ചങ്ങരംകുളം: വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് പുതുതായിചങ്ങരംകുളത്ത് നിർമിക്കുന്ന വ്യാപാര ഭവന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 15ന് നടക്കുമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽഅറിയിച്ചു. വൈകിട്ട് 4 മണിക്ക് നടക്കുന്ന പരിപാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വർക്കിങ് പ്രസിഡണ്ട് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനവും ശിലാസ്ഥാപനവുംനിർവഹിക്കും. പി.നന്ദകുമാർ എം എൽ എ, ആലംകോട് ലീലാകൃഷ്ണൻ എന്നിവർമുഖ്യാഥിതികളായി പങ്കെടുക്കും.
വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും, വ്യാപാരികളുടെ ഉന്നമനവും ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളെ കൂടുതൽ പ്രവർത്തന സജ്ജമാക്കാൻകെട്ടിടത്തിന്റെ നിർമാണം പൂർത്തിയാവുന്നതോടെ കഴിയുമെന്നും നേതാക്കൾ പറഞ്ഞു. ചങ്ങരംകുളംമദർ ഹോസ്പിറ്റലിന് സമീപത്തായി സ്വന്തമായി വാങ്ങിയ 20 സെന്റ് സ്ഥലത്ത് 3 നിലകളിലായി രണ്ട്ഘട്ടങ്ങളിലായി മൂന്നര കോടി രൂപ ചിലവിട്ടാണ് വ്യാപാര ഭവന്റെ നിർമാണ പ്രവൃത്തിക്ക് തുടക്കംകുറിക്കുന്നത്. പി.പി ഖാലിദ്, ഒ. മൊയ്തുണ്ണി, ഉമ്മർ കുളങ്ങര, കെ.വി ഇബ്രാഹിം, ഉസ്മാൻ പന്താവൂർതുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.










