ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തും ഗവ: ആയുർവേദ ഡിസ്പെൻസറി ഒതളൂരുംസംയുക്തമായി പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജി എൽ പിഎസ് ചിയ്യാനൂരിൽ വെച്ച് നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ആലംകോട്ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി ഷഹീർ നിർവഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പ്രഭിത, വാർഡ് മെമ്പർമാരായ നിംന ചെമ്പ്ര , ചന്ദ്രമതി, മൈമൂന ഫാറൂഖ്, ശശിപുക്കേപുറത്ത് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ആയുർവേദ മെഡിക്കൽ ഓഫീസർഡോക്ടർ ലീന സ്വാഗതവും വാർഡ് മെമ്പർ തസ്നീം അബ്ദുൾ ബഷീർ നന്ദിയും പറഞ്ഞു.










