/പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ എല്ലാ ഗ്രൂപ്പുകളിലുമുള്ള രക്തത്തിന് ക്ഷാമം

പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ എല്ലാ ഗ്രൂപ്പുകളിലുമുള്ള രക്തത്തിന് ക്ഷാമം

പെരിന്തൽമണ്ണ : ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ എല്ലാ ഗ്രൂപ്പുകളിലുമുള്ള രക്തത്തിന് ക്ഷാമംറംസാൻ നോമ്പും കനത്ത ചൂടും വർദ്ധിച്ചതോടെ രക്തദാന ക്യാമ്പുകൾ മാസങ്ങളായിനടക്കാത്തതാണ് രക്തബാങ്കിൽ രക്തത്തിന് ക്ഷാമം അനുഭവപ്പെടാൻ കാരണമെന്നാണ്പെരിന്തൽമണ്ണ ബ്ലഡ് ബാങ്ക് അധികൃതരുടെ വിശദീകരണംഅതേ സമയം രക്തദാന ക്യാമ്പുകൾനടത്താൻ സന്നദ്ധ സംഘടനകൾ മുന്നോട്ടു വരണമെന്നും അല്ലാത്ത പക്ഷം വരും ദിവസങ്ങളിൽ രക്തക്ഷാമം രൂക്ഷമാകാനാണ് സാധ്യത എന്നും അധികൃതർ അറിയിച്ചു.മലപ്പുറം ,പാലക്കാട് ജില്ലകളിലെആശുപതികളിലുള്ള നിരവധി രോഗികൾ ആശ്രയിക്കുന്ന ഒരു ബ്ലഡ് ബാങ്ക് കൂടിയാണ് മലപ്പുറംജില്ലയിലെ പെരിന്തൽമണ്ണ ബ്ലഡ് ബാങ്ക്എന്നാൽ റംസാൻ വ്രതവും കനത്ത ചൂടും രൂക്ഷമായതോടെപെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ എല്ലാ ഗ്രൂപ്പുകളിലുമുള്ള രക്തത്തിന് ദിവസങ്ങളായി ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്രോഗികൾക്ക് ആവശ്യമായ രക്തം ആളുകൾ വന്ന് നൽകിയാൽ മാത്രമേഇപ്പോൾ ബ്ലഡ് ബാങ്കിൽ നിന്നും ലഭിക്കുകയുള്ളൂരക്തം ബ്ലഡ് ബാങ്കിൽ സ്റ്റോക്ക് ഇല്ലാത്തതാണ്ഇതിനു പ്രധാന കാരണംരണ്ടു മാസക്കാലമായി സന്നദ്ധ സംഘടനകളും വിദ്യാർത്ഥികളുംനടത്തിവന്നിരുന്ന ക്യാമ്പുകൾ ഇല്ലാതായതാണ് രക്ത ക്ഷാമം രൂക്ഷമാകാൻ കാരണമെന്ന്പെരിന്തൽമണ്ണ ബ്ലഡ് ബാങ്ക് സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ സാലിം  പറഞ്ഞുവിവിധസംഘടനകൾ മുന്നിട്ടിറങ്ങി ക്യാമ്പുകൾ സംഘടിപ്പിച്ച് രക്ത ക്ഷാമത്തിന് പരിഹാരംകാണണമെന്നാണ് ബ്ലഡ് ബാങ്ക് അധിക്യതരുടെ ആവശ്യം.