ഒമാനില്‍ വാഹനാപകടത്തില്‍ പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി കടവനാട് കക്കാട്ട്ബാലകൃഷ്ണന്റെയും ജയശ്രിയുടെയും മകന്‍ ഷിജില്‍(32) ആണ് മരിച്ചത്. ഒമാനിലെ കസബില്‍ ഈമാസം ഒമ്പതിനായിരുന്നു അപകടം നടന്നത്.
ഒരുപാട് നാളായി ഒമാനിലെ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഷിജില്ഓടിച്ചിരുന്ന ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹംനാട്ടിലേക്ക് കൊണ്ടുപോക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: അമൃത, മകള്‍: ശിവാത്മിക.









