വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയും വളാഞ്ചേരി യൂണിറ്റുംസംയുക്തമായി നിർമ്മിക്കുന്ന സ്നേഹ വീടിൻറെ കട്ടിള വെക്കൽ കർമ്മം ജില്ലാ പ്രസിഡണ്ട് കുഞ്ഞാവുഹാജി നിർവഹിച്ചു .
ജില്ലയിലാകമാനം വ്യാപാരികൾക്ക് നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുടെ ഭാഗമായാണ്പൂക്കാട്ടിരിയിൽ വീട് നിർമ്മാണം നടക്കുന്നത്.
ചടങ്ങിൽ ബഷീർ കാടാമ്പുഴ ,ലൗലി മുഹമ്മദ് ,ബഷീർ കോട്ടക്കൽ, കെ മുഹമ്മദലി, ഷാജഹാൻഎന്ന മണി ,മെഹബൂബ് തോട്ടത്തിൽ, മായിൻകുട്ടി, വാപ്പുചോലാസ്, ഷറഫുദ്ദീൻ പാലക്കൽ, തുടങ്ങിയവർ സംബന്ധിച്ചു.










