടപ്പാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗർഭിണി മരിച്ചു

എടപ്പാൾ: കോഴിക്കോട് സ്വദേശിനിയായ ഗർഭിണിയായ യുവതി ചികിത്സക്കിടെ മരണപ്പെട്ടു. കോഴിക്കോട് കായണ്ണ കുറ്റിവയൽ കൃഷ്ണപുരിയിൽ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്. എടപ്പാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെയായിരുന്നു മരണം. ചെമ്മരത്തൂർ ചോറോട്ട് കൃഷ്ണകുമാറിന്റെയും നന്ദജയുടെയും മകളാണ്. പ്രസവത്തോട് അനുബന്ധിച്ച് ചെമ്മരത്തൂരുള്ള സ്വന്തം വീട്ടിലായിരുന്നു സ്വാതിനിന്നിരുന്നത്.സംസ്‌കാരം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ചെമ്മരത്തൂരിലെ വീട്ടുവളപ്പിൽ.

കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. 

പൊന്നാനിയിൽ ചന്ദ്രപ്പിറവി കണ്ടതിനാൽ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. ഗള്‍ഫ് രാജ്യങ്ങളിൽ റമദാന്‍ 30 ഉം കേരളത്തിൽ റമദാന്‍ 29 ഉം ആണ് ലഭിച്ചത് .

അനധികൃത മണൽക്കടത്ത്: നിർത്താതെപോയ ലോറി പിടികൂടി തൃത്താല പോലീസ്

തൃത്താല: കൈ കാണിച്ചിട്ടും നിർത്താതെപോയ മണൽകയറ്റിയ ലോറി പിന്തുടർന്ന് പിടി കൂടി തൃത്താലപോലീസ്. ഞായറാഴ്ച‍‍‍‍ പുലർച്ചെ നാലരയോടെയാണ് സംഭവം. തൃത്താല ഭാരതപ്പുഴക്കടവിൽ ഉമ്മത്തൂർ ഭാഗത്തുനിന്നുംവന്ന ലോറി പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോവുകയായിരുന്നു. തുടർന്ന്, കുമ്പിടി-കുറ്റിപ്പുറം റോഡിൽ ഒരു കിലോമീറ്ററിലധികം വാഹനത്തെ പിന്തുടർന്ന പോലീസ് ലോറി തടഞ്ഞിട്ടു. ഡ്രൈവർ…

ദുബായ് കെഎംസിസി എടയൂർ പഞ്ചായത്ത് കാരുണ്യ സ്പർശം 2024

റിലീഫ് വിതരണ ഉദ്ഘാടനവും സേവന പാലിയേറ്റീവ്ന് ധനസഹായം കൈമാറലും അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വാഹിദ് ഉസ്താദ് പ്രാർത്ഥന നടത്തി, ദുബായ് കെഎംസിസി മണ്ഡലം സെക്രട്ടറി ശരീഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉസ്മാൻ എടയൂർ അധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ കെ മുസ്തഫ,സെക്രട്ടറി ഷാഫി വെള്ളൂരാൻ, റഷീദ് കിഴിശ്ശേരി,…

പൊന്നാനി ലോക്സഭാ സ്ഥാനാർഥി ഡോ. എം. പി.അബ്ദു സമദ് സമദാനി ഡോ. എം. ഗോവിന്ദന്റെവീട് സന്ദർശിച്ചു.

വളാഞ്ചേരി. പൊന്നാനി ലോക്സഭാ സ്ഥാനാർഥി ഡോ. എം. പി.അബ്ദു സമദ് സമദാനി ഡോ. എം. ഗോവിന്ദന്റെ വീട് സന്ദർശിച്ചു. വളാഞ്ചേരിയിലെ ജനകീയ ഡോക്ടറായിരുന്ന ഡോ. ഗോവിന്ദനും കുടുംബവുമായി സമദാനിക്ക് അടുത്ത സൗഹൃദ ബന്ധമാണ് ഉണ്ടായിയുന്നത്. ഡോക്ടറുടെ വിയോഗ ശേഷം വർഷാവർഷം നടക്കുന്ന അനുസ്മരണ പരിപാടിയിലെല്ലാം മുഖ്യാതിഥിയായി സമദാനി പങ്കെടുക്കാറുണ്ട്.…

അത്യാധുനിക സൗകര്യങ്ങളോട് കൂടി അസന്റ് ട്യൂഷൻസ് വളാഞ്ചേരി ടി.പി കോംപ്ലക്സിൽപ്രവർത്തനമാരംഭിച്ചു.

8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ രീതിയിലുള്ള പഠനമാണ് സ്ഥാപനത്തിന്റെ ലക്ഷ്യം എന്ന് മാനേജിംഗ് ഡയറക്ടർ ഡോ: ജുസ്‌ന നസീം പറഞ്ഞു. ഇംഗ്ലീഷ്-മലയാളം മീഡിയം ക്ലാസുകൾ മോർണിംഗ് ആയും ഹോളിഡേ ആയും നടത്തുന്നു. സ്ഥാപനത്തിന്റെ പ്രവർത്തന ഉദ്ഘാടനം വളാഞ്ചേരി നഗരസഭ ചെയർമാൻ ശ്രീ.അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ…

ധനവകുപ്പിൻറെ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡിഫ് ജനപ്രതിനിധികളുടെനേതൃത്വത്തിൽ  നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

വളാഞ്ചേരി:-സാമ്പത്തിക വർഷം അവസാനിക്കാനായിട്ടും പദ്ധതിവിഹിതത്തിന്റെ മൂന്നാം ഗഡു അനുവദിക്കാത്തതിലും,തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന് ധനവകുപ്പിൻറെ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡിഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പരിപാടി കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ചെയർമാൻ മധുസൂധനൻ കാടാമ്പുഴ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ അഷ്റഫ്…

പി.കമ്മുക്കുട്ടി മാസ്റ്റർക്ക് വിട; സർവ്വകക്ഷി അനുസ്മരണ യോഗം നടത്തി.

എടയൂർ: രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന പാലക്കൽ കമ്മുക്കുട്ടി മാസ്റ്ററുടെ വിയോഗത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. പരിപാടിയിൽ ഷാഫി വള്ളൂരാൻ സ്വാഗതം പറഞ്ഞു. എ.കെ. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. എടയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്…

അബുദബി ലുലുവില്‍ നിന്ന് ഒന്നരക്കോടിയുമായി മലയാളി യുവാവ് മുങ്ങി; പരാതി നല്‍കി ലുലുഗ്രൂപ്പ്

എമിറേറ്റിലെ ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന മലയാളി സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തിയതായി പരാതി. കണ്ണൂർ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി (38)നെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം…

തിരുവനന്തപുരം മെഡി. കോളജിലെ വനിത ഡോക്ടര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം* മെഡിക്കല്‍ കോളജിലെ വനിത ഡോക്ടര്‍ ഫ്ളാറ്റില്‍ മരിച്ചനിലയില്‍. വെള്ളനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. നാല് മാസം മുന്‍പായിരുന്നു വിവാഹം. തിരുവനന്തപുരം/ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍. സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമിയാണ് മരിച്ചത്. മെഡിക്കല്‍ കോളേജിന് സമീപമുള്ള പിടി ചാക്കോ നഗറിലെ…