മൂർക്കനാട് : യു എ ഇയിൽ ദിവസങ്ങൾക്കു മുൻപുണ്ടായ വെള്ളപ്പൊക്കത്തിൽ മരണത്തെ മുഖാമുഖംകണ്ട 62 കാരനായ എമിറാത്തി പൗരൻ ജാസിം ഉബൈദ് ഹുമൈദ് ഹിലാൽ അൽ സാബിയെജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന അഞ്ച് പേരടങ്ങുന്ന മലയാളി സംഘത്തിന് നേതൃത്വംനൽകിയത് മൂർക്കനാട് സ്വദേശിയായ ചട്ടിക്കപറമ്പിൽ നിസാർ.
ജീവിതത്തിലേക്ക് തിരിച്ചു വന്ന എമറാത്തി പൗരൻ വീട്ടിലേക്ക് ക്ഷണിച്ച്
ഹൃദ്യമായ സൽക്കാരമൊരുക്കിയാണ് മലയാളി സംഘത്തോടുള്ള നന്ദി
അറിയിച്ചത്.ഷാർജയിലെ കൽബയിൽ ഗാരേജ് നടത്തി വരുന്ന നിസാർ കൽബയിലെ മലയാളികൂട്ടായ്മയായ കൽബ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ സജീവപ്രവർത്തകൻ കൂടിയാണ്. നാട്ടിൽ വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അംഗവും ക്ലബ്ബിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി നിലകൊണ്ടിരുന്ന വ്യക്തിയുമാണ്.തന്റെ സമയോചിതമായപ്രവർത്തികൊണ്ട് മൂർക്കനാടിന്റെ നാമം മറുനാട്ടിലും എത്തിച്ച നിസാറിന് വിന്നേഴ്സ് മൂർക്കനാട്ക്ലബിന്റ നേതൃത്വത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു.










