സംഭവത്തില്‍ ഭര്‍ത്താവ് കൊറ്റംകുളം സ്വദേശി കൊല്ലാട്ടില്‍ അമലിനെ കയ്പമംഗലം പോലീസ് അറസ്റ്റ്ചെയ്തു. കടുത്ത സ്ത്രീപീഡനത്തെ തുടര്‍ന്നാണ് 21കാരിയായ യുവതി ആത്മഹത്യ ചെയ്തതെന്നകണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ആഗസ്റ്റ് ഒന്നിനാണ് മൂന്ന്പീടികയിലെ ഫ്ളാറ്റില്‍ വെച്ച് അഫ്സാന ആത്മഹത്യക്ക് ശ്രമിച്ചത്. സ്ഥിതിഗുരുതരമായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഫ്സാന മരിച്ചു. നേരത്തെ തന്നെ യുവതിയുടെആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയഅന്വേഷണത്തിലാണ് ഭര്‍ത്താവ് അമലിനെ ഇന്നലെ രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. കോടതിയില്‍ ഹാജരാക്കിയ അമലിനെ റിമാന്‍ഡ്ചെയ്തു.
മലദ്വാരത്തിൽ സ്വർണ്ണം കടത്തി, ഏജന്റിന് കൈമാറും മുന്നെ തട്ടിക്കൊണ്ടുപോകൽ നാടകം, കൈയ്യോടെ പിടികൂടി പൊലീസ് .
മലപ്പുറം: കരിപ്പൂരിൽ അനധികൃതമായി സ്വർണം കടത്തിയ ആളും ഇയാളിൽ നിന്ന് സ്വർണംതട്ടിക്കൊണ്ടു പോകാനെത്തിയ നാല് പേരുമടക്കം അഞ്ച് പേർ കരിപ്പൂർ പൊലീസിന്റെ പിടിയിലായി. സ്വർണം കൊണ്ടുവന്ന ആൾ തന്നെയാണ് ഇത് ഏജന്റിന് കൈമാറുമ്പോൾ തട്ടിയെടുക്കാനായി ഗുണ്ടാസംഘത്തെ ഏർപ്പാടാക്കിയത്. തിരൂർ നിറമരുതൂർ കാലാട് കാവീട്ടിൽ മഹേഷാ (44) ണ് സ്വർണം കടത്തിയത്. ഇന്റിഗോവിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ ഇയാൾ 974 ഗ്രാം തൂക്കമുള്ള മിശ്രിത സ്വർണം കാപ്സ്യൂൾരൂപത്തിലുള്ള നാല് പാക്കുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. 46 ലക്ഷത്തിനുമേൽ വില വരുന്നതാണ് പിടികൂടിയ സ്വർണം. കസ്റ്റംസിൽ പിടിക്കപ്പെടാതെയാണ് ഇയാൾ പുറത്തെത്തിയത്. മഹേഷിൽ നിന്ന് സ്വർണംതട്ടിയെടുക്കാനെത്തിയ നാല് പേരും അറസ്റ്റിലായി. പരപ്പനങ്ങാടി കെ ടി നഗർ നെടുവകുഞ്ഞിക്കണ്ണന്റെ പുരക്കൽ മൊയ്തീൻ കോയ (52) പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കൽ മുഹമ്മദ്അനീസ് (30) നിറമരുതൂർ ആലിൻചുവട് പുതിയാന്റകത്ത് സുഹൈൽ (36) പരപ്പനങ്ങാടി പള്ളിച്ചന്റെപുരക്കൽ അബ്ദുൽ റഊഫ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരെത്തിയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണം കൈമാറുന്നതിനിടെപോലീസ് മുഴുവൻ പേരേയും പിടികൂടുകയായിരുന്നു. അറസ്റ്റിലായവരെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.
ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; കൂറ്റനാട്ട് കാറും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചു ബൈക്ക്യാത്രികനടക്കം രണ്ടുപേർക്ക് സാരമായി പരിക്കേറ്റു
കൂറ്റനാട് : ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചവരുടെ വാഹനം കൂറ്റനാട് അപകടത്തിൽപെട്ടതിനെത്തുടര്ന്ന് രണ്ടുപേർക്ക് പരിക്കേറ്റു കൂറ്റനാട് ബസ് സ്റ്റാൻഡിനുസമീപമാണ് വഴിതെറ്റിവന്നകാർ രണ്ട് ബൈക്കുകളിടിച്ചുതകർത്തത് . ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടംസംഭവിച്ചത്. അപകടത്തിൽ ബുള്ളറ്റിലുണ്ടായിരുന്ന വല്ലപ്പുഴ സ്വദേശി അബ്ദുൾ ലത്തീഫിനെ (30) ഗുരുതരപരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽപ്പാദം അറ്റുപോയഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മലപ്പുറംസ്വദേശികളെ കൊച്ചിഎയർപ്പോർട്ടിൽ ഇറക്കിയശേഷം ഗൂഗിൾമാപ്പ് നോക്കി തിരിച്ച് മലപ്പുറത്തേക്കുപോയ കാർപെരുമ്പിലാവിൽനിന്ന് റൂട്ട് മാറി ചാലിശ്ശേരി-കൂറ്റനാട് പാതയിലെത്തി. കൂറ്റനാട് ബസ്സ്റ്റാൻഡ്കഴിഞ്ഞപ്പോൾ വഴി തെറ്റിയതായി സംശയംതോന്നിയ ഡ്രൈവർ മറ്റ് വാഹനയാത്രക്കാരോട്വഴിചോദിച്ചറിഞ്ഞ് യാത്ര തുടർന്നു. എന്നാൽ, കൂറ്റനാട് ബസ് സ്റ്റാൻഡിന് മുൻവശത്ത് എത്തിയപ്പോൾഗൂഗിൾ മാപ്പിൽ സ്റ്റാൻഡിനടുത്തുള്ള ചെറിയവഴിയിലേക്ക് തിരിയാൻ നിർദേശം ലഭിച്ചു. വാഹനംപെട്ടെന്ന് തിരിക്കാൻ ശ്രമിച്ചതും എതിരെവന്ന ബുള്ളറ്റിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നുവെത്രെ. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പെരിന്തൽമണ്ണ സ്വദേശി വൈശാഖിനെ (24) കൂറ്റനാട് സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് കാര്യമായ പരിക്കില്ല. ടാക്സിയിലുണ്ടായിരുന്നകോഴിക്കോട് നല്ലളം സ്വദേശിയായ ഡ്രൈവർ നൗഫലും മറ്റുരണ്ടുപേരും പരിക്കില്ലാതെ രക്ഷപ്പെട്ടു. കാറും ബുള്ളറ്റും ഭാഗികമായി തകർന്നു. എ.എസ്.ഐ. ജോൺസന്റെ നേതൃത്വത്തിൽചാലിശ്ശേരിപോലീസ് സ്ഥലത്തെത്തി. പട്ടാമ്പി-കൂറ്റനാട് പാതയിലുണ്ടായ ഗതാഗത തടസ്സംമുക്കാൽമണിക്കൂറിനുശേഷം പുനഃസ്ഥാപിച്ചു.
ഇലപ്പെരുമ പകര്‍ന്ന് ജി.എച്ച്.എസ് നാഗലശ്ശേരി .
നിത്യജീവിതത്തില്‍ സസ്യങ്ങള്‍ക്കും ഇലകള്‍ക്കുമുള്ള പ്രാധാന്യം വിളിച്ചറിയിച്ച് ജി.എച്ച്.എസ്. നാഗലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ ഇലപ്പെരുമ പ്രദര്‍ശനം സംഘടിപ്പിച്ചു. തൃത്താല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന ഉദ്ഘാടനം നിര്‍വഹിച്ചു. അഷ്ടാംഗം ആയുര്‍വേദകോളേജിലെ ഡോക്ടര്‍ പാര്‍വതി മുഖ്യപ്രഭാഷണം നടത്തി. ചുറ്റുപാടുമുള്ള ചെടികളേയുംഇലകളേയും പരിചയപ്പെടുത്തുന്നതോടൊപ്പം ഇവയ്ക്ക് ആഹാരത്തിലും ഔഷധത്തിലുമുള്ളപ്രാധാന്യം കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഇലകള്‍ ഉപയോഗിച്ച് കൗതുക വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, അലങ്കാരങ്ങള്‍, ഇലച്ചിത്രങ്ങള്‍, ഔഷധഗുണങ്ങളെ കുറിച്ചുള്ള ചാര്‍ട്ടുകള്‍ തുടങ്ങിയവ കുട്ടികള്‍ നിര്‍മ്മിച്ചു. അഞ്ഞൂറില്പരംഇലവിഭവങ്ങളുടെ പ്രദര്‍ശനവും നടന്നു. പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്ന സര്ഗവേളയില്കുട്ടികള്ക്കായി രചനാ മത്സരങ്ങളും സംഘടിപ്പിച്ചു.
എടപ്പാൾ ജംഗ്ഷനിൽ റൗണ്ട് എബൗട്ട് നിർമ്മാണം ആരംഭിച്ചു
എടപ്പാൾ: എടപ്പാൾ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിനായി മേൽപ്പാലത്തിന് താഴെ റൗണ്ട്എബൗട്ട് നിർമ്മാണം ആരംഭിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് റൗണ്ട് എബൗട്ട് നിർമ്മിക്കുന്നത് മേൽപാലത്തിന് താഴെ വാഹനങ്ങൾ നിയന്ത്രണമില്ലാതെ പോകുന്നത് അപകട സാധ്യതകൂടുതലാണ്.ഇത് ഒഴിവാക്കുന്നതിനാണ് റൗണ്ട് എബൗട്ട് നിർമ്മിച്ച് ഗതാഗതം നിയന്ത്രിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ മേൽപാലത്തിന് താഴെയുള്ള ഗതാഗത കുരുക്കിന്പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പ്രതിഭകളെ ആദരിക്കലും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഇരിബിളിയം - മേച്ചേരിപ്പറമ്പ് തഅലീഫ് കോഴ്സ് ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും സയ്യിദ്അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.മുനീർ ഹുദവി വിളയിൽ, ഹാഫിള് ആസിംവെളിമണ്ണ, സുഹൈബ് വാഫി എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി: ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി ഹയർ സെക്കൻഡറിസ്കൂളിലെ എൻഎസ്എസ് യൂണിറ്റ് യുദ്ധവിരുദ്ധ സംഗമം നടത്തി.
പ്രിൻസിപ്പൽ ശ്രീമതി ഫാത്തിമ കുട്ടി എംപി യുദ്ധവിരുദ്ധ സന്ദേശം അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച്സമാധാനത്തിന്റെ പ്രതീകങ്ങളായ പ്രാവുകളെ പറത്തുകയും ഉണ്ടായി. വൈസ് പ്രിൻസിപ്പൽ ശ്രീമതിസി ആർ ശ്രീജ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫ്രോയിഡ് ഫ്രാൻസിസ് പി , എൻസിസിഓഫീസർ ശ്രീ ശിഹാബുദ്ദീൻ പി , എസ് പി സി ഇൻ ചാർജ് ശ്രീ. കെ ടി സജിത് , പിടിഎ മെമ്പർ ശ്രീനാലകത്ത് കരിം എന്നിവർ സംസാരിച്ചു. സമാധാന റാലി പിടിഎ പ്രസിഡൻറ് ശ്രീ നസീർ തിരൂർക്കാട് ഫ്ലാഗ് ഓഫ് ചെയ്തു റാലിയിൽഎൻഎസ്എസ്, എസ് പി സി , എൻസിസി വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി.
പൊന്നാനിയിലൊരുങ്ങി; പതിനാറായിരത്തോളം ദേശീയപതാകകൾ.
പൊന്നാനി : ദേശീയപതാക നിർമാണത്തിൽ സജീവമായിരിക്കുകയാണ് താലൂക്കിലെ ഏതാനുംകുടുംബശ്രീ യൂണിറ്റുകൾ. പതിനാറായിരത്തിലധികം പതാകകൾ ഇതിനോടകം നിർമിച്ചുകഴിഞ്ഞു. പെരുമ്പടപ്പ്, പൊന്നാനി ബ്ലോക്കുകളിലായി അഞ്ചോളം യൂണിറ്റുകളിലായാണ് ഹർ ഘർ തിരംഗകാമ്പയിനിന്റെ ഭാഗമായുള്ള പതാകനിർമാണം പുരോഗമിക്കുന്നത്. മാറഞ്ചേരിയിലെ സംസ്കൃതി ഓർഗാനിക് പാക്സ്, പാലപ്പെട്ടിയിലെ സ്റ്റിച്ചിങ് സ്റ്റെൽ, പൊന്നാനിയിലെനിള ഗാർമെന്റ്സ്, ലാവന്റെർ, എക്കോ ഗ്രീൻ തുടങ്ങി യൂണിറ്റുകളിലായി 27 പേരടങ്ങുന്ന സംഘമാണ്പതാകനിർമാണത്തിലേർപ്പെട്ടിരിക്കുന്നത്. ഈമാസം ഒന്നിനാണ് പതാകനിർമാണം ആരംഭിച്ചത്. പ്രതിദിനം ആയിരത്തോളം പതാകകളാണ്വിവിധ യൂണിറ്റുകളിലായി നിർമിക്കുന്നതെന്ന് ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ ടി.എസ്. വിദ്യ, വിൻസി എന്നിവർ പറഞ്ഞു. കോട്ടൺ, പോളി കോട്ടൺ എന്നിങ്ങനെ രണ്ടുതരം തുണികളിലാണ് പതാകകൾ നിർമിക്കുന്നത്. തിരുപ്പൂർ, തമിഴ്നാട്ടിലെ ഈറോഡ് എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവരുന്ന തുണി വിവിധഅളവുകളിൽ തയ്ച്ചെടുത്ത് ഓരോ സ്ഥാപനങ്ങളിലേക്കുമായി കൊടുത്തയയ്ക്കുകയാണ് കുടുംബശ്രീയൂണിറ്റുകൾ ചെയ്യുന്നത്. പതാകയൊന്നിന് 28 രൂപയാണ് വില. സ്കൂളുകൾ, പഞ്ചായത്ത്, സർക്കാർ-അർധസർക്കാർസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ലഭിച്ച ഓർഡർ അനുസരിച്ചാണ് പതാകകൾ കൈമാറുക. ബുധനാഴ്ചയോടെ പതാകകളെല്ലാം വിതരണത്തിന് തയ്യാറാകും.
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു*
കാടാമ്പുഴ: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനു ബന്ധിച്ച് രക്തദാന ക്യാമ്പ് ഒരുക്കി ബ്ലഡ്ഡോണേഴ്സ് കേരള തിരൂർ താലൂക്ക് കമ്മിറ്റിയും മാറാക്കര യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയും തിരൂർഗവ:ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ടു സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ സന്നദ്ധരക്തദാനാ ക്യാമ്പിൽ 44 പേർ രെജിസ്റ്റർ ചെയുകയും 22 പേർ രക്തദാനം ചെയ്തു. ക്യാമ്പ് യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി ഉദ്ഘാടനം ചെയിതു.ജില്ലാമണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി ക്യാമ്പിൽ BDK കോർഡിനേറ്റർമാരായ കബീർ കാടാമ്പുഴ,അലവി വൈരങ്കോട്, റുക്സാൻവാക്കാട്,അഫ്സൽ തലപ്പാറ, നൗഫൽ AC നിരപ്പ് എന്നിവർ ക്യാമ്പ് കോഡിനേറ്റ് ചെയ്തു. ക്യാമ്പിൽപങ്കെടുത്തു രക്തദാനം നിർവഹിച്ച സുമനസ്സുകൾക്കും സഹകരിച്ചവർക്കും ബി ഡി കെ തിരൂർതാലൂക്ക് കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ അറിയിച്ചു.
ഇതര സംസ്ഥാന തൊഴിലാളികൾക്കായി രക്ത പരിശോധന ക്യാമ്പ് നടത്തി.
കാലടി: ഇതര സംസ്ഥാന തൊഴിലാളികൾക്കായി രാത്രി കാല രക്ത പരിശോധന ക്യാമ്പ് നടത്തി. ആരോഗ്യ വകുപ്പിലെ ജില്ലാ മൊബൈൽ ഇമിഗ്രേൻ്റ് സ്ക്ലിനിംഗ് ടീമിൻ്റെ നേതൃത്വത്തിൽനരിപറമ്പ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ രാത്രി കാല രക്തപരിശോധന ക്യാമ്പ് നടത്തി. ഡോ.അക്ഷയ് കൃഷണൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.ആൻഡ്രൂസ്, സി.കെ ഷംസീർ, പി.പി റാഷിദ്, കെ.സി മണിലാൽ, സതീഷ് അയ്യാപ്പിൽ, ഇബ്രാഹിം എന്നിവർനേതൃത്വം നൽകി.

