/ബി ഡി കെ മലപ്പുറം ജില്ലാ സ്നേഹ സംഗമം സംഘടിപ്പിച്ചു

ബി ഡി കെ മലപ്പുറം ജില്ലാ സ്നേഹ സംഗമം സംഘടിപ്പിച്ചു

വളാഞ്ചേരി : ബ്ലഡ്‌ ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കോർഡിനേറ്റർമാരുടെ കുടുംബ സംഗമം വളാഞ്ചേരി നന്മ കോൺഫ്രൻസ് ഹാളിൽ വെച്ച്സംഘടിപ്പിച്ചുബി ഡി കെ സംസ്ഥാന വൈസ് പ്രസിഡന്റ്‌ നബീൽ ബാബു പതാക ഉയർത്തിസംസ്ഥാന ട്രഷറർ സക്കീർ തിരുവനന്തപുരം ഉത്ഘാടനം നിർവ്വഹിച്ചു.

ജില്ലയിലെ കോർഡിനേറ്റർമാരും കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തുനൂറിലധികം രക്തദാതാക്കളെ ഉൾപെടുത്തിയിട്ടുള്ള രക്‌തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ബി ഡി കെ യുമായിസഹകരിച്ചിട്ടുള്ള കൂട്ടായ്മകളെ സംഗമത്തിൽ ആദരിച്ചുജില്ലയിലെ ബ്ലഡ്‌ സെന്ററുകൾക്കുള്ളആദരവും പരിപാടിയിൽ നൽകുകയുണ്ടായികുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾസംഗമത്തിന് കൂടുതൽ മികവേകി.